Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അഞ്ചുകൊല്ലം കൂടുമ്പോൾ വീടിന്റെ പെയിന്റ് മാറിയടിച്ചാൽ പുതുമയുണ്ടാകുമോ? വീട് ബോറടിക്കുന്നവർക്ക് മാറ്റം കൂടിയെ തീരു; യൂറോപ്യൻ ഡിസൈൻ പരീക്ഷിച്ചുനോക്കിയാൽ എങ്ങനെയിരിക്കും?

അഞ്ചുകൊല്ലം കൂടുമ്പോൾ വീടിന്റെ പെയിന്റ് മാറിയടിച്ചാൽ പുതുമയുണ്ടാകുമോ? വീട് ബോറടിക്കുന്നവർക്ക് മാറ്റം കൂടിയെ തീരു; യൂറോപ്യൻ ഡിസൈൻ പരീക്ഷിച്ചുനോക്കിയാൽ എങ്ങനെയിരിക്കും?

മാർക്കറ്റിങ് ഫീച്ചർ

ന്നെന്നും യുവത്വം തുടിക്കുന്ന വീട്. ഇങ്ങനെ ഒരു സ്വപ്നം കാണാത്തവർ ചുരുക്കമായിരിക്കും. എന്നാൽ ഇഷ്ടപ്പെട്ട ഡിസൈനിൽ, ഒരുപാട് സ്വപ്നങ്ങൾ കൂട്ടിച്ചേർത്ത് സൃഷ്ടിക്കുന്ന വീട് പോലും ഒരു അഞ്ചു വർഷത്തിനപ്പുറം പഴഞ്ചനായി മാറും. ആ വീടിന് പുതുമകൾ നൽകാൻപല തരത്തിലുള്ള പെയിന്റുകൾ അടിച്ച്, വ്യത്യസ്തതയ്ക്കായി മാറ്റങ്ങൾ വരുത്തിയും, പരിഷ്‌കാരങ്ങൾ ചെയ്തിട്ടും 'ബോറൻ വീട്' എന്ന പേരു മാറ്റാൻ കഴിയാതെ നിരാശരായി ജീവിക്കുന്ന നിരവധി പേരുണ്ട് നമുക്ക് ചുറ്റും. അവർക്കെല്ലാം ആകെയുണ്ടായ നേട്ടം കഷ്ടപ്പെട്ടു സമ്പാദിച്ച പണം പോയിക്കിട്ടി എന്നത് മാത്രമാണ്. എന്നും യുവത്വത്തോടെ നിൽക്കുന്ന ഡിസൈനുകൾ യഥാർത്ഥത്തിൽ ഏതാണ്?

ആ അന്വേഷണം ചെന്നെത്തിയത് യൂറോപ്യൻ ഡിസൈനുകളിലാണ്. വീടിന് യുവത്വവും, വ്യത്യസ്തതയും ആഗ്രഹിക്കുന്നവർക്ക് ഏറ്റവും അനുയോജ്യമായ ഡിസൈനാണ് വിക്‌ടോറിയൻ കാലഘട്ടത്തിന്റെ സ്പർശം ഉൾക്കൊള്ളുന്ന് യൂറോപ്യൻ ശൈലി. ഏത് കാലത്തും പുതുമ ചോരാത്ത ഒരു ഡിസൈൻ ആണെന്നു മാത്രമല്ല, താമസക്കാരുടെ ഉപയോഗത്തിന് ഏറ്റവും അനുയോജ്യം കൂടിയാണ് ഈ ശൈലി. കേരളത്തിലെ മാറിമറിയുന്ന കാലാവസ്ഥയിൽ സുഖകരമായ ജീവിതം ഉറപ്പാക്കാൻ യൂറോപ്യൻ ശൈലി ഏറെ ഫലപ്രദമാണ്.

സാധ്യതകൾ, പ്രയോജനങ്ങൾ

കേരളത്തിൽ വൻതോതിൽ കണ്ടുവരാത്ത ഒരു ഡിസൈനാണ് യൂറോപ്യൻ ഡിസൈനുകൾ. എന്നാൽ ഈ ശൈലിയുടെ മേന്മകൾ മനസ്സിലാക്കിയാൽ ഏറെ സാധ്യതകളുള്ളതും പ്രയോജനപ്പെടുത്താൻ സാധിക്കുന്നതുമായ ഡിസൈനുകളാണെന്നതും സവിശേഷതയാണ്. പ്രകൃതിക്ക് പ്രാധാന്യം നൽകുന്ന, അതിനോട് ഇഴുകിച്ചേർന്നുള്ള ആർക്കിടെക്ച്ചർ ആണ് യൂറോപ്യൻ രീതി. ഇതോടൊപ്പം ഷിംഗിൾസ് ഉപയോഗിച്ചുള്ള ഡബിൾ ലെയർ റൂഫിങ് ചൂടുകുറക്കാൻ സഹായിക്കും . ഇതോടൊപ്പ വായുവിന്റെ ഒഴുക്ക് കൃത്യമായി ക്രമീകരിക്കുന്നതിനാൽ യൂറോപ്യൻ മാതൃക കേരളത്തിന് വളരെ അനുയോജ്യമാണ്. ഈ സാധ്യതകൾ മുൻനിർത്തി ഈ ഡിസൈനുകൾ കേരളത്തിന് പരിചയപ്പെടുത്തിയതിൽ പ്രമുഖസ്ഥാനമുള്ളവരാണ് പ്രശസ്ത ആർക്കിടെക്ടുകളായ അനസ് എ. എം, ജെയിംസ് ജോർജ് എന്നിവർ.

യൂറോപ്യൻ ശൈലിയുടെ 'ക്ലാസിക്ക്', അനുഭവമാണ് തങ്ങളെ ഈ ഡിസൈനിങ് രീതിയിലേയ്ക്ക് അടുപ്പിച്ചതെന്ന് ഇവർ സാക്ഷ്യപ്പെടുത്തുവന്നു. ആ ശൈലിയിൽ 'എവർഗ്രീൻ ക്ലാസിക്കുകൾ' ഡിസൈൻ ചെയ്തുനല്കിയ ഈ ആർിക്കിടെക്ട് ടീമാണ് 'ട്രാവൻകൂർ ബിൽഡേഴ്‌സിന്റെ' അണിയറശില്പികൾ. ക്ലാസിക്കൽ യുറോപ്യൻ ശൈലിയിൽ കൊച്ചിയിൽ ഒരുങ്ങുന്ന ഏതാനും വില്ലകൾ ഇവിടെ പരിചയപ്പെടാം.

സമാനതകളില്ലാത്ത ആഢ്യത്വം

'മറ്റൊരു ഡസൈനും നൽകാൻ കഴിയില്ല ഈ ആഢ്യത്വം' എന്ന് വിധിയെഴുതാൻ പോലും തെറ്റ് പറയാൻ കഴിയാത്ത നിർമ്മാണ മികവാണ് യൂറോപ്യൻ ശൈലിയുടെ മേന്മ. ഇക്കാര്യത്തിൽ മികച്ച ഉദാഹരണമാണ് ട്രാവൻകൂർ ബിൽഡേഴ്‌സ് കാക്കനാട് ഒരുക്കുന്ന ഗ്രാൻഡ് കൗണ്ടി. ആഢ്യത്വവും, ആഡംബരവും പ്രകൃതിയോട് ചേർന്നു നിൽക്കുന്ന നിയോ ക്ലാസിക്കൽ വില്ലകൾ യൂറോപ്യൻ മാതൃകയുടെ യഥാർത്ഥ പതിപ്പാണ്. ഉള്ള സ്ഥലത്തു മുഴുവൻ വീട് നിർമ്മിക്കുക എന്നത് യൂറോപ്യൻ ശൈലിയിൽ അനുയോജ്യമല്ല. ആവശ്യത്തിന് തുറസ്സായ സ്ഥലങ്ങൾ, ലാൻഡ്‌സ്‌കേപ്പിങ്, തണലേകാൻ മരങ്ങൾ എന്നിവയെല്ലാം ചേർന്ന് സ്വച്ഛമായ ഒരു ജീവിതമാണ് ക്ലാസിക്ക് യൂറോപ്യൻ രീതി. ഈ വിശ്വാസ്യത പരിപ്പുർണ്ണമായി സംയോജീപ്പിച്ചാണ് ഗ്രാൻഡ് കൗണ്ടി തയ്യാറാക്കുന്നത്.

2 നിലകളിലായി 2600 സ്‌ക്വ.ഫീറ്റിൽ തുടങ്ങുന്ന ഗ്രാൻഡ് കൗണ്ടി നിയോക്ലാസിക് വില്ലകൾ പൂർണ്ണാമായും കസ്‌ററമൈസ്ഡ് രീതിയിൽ ഒരുക്കുവെന്നത് എടുത്തുപറയേണ്ടകാര്യമാണ്. 30 വില്ലകൾ മാത്രം ഉൾപ്പെട്ട ഈ പദ്ധതിയിൽ 3 നിലകളിലായി സജ്ജീകരിക്കുന്ന ക്ലബ് ഹൗസ് സമാനതകളില്ലാത്ത അനുഭവമാണ്. ജിം, ലൈബ്രറി , കിഡ്‌സ് പ്ലേ ഏരിയ, ബാഡ്മിന്റൺ കോർട്ട് എന്നിവയ്ക്കു പുറമേ പരമാവധി സ്വകാര്യത നൽ്കുന്ന റൂഫ്‌ടോപ്പ് സ്വിമ്മിങ്പൂളും 'ക്ലബ് കൗണ്ടി' ക്ലബ് ഹൗസിൽ ഒരുക്കും. സീപോർട്ട്-എയർപോർട്ട് റോഡിൽ ഇൻഫോപാർക്കിന് അടുത്തായി കാക്കനാട് നവോദയാ ജംഗ്ഷനു സമീപം നിർമ്മാണം ആരംഭിച്ചിരിക്കുന്ന 'ഗ്രാൻഡ് കൗണ്ടി'നിയോക്ലാസിക് വില്ലകൾ ഇപ്പോൾ ബുക്ക് ചെയ്യാൻ അവസരമുണ്ട്.

ഹൃദയം കീഴടക്കും ആഡംബരം

യൂറോപ്യൻ ക്ലാസിക്കൽ സീരീസിൽ തന്നെ ഒരുങ്ങുന്ന മറ്റൊരു വില്ലയാണ് 'സ്വിസ് ഗാർഡൻസ്'. പ്രകൃതിയുടെ സൗന്ദര്യം ആവോളം നുകരാൻ അവസരം നൽകുന്ന സ്വിസ് ഗാർഡൻസിൽ 200-ഓളം മരങ്ങളാണ് ലാൻഡ്‌സ്‌കേപ്പിംഗിന്റെ ഭാഗമായി വളർത്തിയത്. യൂറോപ്യൻ രാജ്യങ്ങളിൽ നമ്മൾ കണ്ടാസ്വദിച്ച സ്ട്രീറ്റ് ഫർണിച്ചറും, കോമൺ സ്‌പേസും, പാർക്കും ഈ പദ്ധതിയിലുണ്ട്. ഒപ്പം ലാംപ് ഷെയ്ഡുകളും, ലാംപ് പോസ്റ്റും മുതൽ ചെടിച്ചട്ടി വരെയുള്ളവ പൂർമായും യൂറോപ്യൻ മാതൃക പിന്തുടരുന്നു. 3 നിലകളിൽ, ലിഫ്റ്റ് സംവിധാനം ഉൾപ്പെടെയുള്ള 40 വില്ലകളാണ് സ്വിസ് ഗാർഡൻസ്. ഇൻഹൗസ് ഡിസൈനർമാർ ഉള്ളതിനാൽ ഉപയോക്താക്കളുടെ ആവശ്യാനുസരണം സൗകര്യങ്ങൾ ഒരുക്കാൻ കഴിയുന്ന ഏക ബിൽഡറാകും ട്രാവൻകൂർ.

കൊച്ചിയുടെ ഹൃദയതാളം

റ്റവും മികച്ച ലൊക്കേഷനുകളിൽ നിങ്ങളുടെ വില്ലകൾ തെരഞ്ഞെടുക്കുക എന്നത് ഏറ്റവും പ്രധാനമാണ്. ട്രാവൻകൂർ ബിൽഡേഴ്‌സ് തങ്ങളുടെ പ്രൊജക്ടുകൾ ഒരുക്കുമ്പോൾ ഇക്കാര്യത്തിന് പ്രഥമ പരിഗണന നൽകുന്നു. എളമക്കരയിൽ ഒരുക്കുന്ന 'ഇംഗ്ലീഷ് മാനർ' സ്റ്റേറ്റിലി വില്ല, കലൂരിലെ'ക്വീൻസ് പാർക്ക്', സ്റ്റേഡിയത്തിന് സമീപം 'ഒളിംപ്യ ഹെവൻ' എന്നിവയ്ക്ക് പുറമെ കാക്കനാട് മറ്റൊരു പദ്ധതിയും അണിയറയിൽ തയ്യാറാക്കുന്നുണ്ട്. യൂറോപ്യൻ ശൈലിയിലുള്ള വില്ലകൾ പണിതുയിർത്താൻ സ്വന്തം ഡിസൈനർമാർ ഉള്ളത് പോലെ 'ടെക്‌നോടീം' എന്ന പേരിലറിയപ്പെടുന്ന കൺസ്ട്രക്ഷൻ വിഭാഗവുമുണ്ട് ട്രാവൻകൂറിന്. നവീനമായ സങ്കേതികവിദ്യയുടെ സഹായത്തോടെ ഗുണമേന്മയുള്ള വില്ലകളാണ് ട്രാവൻകൂറിന്റെ സവിശേഷത. യൂറോപ്യൻ ശൈലിയിലുള്ള വില്ലകളിലേയ്ക്ക് ചേക്കേറആൻ കൊതിക്കുന്ന കുടുംബങ്ങൾക്ക് ഇതിലും നല്ലൊരു ചോയ്‌സ് കിട്ടില്ലെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.

വിശദവിവരങ്ങൾക്ക്:- http://www.travancorebuilders.com/

Phone:-  +91 99 61 55 50 00

(പരസ്യം നൽകുന്ന സ്ഥാപനം എന്ന നിലയിൽ പ്രസിദ്ധീകരിക്കുന്ന മാർക്കറ്റിങ് ഫീച്ചർ ആണിത്‌)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP