Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

റിസർവ് ബാങ്കിന്റെ ഉയർന്ന പരിധിയും മറി കടന്ന് രാജ്യത്ത് പണപ്പെരുപ്പ നിരക്ക് ഏറ്റവും ഉയർന്ന നിലയിൽ; നവംബറിൽ 5.54 ശതമാനമായിരുന്ന പണപ്പെരുപ്പം ഡിസംബറിൽ എത്തിയത് 7.35 എന്ന സൂചികയിൽ; ജനത നേരിടുന്നത് സമാനതകളില്ലാത്ത വിലക്കയറ്റ ഭീഷണി

റിസർവ് ബാങ്കിന്റെ ഉയർന്ന പരിധിയും മറി കടന്ന് രാജ്യത്ത് പണപ്പെരുപ്പ നിരക്ക് ഏറ്റവും ഉയർന്ന നിലയിൽ; നവംബറിൽ 5.54 ശതമാനമായിരുന്ന പണപ്പെരുപ്പം ഡിസംബറിൽ എത്തിയത് 7.35 എന്ന സൂചികയിൽ; ജനത നേരിടുന്നത് സമാനതകളില്ലാത്ത വിലക്കയറ്റ ഭീഷണി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: വിലക്കയറ്റത്തിന് ശമനമുണ്ടാകില്ലെന്ന സൂചനകളുമായി പണപ്പെരുപ്പ സൂചിക. രാജ്യത്തെ പണപ്പെരുപ്പ നിരക്ക് ആറ് വർഷത്തെ ഏറ്റവും ഉയർന്ന നിലയിലെത്തി. ചില്ലറ വിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഡിസംബറിൽ 7.35 ശതമാനത്തിലേക്ക് കുതിച്ചു ഉയർന്നിരിക്കുകയാണ്. നവംബറിൽ 5.54 ശതമാനം ഉണ്ടായിരുന്ന അവസ്ഥയിൽ നിന്നുമാണ് രണ്ട് ശതമാനത്തോളം കുതിച്ചു കയറി പണപ്പെരുപ്പം 7.35-ൽ എത്തിയത്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഉയർന്ന പരിധി ലക്ഷ്യം കടന്നാണ് 7.35-ലേക്ക് പണപ്പെരുപ്പം കുതിച്ചു കയറിയത്. തിങ്കളാഴ്ച സർക്കാർ പുറത്തുവിട്ട രേഖകളിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

നവംബറിൽ ഇത് കേവലം 5.54 ശതമാനമായിരുന്നു. ഡിസംബറിലേത് 2014ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റമാണ് പണപ്പെരുപ്പനിരക്കിൽ പ്രതിഫലിക്കുന്നത്. നവംബറിലും ഒക്ടോബറിലും പണപ്പെരുപ്പ നിരക്ക് യഥാക്രമം 5.54 ശതമാനവും 4.62 ശതമാനവുമാണ്. വിലക്കയറ്റം വീണ്ടും രൂക്ഷമാകുമോ എന്ന ആശങ്കയ്ക്ക് ആക്കംകൂട്ടുകയാണ് പുതിയ കണക്കുകൾ.

2014 ജൂലൈക്ക് ശേഷമുണ്ടായ ഏറ്റവും ഉയർന്ന പണപ്പെരുപ്പമാണിത്. 7.39 ശതമാനമായിരുന്നു 2014- ജൂലൈയിൽ ഉണ്ടായത്. രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയിൽ പൊതുവിൽ ഉണ്ടായ തളർച്ചയക്ക് പിന്നാലെയാണ് ഈ തിരിച്ചടി. പച്ചക്കറികൾ അടക്കമുള്ള ഉത്പന്നങ്ങളുടെ ഭക്ഷ്യോത്പന്നങ്ങളുടെ വിലവർധനയാണ് പണപ്പെരുപ്പത്തിന് കാരണമെന്നാണ് വിലയിരുത്തൽ.

നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ റിപ്പോർട്ട് പ്രകാരം പച്ചക്കറിയുടെ വിലക്കയറ്റം നവംബറിലെ 36 ശതമാനത്തിൽ നിന്നും 60.5 ശതമാനമായി ഉയർന്നിട്ടുണ്ട്. ഭക്ഷ്യോത്പന്നങ്ങളുടെ പൊതുവിലുള്ള വിലക്കയറ്റം നവംബറിലുണ്ടായിരുന്ന 10.01 ശതമാനത്തിൽ നിന്നും 14.12 ശതമാനത്തിലേക്ക് ഉയർന്നു.

ഒക്ടോബറിൽ പണപ്പെരുപ്പനിരക്ക് ഉയർന്ന പശ്ചാത്തലത്തിൽ ഡിസംബറിൽ ചേർന്ന വായ്പ അവലോകന യോഗത്തിൽ മുഖ്യപലിശനിരക്ക് കുറയ്ക്കാൻ റിസർവ് ബാങ്ക് തയ്യാറായില്ല. തുടർച്ചയായി പലിശനിരക്ക് കുറച്ചുവന്ന റിസർവ് ബാങ്ക് ആദ്യമായാണ് ചുരുങ്ങിയ കാലത്തിനുള്ളിൽ പലിശനിരക്ക് കുറയ്ക്കേണ്ടതില്ല എന്ന തീരുമാനത്തിൽ എത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP