Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൊറോണക്ക് മുമ്പ് പറന്നിരുന്ന 157 ഡെസ്റ്റിനേഷനുകളിലേക്കും ഇനി എമിറേറ്റ്സ് പറന്ന് തുടങ്ങാൻ നാല് വർഷം വരെ എടുക്കാം.. ലോകത്തെ ഏറ്റവും വേഗം വളർന്ന് കൊണ്ടിരിക്കുന്ന എയർലൈൻ കമ്പനിയുടെ അവസ്ഥ ഇങ്ങനെയെങ്കിൽ എയർ ഇന്ത്യയുടെ കാര്യം പറയണോ..? കൊറോണാനന്തര ലോകം എങ്ങനെയെന്നറിയാൻ ഒരു ഉപകഥ കൂടി

കൊറോണക്ക് മുമ്പ് പറന്നിരുന്ന 157 ഡെസ്റ്റിനേഷനുകളിലേക്കും ഇനി എമിറേറ്റ്സ് പറന്ന് തുടങ്ങാൻ നാല് വർഷം വരെ എടുക്കാം.. ലോകത്തെ ഏറ്റവും വേഗം വളർന്ന് കൊണ്ടിരിക്കുന്ന എയർലൈൻ കമ്പനിയുടെ അവസ്ഥ ഇങ്ങനെയെങ്കിൽ എയർ ഇന്ത്യയുടെ കാര്യം പറയണോ..? കൊറോണാനന്തര ലോകം എങ്ങനെയെന്നറിയാൻ ഒരു ഉപകഥ കൂടി

മറുനാടൻ മലയാളി ബ്യൂറോ

കൊറോണ സൃഷ്ടിച്ച പ്രതിസന്ധി കാരണം നിർത്തി വച്ച തങ്ങളുടെ വിമാന സർവീസുകൾ പഴയ പടിയാകുന്നതിന് ചുരുങ്ങിയത് നാല് വർഷമെങ്കിലുമെടുക്കുമെന്ന മുന്നറിയിപ്പുമായി എമിറേറ്റ്സ് വിമാനക്കമ്പനി രംഗത്തെത്തി.

അതായതുകൊറോണക്ക് മുമ്പ് പറന്നിരുന്ന 157 ഡെസ്റ്റിനേഷനുകളിലേക്കും ഇനി എമിറേറ്റ്സ് പറന്ന് തുടങ്ങാൻ നാല് വർഷം വരെ എടുക്കാമെന്നാണ് കമ്പനിയുടെ പ്രസിഡന്റായ ടിം ക്ലാർക്ക് വെളിപ്പെടുത്തുന്നത്. ലോകത്തെ ഏറ്റവും വേഗം വളർന്ന് കൊണ്ടിരിക്കുന്ന എയർലൈൻ കമ്പനിയുടെ അവസ്ഥ ഇങ്ങനെയെങ്കിൽ എയർ ഇന്ത്യയുടെ കാര്യം പറയണോ..? എന്ന ആശങ്ക നിറഞ്ഞ ചോദ്യവും ഇപ്പോൾ ഉയരുന്നുണ്ട്.കൊറോണാനന്തര ലോകം എങ്ങനെയെന്നറിയാൻ ഒരു ഉപകഥ കൂടി എമിറേറ്റ്സിന്റെ അവസ്ഥയിലൂടെ പുറത്ത് വന്നിരിക്കുകയാണ്.

കൊറോണ പൊട്ടിപ്പുറപ്പെടുന്നതിന് മുമ്പ് 83 രാജ്യങ്ങളിലെ 157 ഡെസ്റ്റിനേഷനുകളിലേക്കാണ് ദുബായ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന എമിറേറ്റ്സ് സർവീസുകൾ നടത്തിയിരുന്നത്. മാർച്ചിൽ കൊറോണ മൂർധന്യത്തിലെത്തിയതിനെ തുടർന്ന് തങ്ങളുടെ വിമാനങ്ങളെല്ലാം കമ്പനി നിലത്തിറക്കാൻ നിർബന്ധിതരായിരുന്നു. നിലവിൽ ലോക്ക്ഡൗൺ ഇളവുകൾ അനുദിക്കുന്ന വേളയിൽ പരിമിതമായ സർവീസുകൾ മാത്രമാണ് എമിറേറ്റ്സ് നടത്തുന്നത്. കൊറോണക്ക് മുമ്പുള്ള അവസ്ഥയിലേക്ക് തങ്ങളുടെ എല്ലാ സർവീസുകളും പുനഃസ്ഥാപിക്കപ്പെടണമെങ്കിൽ 2024 എങ്കിലും ആവണമെന്നാണ് അദ്ദേഹം പ്രവചിക്കുന്നത്.

എന്നാൽ സാധ്യമായേടുത്തോളം സർവീസുകൾ എത്രയും വേഗം പുനഃസ്ഥാപിക്കുന്നതിനാണ് കമ്പനി ശ്രമിക്കുന്നതെന്നും ക്ലാർക്ക് വ്യക്തമാക്കുന്നു. ഏവിയേഷൻ കൺസൾട്ടന്റായ ജോൺ സ്ട്രിക്ക്ലാൻഡുമായി നടത്തിയ ഒരു വെബ്കാസ്റ്റ് ഇന്റർവ്യൂവിലൂടെയാണ് ക്ലാർക്ക് തന്റെ പ്രവചനം നടത്തിയിരിക്കുന്നത്.തങ്ങളുടെ 35 വർഷത്തെ ചരിത്രത്തിനിടെ ഏറ്റവും ബുദ്ധിമുട്ടാർന്ന കാലത്തിലൂടെയാണ് കടന്ന് പോയിക്കൊണ്ടിരിക്കുന്നതെന്നും എമിറേറ്റ്സ് വ്യക്തമാക്കുന്നു. കൊറോണ സൃഷ്ടിച്ച പ്രതിസന്ധിയാൽ തങ്ങളുടെ ചില ജീവനക്കാരെ പിരിച്ച് വിടാൻ നിർബന്ധിതമായെന്ന് ഞായറാഴ്ച കമ്പനി വ്യക്തമാക്കിയിരുന്നു.

2021ൽ ആദ്യം വ്യാപകമായി ഉപയോഗിക്കാനാവുന്ന വിധത്തിൽ കൊറോണക്കെതിരെ ഒരു വാക്സിൻ കണ്ടുപിടിക്കപ്പെട്ടാൽ അടുത്ത വർഷം സമ്മറോടെ ഏവിയേഷൻ ഇന്റസ്ട്രി പ്രതിസന്ധിയിൽ നിന്നും കരകയറിയേക്കാമെന്നാണ് ഈ മാസം എമിറേറ്റ്സ് പ്രസിഡന്റ് സ്ഥാനത്ത് നിന്നും വിരമിക്കുന്ന ക്ലാർക്ക് അഭിപ്രായപ്പെടുന്നത്.വിമാനസർവീസുകൾക്ക് ആവശ്യക്കാരേറുമെന്ന് തന്നെയാണ് തങ്ങൾ പ്രതീക്ഷിക്കുന്നതെന്നും ലോകം മറ്റൊരു പ്രതിസന്ധിയിലേക്ക് കൂപ്പ് കുത്തിയില്ലെങ്കിൽ 2023ലും 2024ലും വ്യോമയാത്രക്കുള്ള ഡിമാന്റേറുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും ക്ലാർക്ക് പറയുന്നു.

വിമാനങ്ങളിൽ കൊറോണയെ പ്രതിരോധിക്കുന്നതിനുള്ള സാമൂഹിക അകലം ഉറപ്പ് വരുത്താനുള്ള ക്രമീകരണങ്ങൾ നടത്തുന്നത് സാമ്പത്തികപരമായും പരിസ്ഥിതി പരമായും പ്രാവർത്തികമാക്കാൻ ബുദ്ധിമുട്ടുള്ള കാര്യമാണെന്നും ക്ലാർക്ക് പറയുന്നു. ഗ്ലൗസുകളും ഫേസ് മാസ്‌കുകളും ധരിച്ച് യാത്ര ചെയ്തുകൊറോണയെ പ്രതിരോധിക്കാനാണ് എമിറേറ്റ്സ് യാത്രക്കാരോട് നിർദേശിച്ചിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP