Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പണവും ആസ്തിയുമുണ്ടായിട്ടും ബാങ്ക് വായ്പ തിരിച്ചടയ്ക്കാത്ത വൻകിടക്കാർക്ക് നേരെ ക്രിമിനൽ നടപടി; ബോധപൂർവ്വം വായപ് അടച്ചില്ലെങ്കിൽ ഇനി കർശന നടപടി; നിയമ നിർമ്മാണത്തിന് മോദി സർക്കാർ; വിൽഫുൾ ഡിഫാൾട്ടേഴ്‌സ് ഇനി കുടുങ്ങും

പണവും ആസ്തിയുമുണ്ടായിട്ടും ബാങ്ക് വായ്പ തിരിച്ചടയ്ക്കാത്ത വൻകിടക്കാർക്ക് നേരെ ക്രിമിനൽ നടപടി; ബോധപൂർവ്വം വായപ് അടച്ചില്ലെങ്കിൽ ഇനി കർശന നടപടി; നിയമ നിർമ്മാണത്തിന് മോദി സർക്കാർ; വിൽഫുൾ ഡിഫാൾട്ടേഴ്‌സ് ഇനി കുടുങ്ങും

സ്വന്തം ലേഖകൻ

ന്യൂഡൽഹി: പണവും ആസ്തിയുമുണ്ടായിട്ടും ബാങ്ക് വായ്പ തിരിച്ചടയ്ക്കാത്ത വൻകിടക്കാർക്ക് നേരെ ക്രിമിനൽ നടപടിക്ക് വരും. വിൽഫുൾ ഡിഫാൾട്ടേഴ്‌സ് എന്ന ഇനത്തിൽ ഉൾപ്പെടുത്തിയ ഇവരെ അറസ്റ്റ് ചെയ്യും. ബോധപൂർവ്വം വായ്പ അടയ്ക്കാത്തവർക്കെതിരെ കർശന നടപടി എടുക്കും. ഇതിനായി നിയമം ഉണ്ടാക്കും. ഇതിനായി ധനകാര്യമന്ത്രാലയം റിസർവ് ബാങ്കുമായി ചർച്ച നടത്തി. വായ്പാക്രമക്കേട് കണ്ടെത്തിയാൽ ബാങ്ക് അധികൃതർക്കെതിരേയായിരുന്നു ക്രിമിനൽനടപടി സ്വീകരിച്ചിരുന്നത്. ഇതിന് മാറ്റം വരുത്തും.

കഴിഞ്ഞ സാമ്പത്തികവർഷം വായ്പാകുടിശ്ശികക്കാരുടെ എണ്ണം 8552 ആയി. തൊട്ടുമുൻപത്തെ വർഷം ഇത് 5349 ആയിരുന്നു. കഴിഞ്ഞ സാമ്പത്തികവർഷം മാത്രമുണ്ടായ ബോധപൂർവമായ വായ്പാകുടിശ്ശിക 1,50,000 കോടിയാണ്. നിലവിൽ വിൽഫുൾ ഡിഫാൾട്ടേഴ്‌സിനു നേരെ കാര്യമായ നടപടിക്ക് നിയമമില്ല. ഈ സാഹചര്യത്തിലാണ് പുതി നീക്കം. ഇവരുടെ പേരുകൾ പരസ്യപ്പെടുത്തുകയും സ്വത്തുണ്ടെങ്കിൽ നിയമപോരാട്ടത്തിലൂടെ കൈക്കലാക്കുകയും മാത്രമായിരുന്നു പോംവഴി.

വായ്പാതട്ടിപ്പ് കൂടുകയും വായ്പ തിരിച്ചടയ്ക്കാത്തവരുടെ എണ്ണം പെരുകുകയും അതിന്റെ പേരിൽ ബാങ്ക് അധികൃതർ നിയമനടപടി നേരിടുകയും ചെയ്തതോടെ ബാങ്കേഴ്‌സ് സമിതിയാണ് വിൽഫുൾ ഡിഫാൾട്ടേഴ്‌സിന് നേരെ ക്രിമിനൽനടപടി വേണമെന്ന ആവശ്യമുന്നയിച്ചത്. നാഷണൽ കൗൺസിൽ ഫോർ ബാങ്ക് എംപ്ലോയീസും ഈ വിഷയം ഉന്നയിച്ച് കേന്ദ്രത്തിന് കത്ത് നൽകിയിരുന്നു. ഇത് കേന്ദ്രം ഏതാണ്ട് അംഗീകരിച്ചു കഴിഞ്ഞു.

25 ലക്ഷം രൂപയ്ക്ക് മുകളിൽ വായ്പയെടുത്ത് ബോധപൂർവമായി തിരിച്ചടയ്ക്കാത്തവരെയാണ് വിൽഫുൾ ഡിഫാൾട്ടേഴ്‌സായി കണക്കാക്കുന്നത്. അടുത്ത പാർലമെന്റ് സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കുമെന്നാണ് സൂചന. മോദിയുടെ നിർദ്ദേശ പ്രകാരമാണ് ഈ ബിൽ എത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP