Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സൗദി ആരാംകോയിലെ എണ്ണ ഉൽപാദന കേന്ദ്രത്തിന് നേരെ ഹൂതികളുടെ ഡ്രോൺ ആക്രമണം ഉണ്ടായതോടെ എണ്ണവില കുത്തനെ ഉയരുന്നു; എണ്ണവില 20 ശതമാനം വർദ്ധിച്ച് ബാരലിന് 70 ഡോളർ വരെ എത്തി; 28 വർഷത്തിനിടെ ഒറ്റദിവസം കൊണ്ടുണ്ടാകുന്ന ഏറ്റവും വലിയ വർധന; 80 ഡോളറായി ഉയർന്നേക്കുമെന്ന് സൂചന; ഡ്രോൺ ആക്രമണത്തിന് പിന്നാലെ ഇടിവുണ്ടായത് ആഗോള എണ്ണ ഉൽപാദനത്തിലെ ആറു ശതമാനം; ഇന്ത്യയിൽ അടക്കം വൻ വിലക്കയറ്റത്തിന് കളമൊരുങ്ങുന്നു

സൗദി ആരാംകോയിലെ എണ്ണ ഉൽപാദന കേന്ദ്രത്തിന് നേരെ ഹൂതികളുടെ ഡ്രോൺ ആക്രമണം ഉണ്ടായതോടെ എണ്ണവില കുത്തനെ ഉയരുന്നു; എണ്ണവില 20 ശതമാനം വർദ്ധിച്ച് ബാരലിന് 70 ഡോളർ വരെ എത്തി; 28 വർഷത്തിനിടെ ഒറ്റദിവസം കൊണ്ടുണ്ടാകുന്ന ഏറ്റവും വലിയ വർധന; 80 ഡോളറായി ഉയർന്നേക്കുമെന്ന് സൂചന; ഡ്രോൺ ആക്രമണത്തിന് പിന്നാലെ ഇടിവുണ്ടായത് ആഗോള എണ്ണ ഉൽപാദനത്തിലെ ആറു ശതമാനം; ഇന്ത്യയിൽ അടക്കം വൻ വിലക്കയറ്റത്തിന് കളമൊരുങ്ങുന്നു

മറുനാടൻ ഡെസ്‌ക്‌

റിയാദ്: ഗൾഫ് മേഖലയിലെ സംഘർഷത്തെ തുടർന്ന് എണ്ണവിലയിൽ കുത്തനെ വർദ്ധനവ്. ആഗോള തലത്തിൽ എണ്ണയുൽപ്പാദനത്തിൽ കുറവുണ്ടായതോടെയാണ് ഒറ്റയടിക്ക് വൻ വിലക്കയറ്റത്തിന് കളമൊരുങ്ങിയത്. സൗദിയിലെ ആരാംകോയിലെ എണ്ണ ഉൽപാദന കേന്ദ്രത്തിലുണ്ടായ ഡ്രോൺ ആക്രമണമാണ് ഒറ്റയടിക്ക് വിലയിൽ കുതിച്ചുചാട്ടത്തിന് വഴിവെച്ചത്. അസംസ്‌കൃത എണ്ണവില 20 ശതമാനം വർധിപ്പിച്ച് ബാരലിന് 70 ഡോളർ വരെയാണ് എത്തിയിരിക്കുന്നത്. 28 വർഷത്തിനിടെ ഒറ്റ ദിവസം കൊണ്ടുണ്ടാകുന്ന ഏറ്റവും വലിയ വർധനയാണിത്. ഇപ്പോഴത്തെ നിലയിൽ 80 ഡോളർ വരെ വില വർധിക്കുമെന്നുമാണ് വിലയിരുത്തൽ.

രണ്ട ദിവസം മുമ്പ് സൗദിയുടെ പ്രധാന എണ്ണ ഉൾപ്പാദകരായ അരംകോയിൽ ഇറാൻ പിന്തുണയുള്ള ഹൂതികൾ ഡ്രോൺ ആക്രമണം നടത്തിയിരുന്നു. ഇതേ തുടർന്ന് സൗദിയുടെ ആകെ എണ്ണ ഉൽപാദനത്തിന്റെ പകുതി ഒറ്റയടിക്ക് വെട്ടിക്കുറിച്ചു. ആക്രമണമുണ്ടായ സൗദി ദേശീയ എണ്ണക്കമ്പനി അരാംകോയുടെ ബുഖ്‌യാഖിലും ഖുറൈസിലും കേന്ദ്രങ്ങളിൽ ഉൽപാദനം നിർത്തിവച്ചെന്നു സൗദി ഊർജമന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ അറിയിച്ചു. പ്രതിദിനം 57 ലക്ഷം ബാരൽ എണ്ണയാണ് ഇതോടെ നഷ്ടമാവുക. പ്രതിദിന ആഗോള എണ്ണ ഉൽപാദനത്തിലെ ആറു ശതമാനമാണിത്. എണ്ണ ഉൽപ്പാദനത്തിലുണ്ടായ കുറവാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമായത്.

നാശനഷ്ടമുണ്ടായ ബുഖ്‌യാഖിലും ഖുറൈസിലും പുനരുദ്ധാണ നടപടികൾ പുരോഗമിക്കുകയാണ്. നീണ്ടുപോയാൽ പ്രതിസന്ധി മറികടക്കാൻ കരുതൽ ശേഖരം ഉപയോഗിക്കുമെന്നു യുഎസ് വ്യക്മാക്കി. ഇതിനായി യുഎസ് ഊർജവകുപ്പ് നടപടി തുടങ്ങി. ആക്രമണത്തിന്റെ തെളിവുകൾ യെമനിലല്ല, ഇറാനിലാണുള്ളതെന്നു യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപെയോ പറഞ്ഞു. ഗൾഫ് മേഖലയിൽ സംഘർഷസ്ഥിതിക്ക് അയവുവരുത്താനുള്ള ശ്രമങ്ങൾക്ക് ഇറാൻ തുരങ്കം വച്ചതായി യുഎസ് ആരോപിച്ചു.

സൗദി തലസ്ഥാനമായ റിയാദിൽനിന്ന് 330 കിലോമീറ്റർ അകലെയാണ് ആക്രമണം നടന്ന ബുഖ്‌യാഖ്. സെപ്റ്റംബർ 11നാണ് അരാംകോയുടെ കേന്ദ്രത്തിൽ ഡ്രോൺ ആക്രമണം ഉണ്ടായത്. ലോകത്തിലെ ഏറ്റവും വലിയ ക്രൂഡ് ഓയിൽ സ്റ്റെബിലൈസേഷൻ പ്ലാന്റാണു ബുഖ്‌യാഖിലേത്. ഒരു ദിവസം ഏഴു ദശലക്ഷം ബാരൽ വരെ ക്രൂഡ് ഓയിൽ ഇവിടെ ഉപയോഗിക്കാൻ സാധിക്കും. 2006 ഫെബ്രുവരിയിൽ ഭീകരസംഘടന അൽഖ്വയ്ദ ഇവിടെ ആക്രമണം നടത്താൻ ശ്രമിച്ചിരുന്നെങ്കിലും പരാജയപ്പെട്ടു.

ശനിയാഴ്ച സൗദി എണ്ണപ്പാടത്ത് ഡ്രോൺ ആക്രമണം നടത്തിയത് ഇറാനാണെന്ന് സ്ഥിരീകരിക്കുന്നതിനായി കാത്തിരിക്കുകയാണ് തങ്ങളെന്നാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അഭിപ്രായപ്പെട്ടത്. എണ്ണപ്പാടത്തെ ഡ്രോൺ ആക്രമണത്തിന് പിന്നിലെ കുറ്റവാളികളെ ഞങ്ങൾക്ക് അറിയാമെന്നും സൗദി അറേബ്യ എന്ത് പറയുന്നു എന്നറിയാൻ ആയുധങ്ങളൊരുക്കി കാത്തിരിക്കുകയാണെന്നാണ് യുഎസ് പ്രസിഡന്റ് താക്കീതേകിയിരിക്കുന്നത്.

ഇതിനുള്ള തിരിച്ചടിയെന്നോണം തങ്ങളും യുദ്ധത്തിന് ഒരുക്കമാണെന്ന് ഇറാനും പ്രഖ്യാപിച്ചിട്ടുണ്ട്. സൗദി എണ്ണപ്പാടത്തെ ഡ്രോൺ ആക്രമണം മൂലം എണ്ണവില കുതിച്ചുയരുന്നുവെന്നാണ് റിപ്പോർട്ട്. ഓയിൽ റിസർവ് പൂറത്തിറക്കി സ്ഥിതിഗതികൾ നിയന്ത്രിക്കാൻ അമേരിക്ക മുന്നിട്ടിറങ്ങിയിരിക്കുകയാണിപ്പോൾ.സൗദിയിലെ എണ്ണവ്യവസായത്തിന്റെ ഹൃദയത്തെ തകർക്കുന്ന ആക്രമണമാണ് ഇറാൻ ശനിയാഴ്ച സൗദിയിൽ നടത്തിയിരിക്കുന്നത്.

ഇറാൻ യുദ്ധത്തിന് തയ്യാറാണെന്നാണ് ഒരു മുതിർന്ന റവല്യൂഷണറി ഗാർഡ് കമാൻഡർ ട്വിറ്ററിലെ ട്രംപിന്റെ യുദ്ധ ഭീഷണിക്കുള്ള മറുപടിയെന്നോണം വെളിപ്പെടുത്തിയിരിക്കുന്നത്.റവല്യൂണറി ഗാർഡ്‌സ് കോർപ്‌സ് എയറോസ്‌പേസ് ഫോഴ്‌സിന്റെ തലവനായ അമിറാലി ഹാജിസാദെഹാണ് ഇറാന് വേണ്ടി യുദ്ധസന്നദ്ധത വെളിപ്പെടുത്തിയിരിക്കുന്നത്.മേഖലയിലെ യുഎസ് മിലിട്ടറി ബേസുകൾ ഇറാന്റെ മിസൈലുകളുടെ കൈയെത്തും ദൂരത്താണെന്ന് ഓർത്താൽ നന്നായിരിക്കുമെന്നാണ് അദ്ദേഹം താക്കീതേകിയിരിക്കുന്നത്. എല്ലാ അമേരിക്കൻ ബേസുകളും യുദ്ധ വിമാനങ്ങളും തങ്ങളുടെ മിസൈലുകളുടെ പരിധിയായ 2000 കിലോമീറ്ററിനുള്ളിലാണെന്നാണ് അദ്ദേഹം മുന്നറിയിപ്പേകുന്നത്.

സൗദി എണ്ണപ്പാടത്തെ ഇറാൻ ആക്രമണം ആഗോളതലത്തിൽ എണ്ണവില കുതിച്ചുയരുന്നതിന് കാരണമായിത്തീർന്നിരിക്കുന്നുവെന്നും അതിനെ നിയന്ത്രിക്കുന്നതിനായി ആവശ്യമെങ്കിൽ തങ്ങളുടെ സ്ട്രാറ്റജിക്ക് പെട്രോളിയം റിസർവുകൾ പുറത്തിറക്കി എണ്ണവിലയിൽ സ്ഥിരത കൊണ്ട് വരുമെന്നും ട്രംപ് പ്രസ്താവിച്ചിട്ടുണ്ട്. യുഎസിന്റെ കസ്റ്റഡിയിലുള്ള പെട്രോളിയം റിസർവ് ഇതിന് മുമ്പ് ഇത്തരത്തിൽ പുറത്തിറക്കേണ്ടി വന്നത് മൂന്ന് പ്രാവശ്യം മാത്രമാണ്. ഏറ്റവും ഒടുവിൽ ഇതുപയോഗിച്ചത് 2011ൽ ലിബിയയിലെ യുദ്ധ കാലത്തായിരുന്നു. ആക്രമണത്തെ തുടർന്ന ന്യൂയോർക്കിൽ ഞായറാഴ്ച വൈകുന്നേരം വ്യാപാരം തുടങ്ങുമ്പോൾ ക്രൂഡ് ഓയിൽ വിലയിൽ 9.5ശതമാനം വർധനവുണ്ടാവുകയും 60 ഡോളറിലെത്തുകയുംചെയ്തിരുന്നു. ആക്രണത്തെ തുടർന്ന് സൗദിയിൽ ദിവസത്തിൽ 5.7 മില്യൺ ബാരലുകളുടെ ഉൽപാദനമാണ് തടസപ്പെട്ടിരിക്കുന്നത്. എണ്ണവില ഇരട്ടിയായേക്കാമെന്നും ഇതിനെ തുടർന്ന് ബാരലിന് 100ഡോളറാകുമെന്നുമാണ് വിദഗ്ദർ മുന്നറിയിപ്പേകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP