Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആദായനികുതി റിട്ടേൺ സമർപ്പിക്കാനുള്ള സമയം ഓഗസ്റ്റ് 31 വരെ നീട്ടി; നിശ്ചിത തീയതിക്കു ശേഷം ഡിസംബർ 31 വരെ വൈകി സമർപ്പിക്കുന്ന റിട്ടേണിന് 5000 രൂപയും പിന്നീട് സമർപ്പിക്കുന്നതിന് 10,000 രൂപയും പിഴ

ആദായനികുതി റിട്ടേൺ സമർപ്പിക്കാനുള്ള സമയം ഓഗസ്റ്റ് 31 വരെ നീട്ടി; നിശ്ചിത തീയതിക്കു ശേഷം ഡിസംബർ 31 വരെ വൈകി സമർപ്പിക്കുന്ന റിട്ടേണിന് 5000 രൂപയും പിന്നീട് സമർപ്പിക്കുന്നതിന് 10,000 രൂപയും പിഴ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ആദായനികുതി റിട്ടേൺ സമർപ്പിക്കാനുള്ള അവസാന തീയ്യതി ഒരു മാസം കൂടി നീട്ടിയതായി സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് അറിയിച്ചു. ഓഗസ്റ്റ് 31 ആണ് പുതുക്കിയ തിയ്യതി.

നേരത്തേ ജൂലൈ 31 ആയിരുന്നു റിട്ടേൺ സമർപ്പിക്കാനുള്ള അവസാന തിയ്യതി.ഇത്തവണ ഫോറം 16 ഉൾപ്പെടെ നികുതി റിട്ടേണിനായി രേഖകൾ കൈമാറാൻ തൊഴിലുടമയ്ക്ക് ജൂൺ 15-ൽനിന്ന് ജൂലായ് പത്തുവരെ സമയം നീട്ടിനൽകിയിരുന്നു. ഇതനുസരിച്ച് നികുതിദായകർക്കും കൂടുതൽ സമയം ലഭിക്കണമെന്ന ആവശ്യമുയർന്നിരുന്നു.

റിട്ടേൺ വൈകിയാൽ പിഴ

നിശ്ചിത തീയതിക്കു ശേഷം ഡിസംബർ 31 വരെ വൈകി സമർപ്പിക്കുന്ന റിട്ടേണിന് 5000 രൂപയും അതിനു ശേഷം സമർപ്പിക്കുന്ന റിട്ടേണിന് 10,000 രൂപയുമാണ് പിഴ. എന്നാൽ അഞ്ചു ലക്ഷം രൂപയിൽ താഴെ നികുതിവിധേയ വരുമാനമുള്ളവർക്ക് ഈ പിഴ 1000 രൂപയാണ്.2018-19 സാമ്പത്തിക വർഷത്തെ റിട്ടേൺ വൈകി സമർപ്പിക്കാവുന്ന അവസാന തീയതി 2020 മാർച്ച് 31 വരെയാണ്. അതിനുശേഷം സ്വമേധയാ റിട്ടേൺ സമർപ്പിക്കാൻ നിയമം അനുവദിക്കുന്നില്ല. റിട്ടേണിലെ തെറ്റുകൾ തിരുത്തി പുനഃസമർപ്പിക്കാനുള്ള സമയപരിധിയും ഇതുതന്നെയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP