Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്വന്തക്കാരനെ ഗവർണറാക്കിയത് വെറുതേയായില്ല; വർഷം അവസാനിക്കാൻ കാത്തിരിക്കാതെ 28,000 കോടി കേന്ദ്ര സർക്കാരിന് ഇടക്കാല ലാഭവിഹിതമായി നൽകി റിസർവ് ബാങ്ക്; ആഗസ്റ്റിൽ 40,000 കോടി നൽകിയതിന് പിന്നാലെ ലഭിച്ച വമ്പൻ ലോട്ടറി തെരഞ്ഞെടുപ്പിന് മുൻപ് മോദി സർക്കാരിന് അനുഗ്രഹമാകും; ആർബിഐയുടെ കരുതൽ ധനത്തിൽ കണ്ണുവച്ച കലാപത്തിന് ശേഷം വിജയം ഉറപ്പാക്കി കേന്ദ്രം

സ്വന്തക്കാരനെ ഗവർണറാക്കിയത് വെറുതേയായില്ല; വർഷം അവസാനിക്കാൻ കാത്തിരിക്കാതെ 28,000 കോടി കേന്ദ്ര സർക്കാരിന് ഇടക്കാല ലാഭവിഹിതമായി നൽകി റിസർവ് ബാങ്ക്; ആഗസ്റ്റിൽ 40,000 കോടി നൽകിയതിന് പിന്നാലെ ലഭിച്ച വമ്പൻ ലോട്ടറി തെരഞ്ഞെടുപ്പിന് മുൻപ് മോദി സർക്കാരിന് അനുഗ്രഹമാകും; ആർബിഐയുടെ കരുതൽ ധനത്തിൽ കണ്ണുവച്ച കലാപത്തിന് ശേഷം വിജയം ഉറപ്പാക്കി കേന്ദ്രം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കവേ റിസർവ് ബാങ്കിൽ നിന്നും ലഭിച്ച അനുഗ്രഹത്തിൽ ആഹ്ലാദിക്കുകയാണ് മോദി സർക്കാർ. തിങ്കളാഴ്‌ച്ച ചേർന്ന് റിസർവ് ബാങ്ക് ബോർഡ് മീറ്റിങ്ങിൽ കേന്ദ്ര സർക്കാരിന് ഇടക്കാല ലാഭവിഹിതമെന്നവണ്ണം 28,000 കോടി നൽകാനാണ് ഇപ്പോൾ തീരുമാനമായിരിക്കുന്നത്. കഴിഞ്ഞ വർഷം ജൂലൈ മുതൽ ഡിസംബർ വരെയുള്ള കാലയളവിലെ ലാഭവിഹിതമാണിത്. കഴിഞ്ഞ വർഷം ആഗസ്റ്റിൽ 40,000 കോടി ലാഭവിഹിതമായി കേന്ദ്ര സർക്കാരിന് നൽകിയതിന് പുറമേയാണ് ഈ തുക.തുക ലഭിക്കുന്നതോടെ തിരഞ്ഞെടുപ്പിന് മുന്നോടിയായി കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ചതുൾപ്പടെയുള്ള ക്ഷേമപ്രവർത്തനങ്ങൾ നടപ്പിലാക്കാൻ സർക്കാരിന് ഇത് തുണയാകും.

തുടർച്ചയായ രണ്ടാം വർഷമാണ് റിസർവ് ബാങ്ക് സർക്കാരിന് ഇടക്കാല ലാഭവിഹിതം നൽകുന്നത്. ഇടക്കാല ബജറ്റിൽ പ്രഖ്യാപിച്ച നിരവധി നയപരിപാടികൾക്ക് ഊർജം പകരാൻ ഈ ധനവിഹിതം കേന്ദ്ര സർക്കാരിന് തുണയാകും.തിരഞ്ഞെടുപ്പിന് മുന്നോടിയെന്നവണ്ണം സർക്കാരിന് സഹായം നൽകിയ തുർക്കി കേന്ദ്ര ബാങ്ക് നടപടിയുടെ ചുവട് പിടിച്ചാണ് റിസർവ് ബാങ്കിന്റെയും നടപടി.

തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രഖ്യാപിച്ച കർഷകർക്ക് സാമ്പത്തിക സഹായം നൽകുന്നതുൾപ്പടെയുള്ള പദ്ധതികൾ നടപ്പിലാക്കുമ്പോൾ സർക്കാരിന് ബാധ്യത ഉണ്ടായേക്കാം. എന്നാൽ ഇപ്പോൾ ലഭിച്ചിരിക്കുന്ന ലാഭവിഹിതം കേന്ദ്ര സർക്കാരിന് ഇതിൽ നിന്നും മോചനം നൽകുമെന്നുറപ്പ്. രണ്ടു ഹെക്ടർ(4.9 ഏക്കർ) വരെ കൃഷിഭൂമിയുള്ള കർഷകർക്കു മൂന്ന് തവണയായി 6000 രൂപ, അഞ്ചു ലക്ഷത്തിൽ താഴെ വരുമാനമുള്ള വ്യക്തികൾക്ക് വരുമാന നികുതിയിളവു തുടങ്ങിയ പദ്ധതികൾ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള ഇടക്കാല ബജറ്റിൽ മോദി സർക്കാർ പ്രഖ്യാപിച്ചിരുന്നു. ജനപ്രിയ ബജറ്റ് നിർദ്ദേശങ്ങൾക്കൊപ്പം ഇടക്കാല ലാഭ വിഹിതം കൂടി ലഭ്യമാകുന്നതോടെ സാമ്പത്തിക വളർച്ചയ്ക്ക് ആക്കം പകരാൻ സർക്കാരിനാകും. മാത്രമല്ല രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയിൽ കൂടുതൽ പണലഭ്യതയ്ക്കും ഇത് സഹായിക്കും.

കർഷകർക്ക് സാഹയമെത്തിക്കുന്ന പദ്ധതിയുടെ ആദ്യ ഗഡു നൽകുന്നതിനായി 20000 കോടി രൂപ സർക്കാരിന് ആവശ്യമായി വരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. രണ്ട് ഹെക്ടർ ഭൂമിയുള്ള രാജ്യത്തെ 12 കോടി കർഷകർക്ക് വർഷം 2000 രൂപ വീതമുള്ള മൂന്ന് സാമ്പത്തിക സഹായം നൽകുന്നതാണ് പ്രസ്തുത പദ്ധതി. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നെ രാജ്യത്തെ കർഷകരുടെ പിന്തുണ തിരിച്ചുപിടിക്കാനുള്ള അവസാന ശ്രമമാണ് ഈ പദ്ധതി.

തിങ്കളാഴ്ചത്തെ ഇടക്കാല ലാഭവിഹിത പ്രഖ്യാപനത്തോടെ 2018-19 സാമ്പത്തിക വർഷം സർക്കാരിന് ആർബിഐ നൽകുന്ന ലാഭവിഹിതം 68,000 കോടിയായി. ഫെബ്രുവരി 12 ന് രാജ്യസഭയിൽ സർക്കാർ എഴുതിനൽകിയ ഉത്തരത്തിൽ ഓഗസ്റ്റ് 2018 ൽ ആർബിഐ 40,000 കോടി രൂപ ലാഭവിഹിതമായി സർക്കാരിനു നൽകിയതായി അറിയിച്ചിരുന്നു. ഒരു ലക്ഷം കോടി രൂപയോളം ധനക്കമ്മി നേരിടുന്ന സർക്കാരിന് ഇത് വലിയ ആശ്വാസമാകും. മോദി സർക്കാർ വികസന പദ്ധതികൾക്കായി റിസർവ് ബാങ്കിന്റെ കരുതൽ ശേഖരത്തിൽ നിന്ന് ഒരു ലക്ഷം കോടി രൂപ ആവശ്യപ്പെട്ടതു സംബന്ധിച്ച അഭിപ്രായവ്യത്യാസമാണ് മുൻ ഗവർണർ ഉർജിത് പട്ടേലിന്റെ രാജിയിൽ കലാശിച്ചത്.

തുടർന്ന് മോദിയുടെ വിശ്വസ്തനും മുൻ ധനകാര്യ സെക്രട്ടറിയുമായ ശക്തികാന്ത ദാസിനെ ഗവർണറായി നിയമിക്കുകയായിരുന്നു. പുതുതായി വന്ന ആർ.ബി.ഐ ഗവർണർ സർക്കാരിന് അനുകൂലമായ നിലപാട് സ്വീകരിച്ചു. എന്നാൽ സർക്കാരിന് സഹായം നൽകാനാവശ്യമായ മൂലധനമോ മിച്ചമോ റിസർവ് ബാങ്കിന് ഇല്ലെന്ന് വ്യക്തമാക്കുന്ന പഠനറിപ്പോർട്ട് മുംബൈ ആസ്ഥാനമായ സെന്റർ ഫോർ അഡ്വാൻസ് ഫിനാൻഷ്യൽ റിസർച്ച് ആൻഡ് ലേണിങ് എന്ന സ്ഥാപനത്തിന്റെ അടുത്തിടെ പുറത്തുവിട്ടിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP