Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കാർവിയിൽ സെബി നിയന്ത്രണമേർപ്പെടുത്തുമ്പോൾ നിക്ഷേപകർ പ്രതിസന്ധിയിലേക്ക് വീണുപോകുമോ ?സെക്യൂരിറ്റി ബിസിനസിൽ തട്ടിപ്പുകളെ തടയാൻ നിക്ഷേപകർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ? നിക്ഷേപകർ കരുതലോടെ മുൻപോട്ട് പോകേണ്ട കാലം അകലയല്ല;സെക്യൂരിറ്റി നിക്ഷേപക മേഖലയിലെ പ്രമുഖ സ്ഥാപനമായ ഹെഡ്ജ് ഇക്വിറ്റീസിലെ ചീഫ് ഇൻവെസ്റ്റ്മെന്റ് ഓഫീസർ എം.വി ഹരീഷ് പറയുന്നത് ഇങ്ങനെ

കാർവിയിൽ സെബി നിയന്ത്രണമേർപ്പെടുത്തുമ്പോൾ നിക്ഷേപകർ പ്രതിസന്ധിയിലേക്ക് വീണുപോകുമോ ?സെക്യൂരിറ്റി ബിസിനസിൽ തട്ടിപ്പുകളെ തടയാൻ നിക്ഷേപകർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ? നിക്ഷേപകർ കരുതലോടെ മുൻപോട്ട് പോകേണ്ട കാലം അകലയല്ല;സെക്യൂരിറ്റി നിക്ഷേപക മേഖലയിലെ പ്രമുഖ സ്ഥാപനമായ ഹെഡ്ജ് ഇക്വിറ്റീസിലെ ചീഫ് ഇൻവെസ്റ്റ്മെന്റ് ഓഫീസർ എം.വി ഹരീഷ് പറയുന്നത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

സെക്യൂരിറ്റി ബിസിനസ് മേഖലയിലെ പ്രമുഖ സ്ഥാപനമായ കാർവി നിക്ഷേപകരെ കബളിപ്പിച്ച് നടത്തിയ 2000 കോടിയുടെ തട്ടിപ്പാണ് ഇപ്പോൾ ഓഹരിവിപണിയിലെ പ്രധാന ചർച്ച.കാർവിയെന്ന സ്ഥാപനത്തിന്റെ സ്റ്റോക്ക്‌ബ്രോക്കിങ് വിഭാഗത്തിൽ നിന്നാണ് ഇപ്പോൾ ഉണ്ടായ നിക്ഷേപകതട്ടിപ്പ് നേരിട്ടിരിക്കുന്നത്. എന്നാൽ വിശ്വസിച്ച് ഏൽപ്പിക്കുന്ന ആസ്തികൾ ധനകാര്യസ്ഥാപനങ്ങൾ എങ്ങിനെയൊക്കെ കൈകാര്യം ചെയ്യുന്നുവെന്നത് അറിഞ്ഞിരിക്കേണ്ടത് ഓരോ നിക്ഷേപകന്റെയും കൂടി കടമയാണ്.

സെക്യൂരിറ്റി ബിസിനസ് മേഖലയിൽ ഒരോ നിക്ഷേപകനും എന്തൊക്കെ ശ്രദ്ധിക്കണമെന്ന കാര്യങ്ങളെ കുറിച്ച് ഫിനാൻഷ്യൽ വ്യൂവുമായി നടത്തിയ അഭിമുഖത്തിൽ സംസാരിക്കുകയാണ് സെക്യൂരിറ്റി നിക്ഷേപക മേഖലയിലെ പ്രമുഖ സ്ഥാപനമായ ഹെഡ്ജ് ഇക്വിറ്റീസിലെ ചീഫ് ഇൻവെസ്റ്റ്മെന്റ് ഓഫീസർ എം.വി ഹരീഷ്. മറുനാടൻ മലയാളിയുടെ സാമ്പത്തികകാര്യ വെബ്‌സൈറ്റായ ഫിനാൻഷ്യൽ വ്യുവിന് നൽകിയ അഭിമുഖത്തിലേക്ക്.

നിക്ഷേപകർ നിർബന്ധമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

1.ഒരു നിക്ഷേപകൻ എപ്പോഴും തങ്ങളുടെ നിക്ഷേപമാർഗങ്ങളെ പറ്റി ബോധവാനായിരിക്കണം. ഏജൻസികളെ ഏൽപ്പിച്ചുകഴിഞ്ഞാൽ തന്റെ ജോലി കഴിഞ്ഞു എന്ന മട്ടിലിരിക്കുകയല്ല വേണ്ടത്. മുൻകൈ എടുത്ത് സെക്യൂരിറ്റികൾക്ക് എന്തുസംഭവിക്കുന്നു,എവിടെയാണ് നിക്ഷേപിക്കുന്നത് എന്നൊക്കെ കൃത്യമായി അറിഞ്ഞിരിക്കണം. സാധിക്കുമെങ്കിൽ വിവിധ നിക്ഷേപമാർഗങ്ങളെ പറ്റി അറിയാനായി ഇൻവെസ്റ്റേഴ്സ് അവയർനസ് പ്രോഗ്രാമുകളിൽ പങ്കെടുക്കുക

2.രജിസ്ട്രേഷനായി നൽകുമ്പോൾ നിലവിലുള്ള ഈ-മെയിൽ ഐഡി തന്നെ നൽകുക. ആധാറിൽ നൽകിയ വിലാസങ്ങളും വിശദാംശങ്ങളും തന്നെയല്ലേ നൽകിയിരിക്കുന്നത് എന്നതും ഉറപ്പുവരുത്തുക.

3. നിക്ഷേപകരുടെ രജിസ്ട്രർ ചെയ്ത ഇ-മെയിൽ വിലാസത്തിൽ എല്ലാ മാസവും എൻഎസ്ഡിഎൽ/സിഡിഎസ്എൽ കൺസോളിഡേറ്റഡ് അക്കൗണ്ട് സ്റ്റേറ്റ്മെന്റ് അയച്ചുതരും. ഇത് കൃത്യമായി നിരീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്താൽ ഒരുപരിധി വരെ ഏത് വിധത്തിലുള്ള തട്ടിപ്പുകളും തിരിച്ചറിയാനാകും. എന്തെങ്കിലും പ്രശ്നങ്ങൾ കണ്ടെത്തിയാൽ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്താനും ശ്രദ്ധവേണം. നടപടികൾ ഉണ്ടായില്ലെങ്കിൽ സെബി/ഡപ്പോസിറ്ററി ഗ്രിവൻസസിലേക്ക് യഥാസമയം വിവരങ്ങൾ അറിയിക്കാനും മറക്കരുത്

4. ഇതേസമയം തന്നെ നിങ്ങളുടെ ഓഹരികളും സെക്യൂരിറ്റികളും മറ്റൊരു ഡെപോസിറ്ററി അക്കൗണ്ടിലേക്ക് മാറ്റാൻ മറക്കരുത്. അക്കൗണ്ട് നിലവിലുള്ള ധനകാര്യസ്ഥാപനത്തിൽ നിന്ന് അവസാനിപ്പിച്ച ശേഷം മറ്റൊരു മികച്ച സ്ഥാപനത്തിലേക്ക് മാറ്റണം. നമ്മൾ ഒന്നിലധികം ബാങ്ക് അക്കൗണ്ടുകൾ കരുതുന്നത് പോലെ തന്നെ ഒന്നിലധികം ഡിപി അക്കൗണ്ടുകളും സൂക്ഷിക്കുന്നതാണ് തട്ടിപ്പുകൾ തടയാൻ നല്ലത്.

5.നമ്മൾ ഇടപാട് നടത്തുന്ന ധനകാര്യ സ്ഥാപനങ്ങളുമായി നല്ല ബന്ധം പുലർത്തുക. അവർ തരുന്ന വിവരങ്ങൾ ശരിയാണോ എന്നതും പരിശോധിച്ച് ഉറപ്പുവരുത്തുക.

6. എൻഎസ്ഡിഎൽ ലഭ്യമാക്കുന്ന ഓൺലൈൻ ആക്സസ് സർവീസ് ശരിയായി ഉപയോഗിക്കുക.

7. അടിസ്ഥാന കാര്യങ്ങൾ പാലിക്കുന്ന ,സത്യസന്ധമായതും,പ്രാവീണ്യമുള്ളതുമായ നിക്ഷേപകർക്ക് മാർഗനിർദ്ദേശം നൽകാൻ സാധിക്കുന്ന സുതാര്യമായ ധനകാര്യ സ്ഥാപനങ്ങളെയോ വ്യക്തികളെയോ നിക്ഷേപകർ തെരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

8. ഏറ്റവും പ്രധാനപ്പെട്ടമായ കാര്യമാണ് ഇനി പറയുന്നത്.. നിക്ഷേപം ഏതെങ്കിലും സ്ഥാപനങ്ങളെ ഏൽപ്പിച്ച് പിന്നീട് എന്ത് സംഭവിക്കുന്നുവെന്ന് തിരിഞ്ഞുനോക്കാതിരിക്കുന്ന രീതി നല്ലതല്ല. നിക്ഷേപകന്റെ പങ്കാളിത്തവും ഇടപെടലും ഓരോ തട്ടിപ്പുകളെയും തടയാനുള്ള ഏറ്റവും നല്ല മാർഗമാണെന്ന് ഓർക്കുക.

(അഭിമുഖം പൂർണരൂപം വീഡിയോ മുകളിൽ)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP