Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സഹിക്കാനാവുമോ ഈ കാഴ്ച; വിശ്രമമില്ലാതെ പറന്നുകൊണ്ടിരുന്ന വിമാനങ്ങൾ എല്ലാം ഇപ്പോൾ മരുഭൂമിയിൽ നിരനിരയായി വെറുതെ പാർക്ക് ചെയ്തിരിക്കുന്നു; തുരുമ്പെടുക്കാതിരിക്കാനായി ചൂട് കൂടുതലുള്ള കാലിഫോർണിയയിലെ ലോജിസ്റ്റിക് എയർപോർട്ടിൽ നിരത്തിയിട്ടിരിക്കുന്ന വിമാനങ്ങളുടെ ചിത്രങ്ങൾ ലോകത്തോട് വിളിച്ചുപറയുന്നത്

സഹിക്കാനാവുമോ ഈ കാഴ്ച; വിശ്രമമില്ലാതെ പറന്നുകൊണ്ടിരുന്ന വിമാനങ്ങൾ എല്ലാം ഇപ്പോൾ മരുഭൂമിയിൽ നിരനിരയായി വെറുതെ പാർക്ക് ചെയ്തിരിക്കുന്നു; തുരുമ്പെടുക്കാതിരിക്കാനായി ചൂട് കൂടുതലുള്ള കാലിഫോർണിയയിലെ ലോജിസ്റ്റിക് എയർപോർട്ടിൽ നിരത്തിയിട്ടിരിക്കുന്ന വിമാനങ്ങളുടെ ചിത്രങ്ങൾ ലോകത്തോട് വിളിച്ചുപറയുന്നത്

സ്വന്തം ലേഖകൻ

കാശത്തിലെ തമ്പുരാക്കന്മാർ മരുഭൂമിയിൽ വിശ്രമിക്കുന്ന കാഴ്‌ച്ച തീർത്തും ഹൃദയ ഭേദകമാണ്. മാത്രമല്ല, വരാനിരിക്കുന്ന മാന്ദ്യത്തിന്റെ മുന്നോടിയായിൻ വരെ ഈ ചിത്രങ്ങളെ വിലയിരുത്തുന്നവരുണ്ട്. ഉപയോഗിക്കാതെ ആയപ്പോൾ, തുരുമ്പ് പിടിക്കാതിരിക്കാനായി വരണ്ട കാലാവസ്ഥയുള്ള കാലിഫോർണിയൻ മരുഭൂമിയിലെ ലോജിസ്റ്റിക് എയർപോർട്ടിൽ നിരനിരയായി നിർത്തിയിട്ടിരിക്കുന്ന വിമാനങ്ങൾ പറയുന്നത് ശാസ്ത്രവും സാങ്കേതികവിദ്യയുമൊക്കെ എത്ര വളർന്നാലും പ്രകൃതിയെ നിയന്ത്രണത്തിലാക്കാൻ മനുഷ്യന് സാധിക്കില്ല എന്നുതന്നെയാണ്.

2001 സെപ്റ്റംബർ 11 ലെ ഭീകരാക്രമണത്തിനു ശേഷമുള്ള നാളുകളിൽ കണ്ടതിനേക്കാൾ ഏറെ കുറവാണ് വിമാനയാത്രക്കാരുടെ എണ്ണത്തിൽ അമേരിക്കയിൽ ദൃശ്യമാകുന്നത്. കഴിഞ്ഞ തിങ്കളാഴ്ച 1,08,310 പേരാണ് വ്യോമയാത്ര ചെയ്തത് എന്നാണ് വിവിധ വിമാനത്താവളങ്ങളിലെ സെക്യുരിറ്റി ചെക് പോയിന്റുകളിൽ നിന്നും ലഭിക്കുന്ന വിവരം. കഴിഞ്ഞ വർഷം ഇതേ ദിവസത്തെ കണക്ക് നോക്കുമ്പോൾ 95% യാത്രക്കരുടെ കുറവാണ് അനുഭവപ്പെട്ടത്. കഴിഞ്ഞ വർഷം ഇതേ ദിവസം 23,84,091 പേരാണ് വിവിധ വിമാനങ്ങളിലായി യാത്രചെയ്തത്.

യാത്രക്കാരിൽ വന്ന ഈ കുറവ് ഒട്ടുമിക്ക സർവ്വീസുകളും നിർത്താൻ വിമാനക്കമ്പനികളെ നിർബന്ധിതരാക്കി. ആരോഗ്യ പ്രവർത്തകർക്കും മറ്റ് അത്യാവശ്യ സേവനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്കും രാജ്യത്തിലങ്ങോളമിങ്ങോളം സഞ്ചരിക്കേണ്ടതിനാൽ ഏറ്റവും ചുരുങ്ങിയ എണ്ണം സർവ്വീസുകൾ മാത്രമാണ് രാജ്യത്തെ പ്രമുഖ എയർലൈൻ കമ്പനികൾ നടത്തുന്നത്. ഇത് നിരവധി വിമാനങ്ങൾ ഉപയോഗിക്കുവാൻ സാധിക്കാത്ത സാഹചര്യത്തിൽ എത്തിച്ചു.

ഉപയോഗിക്കാതെ കിടന്നാൽ തുരുമ്പ് പിടിക്കുവാനുള്ള സാധ്യത ഏറെയാണ്. അത് ഒഴിവാക്കുവാനായി വരണ്ട കാലാവസ്ഥയുള്ള ഇടങ്ങളിൽ വേണം വിമാനങ്ങൾ സൂക്ഷിക്കുവാൻ. അതുകൊണ്ടാണ് കാലിഫോർണിയൻ മരുഭൂമിയിലെ ലോജിസ്റ്റിക് എയർപോർട്ട് ഇതിനായി തിരഞ്ഞെടുത്തത്. സമാനമായ കാലാവസ്ഥയുള്ള മരാന, അരിസോണ എന്നിവിടങ്ങളിലും നൂറുകണക്കിന് വ്യോമയാനങ്ങളാണ് ഇപ്പോൾ വിശ്രമിക്കുന്നത്.

ആദ്യം എയർഫോഴ്സിന്റെ കീഴിലായിരുന്നു കാലിഫോർണിയയിലെ ഈ വിമാനത്താവളം. പിന്നീട് അവർ അത് ഒഴിയുകയായിരുന്നു. കഴിഞ്ഞ വർഷം സൗത്ത് വെസ്റ്റ് എയർലൈൻസാണ് ഇവിടെ ആദ്യമായി വിമാനങ്ങൾ പാർക്ക് ചെയ്യാൻ ആരംഭിച്ചത്. രണ്ട് ഗുരുതര അപകടകങ്ങളെ നേരിട്ട ബോയിങ് 737 മാക്സ് ജെറ്റ് വിമാനങ്ങൾ അവർ ഇവിടെയാണ് പാർക്ക് ചെയ്തത്. ഇന്ന് ഈ വിമാനത്താവളത്തിൽ 200 ൽ അധികം വിമാനങ്ങൾ പാർക്ക് ചെയ്തിരിക്കുന്നു. പരമാവധി 500 വിമാനങ്ങൾ വരെ ഇവിടെ പാർക്ക് ചെയ്യാൻ കഴിയും എന്നാണ് വിമാനത്താവള അധികൃതർ പറയുന്നത്.

ലോകത്താകമാനം തന്നെ വിവിധ വിമാനത്താവളങ്ങളുടെ ഹാംഗറുകളും റൺവേകളും വരെ ഇത്തരത്തിൽ വിമാനങ്ങൾ പാർക്ക് ചെയ്യുവാനായി ഉപയോഗിച്ചിട്ടുണ്ട്. അമേരിക്കയിലെ ഏറ്റവും വലിയ എയർലൈൻ കമ്പനിയായ അമേരിക്കൻ എയർലൈൻസ് ഏപ്രിലിലും മെയ് മാസത്തിലും തങ്ങളുടെ 90% അന്താരാഷ്ട്രസർവ്വീസുകളും നിർത്തിവയ്ക്കും. മാത്രമല്ല മൊത്തം സർവ്വീസിന്റെ 70 ശതമാനം ഈ മാസവും 80 ശതമാനം അടുത്ത മാസവും നിർത്തിവയ്ക്കാനും ഉദ്ദേശിച്ചിട്ടുണ്ട്.ഇത് ഇനിയും കൂടുതൽ പാർക്കിങ് സ്ഥലങ്ങളുടെ ആവശ്യകത ഉണ്ടാക്കും.

ലോകത്താകമാനം ഈ മേഖലയിൽ ഏകദേശം 252 ബില്ല്യൺ ഡോളറിന്റെ നഷ്ടം ഉണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഈ വർഷത്തിന്റെ രണ്ടാം പാദത്തിന്റെ ആരംഭത്തിൽ വിമാന യാത്രക്കാരുടെ എണ്ണത്തിൽ 70% കുറവുണ്ടായതായി ഐ എ ടി എ അറിയിക്കുകയും ചെയ്തിട്ടുണ്ട്. ഏകദേശം 25 മില്ല്യൺ ആളുകളാണ് ലോകത്താകമാനം ഈ മേഖലയിൽ തൊഴിൽ നഷ്ടപ്പെടുമെന്ന ഭീതിയിൽ കഴിയുന്നത്. ഈ മേഖലയിലെ നേരിട്ടുള്ള 2.7 മില്ല്യൺ ജീവനക്കാരിൽ മൂന്നിൽ ഒരു ഭാഗത്തിന് തൊഴിൽ നഷ്ടപ്പെട്ടു കഴിഞ്ഞു എന്നും അവർ പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP