Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സാമ്പത്തിക രംഗത്ത് ഇന്ത്യ ചൈനയെ മറികടക്കുമെന്ന ഉറപ്പുമായി രഘുറാം രാജനെത്തിയപ്പോൾ പുതിയ ബ്രസീലിനെ ലോകത്തിന് സമർപ്പിക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് ബ്രസീൽ പ്രസിഡന്റ്; ഇന്ത്യയുടെ സാമ്പത്തിക പുരോഗതിയെ സ്വിറ്റ്‌സർലന്റിൽ നടന്ന ലോക സാമ്പത്തിക ഫോറത്തിൽ പ്രശംസിച്ച് റിസർവ് ബാങ്ക് മുൻ ഗവർണർ; ഇന്ത്യയും ചൈനയും തന്ന സാമ്പത്തിക ഉന്നതിക്ക് നന്ദിയറിയിച്ച് നേപ്പാൾ

സാമ്പത്തിക രംഗത്ത് ഇന്ത്യ ചൈനയെ മറികടക്കുമെന്ന ഉറപ്പുമായി രഘുറാം രാജനെത്തിയപ്പോൾ പുതിയ ബ്രസീലിനെ ലോകത്തിന് സമർപ്പിക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് ബ്രസീൽ പ്രസിഡന്റ്; ഇന്ത്യയുടെ സാമ്പത്തിക പുരോഗതിയെ സ്വിറ്റ്‌സർലന്റിൽ നടന്ന ലോക സാമ്പത്തിക ഫോറത്തിൽ പ്രശംസിച്ച് റിസർവ് ബാങ്ക് മുൻ ഗവർണർ; ഇന്ത്യയും ചൈനയും തന്ന സാമ്പത്തിക ഉന്നതിക്ക് നന്ദിയറിയിച്ച് നേപ്പാൾ

മറുനാടൻ ഡെസ്‌ക്‌

ദാവോസ്: ഇന്ത്യയുൾപ്പടെയുള്ള സാമ്പത്തിക ശക്തികൾ ആഗോളതലത്തിൽ നേരിടുന്ന വെല്ലുവിളികൾ പരിശോധിക്കാനും ഇതിൽ വിദഗ്ധരുമായി ചർച്ച നടത്താനുമായുള്ള ലോക സാമ്പത്തിക ഫോറത്തിന് സ്വിറ്റ്‌സർലന്റിൽ മികച്ച തുടക്കം. സാമ്പത്തിക രംഗത്ത് വൈകാതെ തന്നെ ഇന്ത്യ ചൈനയെ മറികടക്കുമെന്നും ദക്ഷിണേഷ്യയിൽ ചൈന വാഗ്ദാനം ചെയ്യുന്ന അതേ നിലയിലേക്ക് എത്താൻ ഇന്ത്യയ്ക്ക് ഉറപ്പായും സാധിക്കുമെന്ന് റിസർവ് ബാങ്ക് മുൻ ഗവർണർ രഘുറാം രാജൻ അഭിപ്രായപ്പെട്ടു. ഫോറത്തിൽ 'ദക്ഷിണേഷ്യയിലെ തന്ത്രപരമായ കാഴ്ചപ്പാട്' എന്ന വിഷയത്തിൽ നടത്തിയ ചർച്ചയിലാണ് രഘുറാം രാജന്റെ പരാമർശം.

ചൈനയുടെ വളർച്ചാനിരക്ക് കുറഞ്ഞുവരുമ്പോഴും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ വളർച്ചയുടെ പാതയിലാണ്. ചരിത്രപരമായി ദക്ഷിണേഷ്യയിൽ ഇന്ത്യയ്ക്കാണ് വലിയ പങ്കാളിത്തമുള്ളത്. എന്നാൽ, പിന്നീട് ചൈന മേഖലയിലെ വലിയ ശക്തിയായി വളർന്ന് ഇന്ത്യയ്ക്ക് ബദലായി. പതിയെപ്പതിയെ ഇന്ത്യ ചൈനയെ മറികടക്കും. മേഖലയിൽ ചൈനയുമായുള്ള ഇന്ത്യയുടെ മത്സരം ആരോഗ്യപരമാണ്. അത് ദക്ഷിണേഷ്യയ്ക്കും ഗുണംചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബ്രസീൽ പ്രസിഡന്റ് ജൈർ ബൊൽസൊനാരോ, യു.എസ്. വിദേശകാര്യസെക്രട്ടറി മൈക്ക് പോംപിയോ, എന്നിവരും ചൊവ്വാഴ്ച ഫോറത്തിൽ സംസാരിച്ചു.ആദ്യമായാണ് ബൊൽസൊനാരോ സാമ്പത്തികഫോറത്തിലെത്തുന്നത്. 'പുതിയ ഒരു ബ്രസീലിനെ താൻ ലോകത്തിന് സമർപ്പിക്കും. നിക്ഷേപം നടത്താൻ സുരക്ഷിതമായ ഇടമാണെ് ബ്രസീലെന്ന് തെളിയിക്കും. പ്രത്യേകിച്ചും കാർഷിക-വാണിജ്യ മേഖലകളിൽ' -ബൊൽസൊനാരോ പറഞ്ഞു.

വീഡിയോ കോൺഫറൻസിലൂടെയാണ് പോംപിയോ ഫോറത്തിൽ സംസാരിച്ചത്. യു.എസിൽ ഭരണസ്തംഭനം തുടരുന്ന സാഹചര്യത്തിൽ യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പോംപിയോയും ദാവോസ് യാത്ര റദ്ദാക്കിയിരുന്നു. ട്രംപിനുപുറമേ ഫ്രഞ്ച് പ്രസിഡന്റ് എമ്മാനുവൽ മക്രോൺ, ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മെയ്‌, സിംബാബ്‌വെ പ്രസിഡന്റ് എമേഴ്‌സൺ മുനാൻഗാഗ്വ എന്നിവരും ഫോറത്തിൽ പങ്കെടുക്കുന്നില്ല.ഇന്ത്യയും ചൈനയുമായുള്ള സഹകരണമാണ് തന്റെ രാജ്യത്തിന്റെ സാമ്പത്തികമുന്നേറ്റത്തിന് കാരണമെന്ന് ചർച്ചയിൽ പങ്കെടുത്ത നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP