Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കാപ്പി നിർബന്ധമുള്ളവർ നേരത്തെ വാങ്ങി സൂക്ഷിക്കുക; കാപ്പി കൃഷിക്കാർ കാപ്പിക്കുരു വിൽക്കാതെ വയ്ക്കുക; ലോകം നേരിടാൻ പോകുന്നത് അപൂർവമായ കാപ്പി ക്ഷാമം; ലാറ്റിൻ അമേരിക്കയിലെ കാപ്പിത്തോട്ടങ്ങൾ എല്ലാം ഒരു പോലെ നശിക്കുന്നു

കാപ്പി നിർബന്ധമുള്ളവർ നേരത്തെ വാങ്ങി സൂക്ഷിക്കുക; കാപ്പി കൃഷിക്കാർ കാപ്പിക്കുരു വിൽക്കാതെ വയ്ക്കുക; ലോകം നേരിടാൻ പോകുന്നത് അപൂർവമായ കാപ്പി ക്ഷാമം; ലാറ്റിൻ അമേരിക്കയിലെ കാപ്പിത്തോട്ടങ്ങൾ എല്ലാം ഒരു പോലെ നശിക്കുന്നു

രു കപ്പ് കാപ്പിയെങ്കിലും കുടിക്കാതെ ദിവസം ആരംഭിക്കാൻ സാധിക്കാത്ത നിരവധി പേരാണ് ലോകത്തിലുള്ളത്. ഇത്തരത്തിൽ കാപ്പി നിർബന്ധമുള്ളവർ അത് വാങ്ങി സൂക്ഷിക്കാൻ പ്രത്യേകം ശ്രദ്ധിച്ചാൽ നന്നായിരിക്കും. ഇതിന് പുറമെ കാപ്പി കൃഷിക്കാർ കാപ്പിക്കുരു വിൽക്കാതെ വയ്ക്കുന്നതും നന്നായിരിക്കും. ലോകം നാളിതുവരെ അനുഭവിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ കാപ്പിക്ഷാമം നേരിടാൻ പോകുന്നുവെന്ന പുതിയ മുന്നറിയിപ്പുയർന്നിരിക്കുന്നതിനാലാണിത്. ഇതിന്റെ ഭാഗമായി ലാറ്റിൻ അമേരിക്കയിലെ കാപ്പിത്തോട്ടങ്ങൾ അപൂർ രോഗബാധയുണ്ടായി നശിച്ച് കൊണ്ടിരിക്കുകയാണ്.

അപൂർവമായ ഒരു ഫംഗസ് ബാധിച്ചാണ് ലാറ്റിൻ അമേരിക്കയിലെ കാപ്പിത്തോട്ടങ്ങൾ നശിച്ച് കൊണ്ടിരിക്കുന്നത്. ഇതിനെ തുടർന്ന് ബില്യൺ കണക്കിന് ഡോളറിന്റെ നഷ്ടത്തിനും ആഗോളതലത്തിലെ കാപ്പി സപ്ലൈ പ്രതിസന്ധിയിലാകാനും വഴിയൊരുങ്ങുമെന്നാണ് മുന്നറിയിപ്പ്. കോഫി ലീഫ് റസ്റ്റ് എന്നാണീ അസുഖം അറിയപ്പെടുന്നത്. ഓറഞ്ച് നിറത്തിലുള്ള പൊടി പോലുള്ള ഫംഗസ് കാപ്പിച്ചെടിയുടെ ഇലയിൽ പടർന്ന് പിടിക്കുന്ന അവസ്ഥയാണിത്. ഇതിനെ തുടർന്ന് മിക്കചെടികളുടെയും ഉൽപാദനശേഷിയാണ് നശിക്കുന്നത്.ഗുരുതരമായ കേസുകളിൽ ചെടി ആകപ്പാടെ നശിക്കുന്നഅവസ്ഥയുമുണ്ട്.

ഇതിന് മുമ്പ് 1800കളിൽ ശ്രീലങ്കയിലെ കോഫി ഇന്റസ്ട്രിയെ നശിപ്പിച്ച ചരിത്രവുമുണ്ട്. ഇതിനെ പ്രതിരോധിക്കുന്നതിനായി ലാറ്റിൻ അമേരിക്കയിൽ 1970കളുടെ അവസാനം ത്വരിത ഗതിയിലുള്ള പ്രവർത്തനങ്ങളായിരുന്നു അനുവർത്തിച്ചിരുന്നത്. ഇതിന് പുറമെ ഈ രോഗത്തെ ഈ രോഗത്തെ ചെറുക്കാൻശേഷിയുള്ള കോഫി ഇനങ്ങളും അന്ന് ലാറ്റിൻഅമേരിക്കയിൽ വൻ തോതിൽ നട്ട് പിടിപ്പിക്കപ്പെട്ടിരുന്നു. എന്നാൽ നിലവിൽ ഈഫംഗസ് ആ പ്രതിരോധങ്ങളെയെല്ലാം അതിജീവിക്കാൻ കരുത്ത് നേടിയിരിക്കുന്നുവെന്നാണ് ഏറ്റവും പുതിയ മുന്നറിയിപ്പ്.

നിലവിൽ ഏറ്റവും വലിയ കാപ്പി പ്രതിസന്ധിയിലെത്തിയിരിക്കുന്നുവെന്നാണ് ഗ്വാട്ടിമാലൻ കാപ്പി ഉൽപാദകനും എക്സ്പോർട്ടറുമായ ജോസ്യൂ മോറാൽസ് വെളിപ്പെടുത്തുന്നത്. ഹെമിലിയ വാസ്റ്റാട്രിക്സ് എന്നറിയപ്പെടുന്ന കോഫി ലീഫ് റസ്റ്റ് കടുത്ത നാശമാണ് വിതയ്ക്കുന്നതെന്നും ലാറ്റിനമേരിക്കൻ രാജ്യങ്ങളിലെ കാപ്പി കൃഷിക്കാരും സാക്ഷ്യപ്പെടുത്തുന്നുണ്ട്. സെൻട്രൽഅമേരിക്കയിലെ 70 ശതമാനം കൃഷിടിയങ്ങളെയും ഈ രോഗം ബാധിച്ച്കഴിഞ്ഞു. ഇതിനെ തുടർന്ന് 3.2 ബില്യൺ ഡോളറിന്റെനഷ്ടമുണ്ടായിക്കഴിഞ്ഞു. കൂടാതെ ലക്ഷക്കണക്കിന് പേർക്ക് തൊഴിലും നഷ്ടപ്പെടുന്ന അവസ്ഥയുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP