Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സ്വർണത്തിന്റെ വില പെട്ടെന്ന് റെക്കോർഡുകൾ സൃഷ്ടിച്ച് കുതിച്ചുയരുന്നത് എന്തു കൊണ്ടെന്നറിയാമോ..? കൊറോണ വൈറസ് ബാധയെ തുടർന്ന് സകല വിപണിയും വീഴുമെന്നുറപ്പായതോടെ ജനങ്ങൾക്ക് വിശ്വാസം സ്വർണത്തിൽ; സ്വർണം വാങ്ങാൻ ആളുകൾ ക്യൂ നിർക്കാൻ തുടങ്ങിയതോടെ അന്താരാഷ്ട്ര വിപണിയിൽ വില കുതിച്ചുയരുന്നു; സ്വർണവില ഉയരുന്നത് ഏഴു വർഷത്തെ ഏറ്റവും വലിയ വിലയോടെ

സ്വർണത്തിന്റെ വില പെട്ടെന്ന് റെക്കോർഡുകൾ സൃഷ്ടിച്ച് കുതിച്ചുയരുന്നത് എന്തു കൊണ്ടെന്നറിയാമോ..? കൊറോണ വൈറസ് ബാധയെ തുടർന്ന് സകല വിപണിയും വീഴുമെന്നുറപ്പായതോടെ ജനങ്ങൾക്ക് വിശ്വാസം സ്വർണത്തിൽ; സ്വർണം വാങ്ങാൻ ആളുകൾ ക്യൂ നിർക്കാൻ തുടങ്ങിയതോടെ അന്താരാഷ്ട്ര വിപണിയിൽ വില കുതിച്ചുയരുന്നു; സ്വർണവില ഉയരുന്നത് ഏഴു വർഷത്തെ ഏറ്റവും വലിയ വിലയോടെ

മറുനാടൻ ഡെസ്‌ക്‌

മുംബൈ: കൊറോണ വൈറസ് ലോകമാകമാനം വ്യാപിച്ച് കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ സകല വിപണികളും കൂപ്പ് കുത്തിക്കൊണ്ടിരിക്കുന്നതിനാൾ ആളുകൾക്ക് സ്വർണത്തിൽ നിക്ഷേപിക്കുന്നതിൽ മാത്രമാണ് വിശ്വാസം അവശേഷിക്കുന്നതെന്ന് പുതിയ പ്രവണതകൾ വെളിപ്പെടുത്തുന്നു. ഇതിനെ തുടർന്നാണ് നിലവിൽ സ്വർണത്തിന് ഏഴ് വർഷങ്ങൾക്കിടയിലെ ഏറ്റവും കൂടിയ വിലയുണ്ടായിരിക്കുന്നതെന്നും വ്യക്തമായിട്ടുണ്ട്. പുതിയ റെക്കോർഡുകൾ സൃഷ്ടിച്ച് കൊണ്ട് അനുദിനമെന്നോണം സ്വർണവില കുതിച്ചുയരുന്നതിന്റെ കാരണവും മറ്റൊന്നല്ലെന്നാണ് വിദഗ്ദ്ധർ വിലയിരുത്തുന്നത്. സ്വർണം വാങ്ങാൻ ആളുകൾ ക്യൂ നിർക്കാൻ തുടങ്ങിയതോടെ അന്താരാഷ്ട്ര വിപണിയിൽ വില കുതിച്ചുയരുന്നത് തുടരുകയാണ്.

ലോകമാകമാനം 79,000 പേർക്ക് കൊറോണ ബാധിക്കുകയും 2600 പേർ മരിക്കുകയും ചെയ്തിട്ടുണ്ട്.ഇതിന് പുറമെ യൂറോപ്പിലും കൊറോണ അതിന്റെ തനിനിറം വ്യക്തമാക്കാൻ തുടങ്ങിയിട്ടുണ്ട്. അതായത് ഇറ്റലിയിൽ കൊറോണ ബാധിച്ച് ആറ് പേർ മരിക്കുകയും 300നടുത്തോളം പേർക്ക് രോഗം ബാധിക്കുകയും ചെയ്തിരിക്കുന്നത് യൂറോപ്യൻ സമ്പദ് വ്യവസ്ഥയെയും പിടിച്ചുലയ്ക്കാൻ തുടങ്ങിയിട്ടുണ്ട്.

ഇതിനെ തുടർന്ന് യൂറോപ്യൻ സ്റ്റോക്ക് മാർക്കറ്റ് കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്ന് പോയിക്കൊണ്ടിരിക്കുന്നത്. തൽഫലമായി നിക്ഷേപകർട്രാവൽ ഫേമുകളെയും മൈനർമാരെയും ഉപേക്ഷിച്ച് സ്വർണത്തിൽ നിക്ഷേപിക്കാനായി കൂടുതലായി രംഗത്തെത്തിക്കൊണ്ടിരിക്കുന്ന അവസ്ഥയാണിന്നുള്ളത്.

കൊറോണ ബാധ യാത്രകളെയും മൈനിങ് ആക്ടിവിറ്റികളെയും ഗുരുതരമായി ബാധിക്കുമെന്ന ഭയത്താലാണ് നിക്ഷേപകർ ഈ മേഖലകളോട് ഗുഡ്ബൈ പറഞ്ഞ് കൊണ്ടിരിക്കുന്നത്.അതിന് പകരം ഏറ്റവും സുരക്ഷിതമായി സ്വർണത്തിൽ നിക്ഷേപിക്കുന്നതിനാണ് അവർ താൽപര്യപ്പെടുന്നത്. ചുരുക്കിപ്പറഞ്ഞാൽ നിലവിലെ അനിശ്ചിത്വത്തിൽ ഒരു സേഫ് ഹെവനായി സ്വർണത്തെ പരിഗണിക്കുകയാണ് ഭൂരിഭാഗം നിക്ഷേപകരും ചെയ്യുന്നത്. നിലവിൽ അന്താരാഷ്ട്ര തലത്തിൽ സ്വർണവില ഔൺസിന് 1300 പൗണ്ടാണ്. ഡോളറിന്റെ അടിസ്ഥാനത്തിൽ സ്വർണവില ഔൺസിന് 1,677.21 ഡോളറായാണ് കുതിച്ചുയർന്നിരിക്കുന്നത്.

യൂറോപ്പിലെ ലിസ്റ്റഡ് കമ്പനികളുടെ മൂല്യത്തിൽ നിന്നും ഏതാണ്ട് 361 ബില്യൺ പൗണ്ടാണ് കൊറോണ തീർത്ത അനിശ്ചിതത്ത്വത്തിൽ ഒഴുകിപ്പോയിരിക്കുന്നത്. ബ്രിട്ടനിലെ ഏറ്റവും വലിയ ലിസ്റ്റഡ് കമ്പനികളുടെ എഫ്ടിഎസ്ഇ 100 ഇന്റെക്സിൽ 62ബില്യണ് പൗണ്ട് നഷ്ടമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എണ്ണവില കൂടി ഇടിയാൻ തുടങ്ങിയതോടെ കൊറോണ ബാധ മൂലമുള്ള സാമ്പത്തിക പ്രത്യാഘാതം പ്രതീക്ഷിച്ചതിനേക്കാൾ ഏറെയാണെന്നാണ് ട്രേഡർമാർ കണക്ക് കൂട്ടുന്നത്. ഇതും സ്വർണത്തിൽ നിക്ഷേപിക്കുന്നതിന് കൂടുതൽ പേർ മത്സരിച്ച് രംഗത്തെത്താൻ കാരണമാവുകയും അത് വഴി സ്വർണവില കുതിച്ചുയരാനുമിടയാക്കിയിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP