Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സേവിങ്സ് ബാങ്ക് അക്കൗണ്ടിൽ മിനിമം ബാലൻസ് 25,000 രൂപക്ക് മുകളിൽ ഉണ്ടെങ്കിൽ ഇനി പരിധിയില്ലാത്ത സൗജന്യ എടിഎം ഇടപാടുകൾ; അക്കൗണ്ടിൽ മതിയായ ബാലൻസ് ഇല്ലാത്തതിനാൽ എടിഎം ഇടപാട് നിരസിക്കപ്പെടുകയാണെങ്കിലും ചാർജ് ഈടാക്കും; സേവന നിരക്കുകൾ പരിഷ്‌കരിച്ച് എസ് ബി ഐ

സേവിങ്സ് ബാങ്ക് അക്കൗണ്ടിൽ മിനിമം ബാലൻസ് 25,000 രൂപക്ക് മുകളിൽ ഉണ്ടെങ്കിൽ ഇനി പരിധിയില്ലാത്ത സൗജന്യ എടിഎം ഇടപാടുകൾ; അക്കൗണ്ടിൽ മതിയായ ബാലൻസ് ഇല്ലാത്തതിനാൽ എടിഎം ഇടപാട് നിരസിക്കപ്പെടുകയാണെങ്കിലും ചാർജ് ഈടാക്കും; സേവന നിരക്കുകൾ പരിഷ്‌കരിച്ച് എസ് ബി ഐ

സ്വന്തം ലേഖകൻ

കൊച്ചി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എടിഎം സേവന നിരക്കുകൾ പരിഷ്‌കരിച്ചു. ഒക്ടോബർ 1 മുതൽ പുതിയ സേവന നിരക്കുകൾ പ്രാബല്യത്തിൽ വരും.

എസ്‌ബിഐ സേവിങ്സ് ബാങ്ക് അക്കൗണ്ട് ഉടമകൾക്ക്മാസം 8 മുതൽ 10 തവണ വരെ എടിഎം ഇടപാടുകൾ സൗജന്യമായി ഉപയോഗിക്കാം. ഇതിൽ അഞ്ച് ഇടപാടുകൾ എസ്‌ബിഐ എടിഎം വഴിയും മൂന്നെണ്ണം മറ്റ് എടിഎം വഴിയും നടത്താം. മെട്രോ ഇതര പ്രദേശങ്ങളിലെ സേവിങ്സ് അക്കൗണ്ട് ഉടമകൾക്ക് 10 എടിഎം ഇടപാടുകൾ സൗജന്യമായി നടത്താം.

ഇതിൽ കൂടുതൽ ഇടപാടുകൾ നടത്തിയാൽ നിശ്ചിത തുക ഉപഭോക്താക്കളിൽ നിന്നും ഈടാക്കും. സൗജന്യ പരിധി കഴിഞ്ഞുള്ള ഇടപാടുകൾക്ക് 5 രൂപ മുതൽ 20 രൂപ വരെ ആണ് ഈടാക്കുക. എല്ലാ നിരക്കുകൾക്കും ജിഎസ്ടി ബാധകമായിരിക്കും. അക്കൗണ്ടിൽ മതിയായ ബാലൻസ് ഇല്ലാത്തതിനാൽ ഇടപാട് നിരസിക്കപ്പെടുകയാണെങ്കിലും എസ്‌ബിഐ ചാർജ് ഈടാക്കും. 20 രൂപയും ജിഎസ്ടിയുമാണ് ഇതിന് എസ്‌ബിഐ ഈടാക്കുക. കാർഡ് രഹിത പണം പിൻവലിക്കലിനും ചാർജ് ഈടാക്കും.

എല്ലാ പ്രദേശങ്ങളിലും ശമ്പള അക്കൗണ്ട് ഉടമകൾക്ക് എസ്‌ബിഐയിലും മറ്റ് ബാങ്കുകളിലും എടിഎം ഇടപാടുകൾ സൗജന്യമായി നടത്താം , പരിധി ഉണ്ടായിരിക്കില്ല. സേവിങ്സ് ബാങ്ക് അക്കൗണ്ടിൽ മാസം ശരാശരി 25,000 രൂപക്ക് മുകളിൽ ഉണ്ടെങ്കിൽ സൗജന്യ എടിഎം ഇടപാടുകൾക്ക് പരിധി ബാധകമായിരിക്കില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP