Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒരു ജീവനക്കാരൻ ശരാശരി ആപ്പിളിന് നൽകുന്നത് 4,35,000 ഡോളർ; 6.5 ലക്ഷം ജീവനക്കാരെ വച്ച് റെക്കോർഡ് ഇടുന്ന ആമസോണിന്റെ പെർ എംപ്ലോയീ ലാഭം 16,000 ഡോളർ മാത്രം; ആപ്പിൾ , ഗൂഗിൾ, മൈക്രോസോഫ്റ്റ്, ആമസോൺ എന്നീ നാല് വമ്പൻ കമ്പനികൾ ലാഭം പങ്കിടുന്നതിന്റെ രസികൻ കണക്കുകൾ അറിയാം

ഒരു ജീവനക്കാരൻ ശരാശരി ആപ്പിളിന് നൽകുന്നത് 4,35,000 ഡോളർ; 6.5 ലക്ഷം ജീവനക്കാരെ വച്ച് റെക്കോർഡ് ഇടുന്ന ആമസോണിന്റെ പെർ എംപ്ലോയീ ലാഭം 16,000 ഡോളർ മാത്രം; ആപ്പിൾ , ഗൂഗിൾ, മൈക്രോസോഫ്റ്റ്, ആമസോൺ എന്നീ നാല് വമ്പൻ കമ്പനികൾ ലാഭം പങ്കിടുന്നതിന്റെ രസികൻ കണക്കുകൾ അറിയാം

സ്വന്തം ലേഖകൻ

ലോകത്തിലെ മുൻനിര കമ്പനികൾ ഓരോ തൊഴിലാളിയെയും വച്ച് എത്ര മാത്രം ലാഭമാണുണ്ടാക്കുന്നതെന്ന ഞെട്ടിപ്പിക്കുന്ന കണക്കുകൾ പുറത്ത് വന്നു. ഇത് പ്രകാരം ഒരു ജീവനക്കാരൻ ശരാശരി ആപ്പിളിന് നൽകുന്നത് 4,35,000 ഡോളറാണ്. 6.5 ലക്ഷം ജീവനക്കാരെ വച്ച് റെക്കോർഡ് ഇടുന്ന ആമസോണിന്റെ പെർ എംപ്ലോയീ ലാഭം 16,000 ഡോളർ മാത്രമാണെന്നും വെളിപ്പെട്ടിട്ടുണ്ട്. ആപ്പിൾ , ഗൂഗിൾ, മൈക്രോസോഫ്റ്റ്, ആമസോൺ എന്നീ നാല് വമ്പൻ കമ്പനികൾ ലാഭം പങ്കിടുന്നതിന്റെ രസികൻ കണക്കുകളാണിപ്പോൾ പുറത്ത് വന്നിരിക്കുന്നത്.

ഈ നാല് കമ്പനികളും കൂടി മാർക്കറ്റിൽ നിന്നുണ്ടാക്കുന്നത് ഒരു ട്രില്യൺ ഡോളറാണ്.ട്രില്യൺ ഡോളർ ക്ലബിൽ ഇടം പിടിച്ച കമ്പനികളിൽ ആപ്പിളിനാണ് ഏറ്റവും കുറവ് തൊഴിലാളികളുള്ളത്. അതായത് ഐഫോൺ നിർമ്മാതാവായ ഈ കമ്പനിയിൽ മൊത്തം 1,04,000 തൊഴിലാളികൾ മാത്രമാണ് ജോലി ചെയ്യുന്നത്. ഇക്കാര്യത്തിൽ 6,48,500 പേർക്ക് തൊഴിലേകുന്ന ആമസോണാണ് മുമ്പിലുള്ളത്. ഇക്കൂട്ടത്തിൽ പെർ വർക്കർ എമൗണ്ടിൽ ഏറ്റവും കുറവ് ലാഭമുണ്ടാക്കുന്നതും ആമസോണാണ്. അതായത് ഓരോ തൊഴിലാളിയിൽ നിന്നും ആമസോണുണ്ടാക്കുന്നത് 16,000 ഡോളർ മാത്രമാണ്.

ഹൗമച്ച്.നെറ്റ് ആണ് ഇത് സംബന്ധിച്ച പുതിയ ബ്രേക്ക്ഡൗൺ പുറത്തിറക്കിയിരിക്കുന്നത്. ഓരോ തൊഴിലാളിയിൽ നിന്നും ആപ്പിളുണ്ടാക്കുന്നത് 59.5 ബില്യൺ ഡോളറാണ്. ഇക്കാര്യത്തിൽ 30.7 ബില്യൺ ഡോളറുമായി ഗൂഗിളാണ് രണ്ടാം സ്ഥാനത്തുള്ളത്. ട്രില്യൺ ക്ലബിൽ ഏറ്റവും ഒടുവിൽ ഇടം പിടിച്ച കമ്പനിയായ ആൽഫബെറ്റ് ഈ മാസം ആദ്യമാണ് ക്ലബിൽ സ്ഥാനം നേടിയിരിക്കുന്നത്. ഈ കമ്പനികളെല്ലാം യുഎസ് കേന്ദ്രമാക്കിയാണ് പ്രവർത്തിക്കുന്നതെന്നതും ഇവരുടെ പ്രാഥമിക ബിസിനസ് ടെക്നോളജി മേഖലയിലാണെന്നതും ശ്രദ്ധേയമാണ്. ഈ ക്ലബിൽ മുൻനിരയിലുള്ളത് 1.4 ട്രില്യൺ ഡോളറിന്റെ മാർക്കറ്റ് ക്യാപുമായി ആപ്പിളാണ്.

1.28 ട്രില്യൺ ഡോളർ മാർക്കറ്റ് ക്യാപുമായി മൈക്രോസോഫ്റ്റ് രണ്ടാം സ്ഥാനത്തും 1.02 ട്രില്യൺ ഡോളറിന്റെ മാർക്കറ്റ് ക്യാപുമായി ആൽഫബെറ്റ് മൂന്നാം സ്ഥാനത്തും 0.93 ട്രില്യൺ ഡോളർ മാർക്കറ്റ് ക്യാപുമായി ആമസോൺ നാലാം സ്ഥാനത്തുമാണ്. ഈ കമ്പനികളിൽ ഏറ്റവും പഴക്കമുള്ള മൈക്രോസോഫ്റ്റ് തൊഴിലാളികളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്താണ്. ഇതിൽ 1,44,000 തൊഴിലാളികളാണ് ജോലി ചെയ്യുന്നത്. ഇതിന്റെ പ്രോഫിറ്റ് പെർ എംപ്ലോയീസ് 11,5,000 ഡോളറാണ്. കുറഞ്ഞ തൊഴിലാളികളുള്ള ആൽഫബെറ്റിൽ 1,14,000 പേരാണ് ജോലി ചെയ്യുന്നത്.ഇതിന്റെ പ്രോഫിറ്റ് പെർ എംപ്ലോയീസ് 2,69,000 ഡോളറാണ്.

ആൽഫബെറ്റിന്റെ ഡിജിററൽ ടാക്സ് ഫ്രാൻസ് റദ്ദാക്കിയതിനെ തുടർന്നാണിത് ട്രില്യൺ ക്ലബിൽ അംഗത്വം നേടിയിരിക്കുന്നത്. ഫ്രാൻസ് യുഎസുമായുണ്ടാകാനിരുന്ന ഡിജിറ്റൽ വ്യാപാര യുദ്ധത്തിന് അന്ത്യമായതോടെയാണ് ഈ കമ്പനിയുടെ ഡിജിറ്റൽ ടാക്സ് റദ്ദാക്കിയിരിക്കുന്നത്. ഇത് സംബന്ധിച്ച താരിഫ് തർക്കങ്ങൾ ഇരു രാജ്യങ്ങളും കഴിഞ്ഞ വർഷം അവസാനിപ്പിച്ചിരുന്നു. ഒരു ട്രില്യൺ ഡോളർ മാർക്കറ്റ് ക്യാപ് ഉണ്ടാക്കിയ ആദ്യ കമ്പനിയാണ് ആപ്പിൾ. ഈ ഗ്രൂപ്പിൽ ഏറ്റവും കൂടുതൽ വരുമാനമുണ്ടാക്കുന്നത് ആപ്പിളാണ്.

266 ബില്യൺ ഡോളറാണിത്. 233 ബില്യൺ ഡോളർ വരുമാനവുമായി ആമസോണാണ് തൊട്ട് പുറകിലുള്ളത്. 2018 നവംബറിലായിരുന്നു ഈ ഓൺലൈൻ റീട്ടെയിലർ അതിന്റെ ഒരു ട്രില്യൺ ഡോളറെന്ന നാഴികക്കല്ലിലെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP