Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അഴിമതിയുടെ രാജാക്കന്മാർ സോമാലിയയും സുഡാനും സിറിയയും; സത്യസന്ധതയുടെ അടയാളങ്ങൾ ഡെന്മാർക്കും ന്യൂസിലാൻഡും ഫിൻലാൻഡും; അമേരിക്കയും ബ്രിട്ടനും വരെ അഴിമതി രാജ്യങ്ങളുടെ പട്ടികയിൽ; ഇന്ത്യയുടെ സ്ഥാനം 41

അഴിമതിയുടെ രാജാക്കന്മാർ സോമാലിയയും സുഡാനും സിറിയയും; സത്യസന്ധതയുടെ അടയാളങ്ങൾ ഡെന്മാർക്കും ന്യൂസിലാൻഡും ഫിൻലാൻഡും; അമേരിക്കയും ബ്രിട്ടനും വരെ അഴിമതി രാജ്യങ്ങളുടെ പട്ടികയിൽ; ഇന്ത്യയുടെ സ്ഥാനം 41

സ്വന്തം ലേഖകൻ

ഴിമതിയെന്ന മഹാവിപത്ത് ലോകമാകമാനം ഒരു അർബുദമെന്നോണം പടർന്ന് പിടിച്ച് ഗുരുതരമായിക്കൊണ്ടിരിക്കുകയാണ്. ഒരു രാജ്യത്തിന് എത്രമാത്രം സാമ്പത്തിക പുരോഗതിയും സമൃദ്ധിയുമുണ്ടെങ്കിലും അഴിമതിയെന്ന മാറാവ്യാധി ആ രാജ്യത്തെ പിടികൂടിയാൽ അതിന് ഒരിക്കലും മുന്നേറാനാവുകയില്ല. അവിടത്തെ ജനജീവിതം നരകസമാനമായിത്തീരുകയും ചെയ്യും.

ലോകമെമ്പാടുമുള്ള രാജ്യങ്ങളിൽ അഴിമതി ഏറിയും കുറഞ്ഞും പെരുകുന്നുവെന്നാണ് ഇത് സംബന്ധിച്ച ഏറ്റവും പുതിയ റിപ്പോർട്ട് . അഴിമതിയുടെ കാര്യത്തിൽ ലോകത്തിലെ രാജാക്കന്മാർ സോമാലിയയും സുഡാനും സിറിയയുമാണ്. സത്യസന്ധതയുടെ അടയാളങ്ങൾ ഡെന്മാർക്കും ന്യൂസിലാൻഡും ഫിൻലാൻഡുമാണ്. അമേരിക്കയും ബ്രിട്ടനും വരെ അഴിമതി രാജ്യങ്ങളുടെ പട്ടികയിൽ മുൻനിരയിലാണ്. സത്യസന്ധയുടെ കാര്യത്തിൽ ഇന്ത്യയുടെ സ്ഥാനം 2019ൽ വെറും 41 മാത്രമാണ്. അഴിമതിക്കെതിരെയുള്ള ലോക കൂട്ടായ്മയായ ട്രാൻസ്പെൻസി.ഒആർജി 2019ൽ പുറത്തിറക്കിയ പട്ടികയിലെ വിവരങ്ങളാണിത്.

ട്രാൻസ്പെൻസി.ഒആർജി കഴിഞ്ഞ വർഷം പുറത്തിറക്കിയ പട്ടിക പ്രകാരം അഴിമതി ഏറ്റവും കുറഞ്ഞ രാജ്യമെന്ന റാങ്കിലെത്തിയിരിക്കുന്നത് ഡെന്മാർക്കാണ്. ഇക്കാര്യത്തിൽ ആ രാജ്യത്തിന് നൂറിൽ 87 മാർക്കാണ് ലഭിച്ചിരിക്കുന്നത്. രണ്ടാം സ്ഥാനത്ത് ന്യൂസിലാൻഡും തുടർന്നുള്ള നാല് സ്ഥാനങ്ങളിൽ യഥാക്രമം ഫിൻലാൻഡ്, സിംഗപ്പൂർ, സ്വീഡൻ, സ്വിറ്റ്സർലാൻഡ് എന്നീ രാജ്യങ്ങളും നിലകൊള്ളുന്നു.നൂറിൽ വെറും ഒമ്പത് മാർക്ക് ലഭിച്ച സോമാലിയയിലാണ് ഏറ്റവും അഴിമതിയുള്ളത്. 12 മാർക്ക് നേടിയ സൗത്ത് സുഡാനും 13 മാർക്ക് നേടി സിറിയയും യഥാക്രമം 15ഉം 16ഉം മാർക്കുകൾ നേടിയ യെമനും വെനിസ്വലയും അഴിമതിയുടെ കാര്യത്തിൽ ഏറ്റവും മുൻപന്തിയിലാണെന്നും ഈ പട്ടിക ഉയർത്തിക്കാട്ടുന്നു.

ലോകമെമ്പാടുമുള്ള 180 രാജ്യങ്ങൾക്ക് അവിടങ്ങളിലെ അഴിമതിയുടെ തോതനുസരിച്ചാണ് നൂറിൽ മാർക്കിട്ടിരിക്കുന്നത്. ലോകശക്തികളിൽ അഴിമതിക്കെതിരെ പോരാടുന്നതിൽ ഏറ്റവും വെല്ലുവിളി നേരിടുന്നത് യുഎസ് ആണെന്നും വെളിപ്പെട്ടിട്ടുണ്ട്. തങ്ങളുടെ രാജ്യങ്ങളിൽ രാഷ്ട്രീയ പാർട്ടികൾ ഉൾപ്പെട്ട അഴിമതികൾ പെരുന്ന സാഹചര്യത്തിൽ അതിനെതിരെ ആത്മാർത്ഥമായി പോരാടണമെന്നാണ് ഈ റിപ്പോർട്ട് ഓരോ രാജ്യങ്ങളിലെയും രാഷ്ട്രീയ പാർട്ടികളോട് നിർദ്ദേശിച്ചിരിക്കുന്നത്. ഈ പട്ടികയിൽ ഇരു അമേരിക്കകൾക്കും 69 സ്‌കോറാണ് ലഭിച്ചിരിക്കുന്നത്. ഒരു വർഷം മുമ്പത്തേക്കാൾ രണ്ട് പോയിന്റുകൾ കുറവാണിത്.

എട്ട് വർഷങ്ങൾക്കിടെ അമേരിക്കകൾക്ക് ലഭിച്ചിരിക്കുന്ന ഏറ്റവും പരിതാപകരമായ സ്‌കോറുമാണിത്. ഈ പട്ടികയിൽ യുഎസിന് 23ാം റാങ്കാണ് ലഭിച്ചത്. കഴിഞ്ഞ വർഷത്തേക്കാൾ ഒരു പോയിന്റ് കുറവാണിത്.13 വ്യത്യസ്തങ്ങളായ ഡാറ്റ ഉറവിടങ്ങളെ ഉപയോഗിച്ചാണീ ഇൻഡെക്സ് തയ്യാറാക്കിയിരിക്കുന്നത്. പൊതുമേഖലയിലെ ബിസിനസ് എക്സ്പർട്ടുകൾ നടത്തുന്ന അഴിമതിയും രാജ്യത്തെ നേതാക്കന്മാർ നടത്തുന്ന അഴിമതികളും ഇതിൽ പരിഗണിച്ചിട്ടുണ്ട്. സത്യസന്ധതയുടെ കാര്യത്തിൽ കാനഡക്ക് നാല് പോയിന്റുകളിടിഞ്ഞ് 77 പോയിന്റുകളാണ് പുതിയ പട്ടികയിലുള്ളത്.

സത്യസന്ധതയുടെ കാര്യത്തിൽ കാനഡക്ക് 12ാം സ്ഥാനമാണുള്ളത്. ഇക്കാര്യത്തിൽ ബ്രിട്ടനും ഇതേ സ്ഥാനമാണ്. എന്നാൽ ഇക്കാര്യത്തിൽ മുമ്പത്തേക്കാൾ മൂന്ന് പോയിന്റുകൾ ബ്രിട്ടന് നഷ്ടപ്പെട്ടിരിക്കുന്നു. ഫ്രാൻസിനും ഇക്കാര്യത്തിൽ യുഎസിന് ഒപ്പം 23ാം സ്ഥാനമാണുള്ളത്. ജർമനിക്കും ജപ്പാനും സത്യസന്ധതയുടെ കാര്യത്തിൽ 20ാം റാങ്കും 53 പോയിന്റുകൾ നേടിയ ഇറ്റലിക്ക് 51ാം റാങ്കുമാണുള്ളത്.സത്യസന്ധതയുടെ കാര്യത്തിൽ ലോകത്തിലെ മൂന്നിൽ രണ്ട് രാജ്യങ്ങൾക്കും 50ൽ താഴെയുള്ള പോയിന്റുകളാണ് ലഭിച്ചിരിക്കുന്നത്. ആവറേജ് സ്‌കോർ 43 ആണ്.റാങ്കിൽ മുൻനിരയിലുള്ള രാജ്യങ്ങളിൽ അഴിമതിക്കെതിരെയും സാമ്പത്തിക ഇടപാടുകൾക്കായും കർക്കശമായ നിയമങ്ങളാണ് നടപ്പിലാക്കിയിരിക്കുന്നതെന്നും ട്രാൻസ്പെരൻസി ഇന്റർനാഷണൽ എടുത്ത് കാട്ടുന്നു.

ഇന്ത്യയിൽ അഴിമതി പെരുകുന്നുവെന്ന് ഈ പട്ടിക വ്യക്തമാക്കുന്നു.സത്യസന്ധതയുടെ കാര്യത്തിൽ ഇന്ത്യയ്ക്ക് 2015ൽ 38ാം റാങ്കായിരുന്നുവെങ്കിൽ 2016ലും 2017ലും അത് 40 ആയും 2018ലും 2019ലും അത് 41 ആയും മാറിയെന്നും ഈ ഇൻഡെക്സ് എടുത്ത് കാട്ടുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP