Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ലോക സമ്പത്തിന്റെ പകുതി സ്വന്തമാക്കിയിരിക്കുന്നത് നമ്മുടെ മുകേഷ് അംബാനിയടക്കം ഈ 26 വ്യക്തികൾ; നമുക്ക് സ്വപ്നം കാണാൻ കഴിയുന്നതിൽ അധികം സമ്പത്ത് കൂട്ടി വച്ചിരിക്കുന്ന ആദ്യ 26 പേരെ പരിചയപ്പെടാം

ലോക സമ്പത്തിന്റെ പകുതി സ്വന്തമാക്കിയിരിക്കുന്നത് നമ്മുടെ മുകേഷ് അംബാനിയടക്കം ഈ 26 വ്യക്തികൾ; നമുക്ക് സ്വപ്നം കാണാൻ കഴിയുന്നതിൽ അധികം സമ്പത്ത് കൂട്ടി വച്ചിരിക്കുന്ന ആദ്യ 26 പേരെ പരിചയപ്പെടാം

മറുനാടൻ ഡെസ്‌ക്‌

ന്യൂയോർക്ക്: ലോകത്തിലെ സമ്പന്നരെ പരിചയപ്പെടുത്തുന്ന ഏറ്റവും പുതിയ ലിസ്റ്റ് പുറത്ത് വന്നു. ചാരിറ്റിയായ ഓക്സ്ഫാമാണ് ഇത് സംബന്ധിച്ച ഏറ്റവും പുതിയ റിപ്പോർട്ട് പുറത്ത് വിട്ടിരിക്കുന്നത്. ആമസോൺ ബോസായ ജെഫ് ബെസോസും ഫേസ്‌ബുക്ക് ഉടമ മാർക്ക് സുക്കർബർഗും ഇന്ത്യക്കാരനായ മുകേഷ് അംബാനി അടക്കമുള്ള 26 അതിസമ്പന്നരുടെ കൈയിൽ ആകെയുള്ളത് 1.1 ട്രില്യൺ പൗണ്ടാണ്. ഇത് ലോകത്തിലെ 3.8 ബില്യൺ പേരുടെ അഥവാ ലോക ജനസംഖ്യയിൽ പകുതിയോളം പേരുടെ കൈകളിലുള്ള സമ്പത്തോളം തുല്യമാണ്.

ഇത് പ്രകാരം ലോകത്തിലെ ഏറ്റവും സമ്പന്നൻ ആമസോൺ ബോസായ ജെഫ് ബെസോസാണ്. ഇദ്ദേഹത്തിന്റെ സമ്പത്ത് 86.8 ബില്യൺ പൗണ്ടാണ്. ആമസോണിന്റെ സ്ഥാപകൻ കൂടിയായ അദ്ദേഹത്തിന്റെ പക്കലാണ് ആമസോണിന്റെ 16 ശതമാനം ഓഹരിയുമുള്ളത്. വരുമാനത്തിന്റെ കാര്യത്തിൽ ലോകത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന ഇന്റർനെറ്റ് കമ്പനിയുമാണ് ആമസോൺ. തന്റെ പക്കലുള്ള 87 ബില്യൺ പൗണ്ടിന്റെ സമ്പത്തിൽ നിന്നും ബെസോസ് വെറും ഒരു ശതമാനം നൽകാൻ തയ്യാറായാൽ പോലും എത്യോപ്യയുടെ ഹെൽത്ത് ബജറ്റിന് ഫണ്ടേകാൻ സാധിക്കുമെന്നാണ് ഓക്സ്ഫാം പറയുന്നത്.

സമ്പത്തിന്റെ കാര്യത്തിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്നത് 69.8 ബില്യൺ പൗണ്ടുമായി മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സാണ്.1976ൽ പോൾ അലെനൊപ്പമാണ് ബിൽ ഈ സോഫ്റ്റ് വെയർ കമ്പനി സ്ഥാപിച്ചത്. നിലവിൽ മൈക്രോസോഫ്റ്റിന്റെ വെറും ഒരു ശതമാനം ഷെയറുകൾ മാത്രമാണ് ബില്ലിന്റെ കൈയിലുള്ളത്. ബാക്കി വരുന്ന 28 ബില്യൺ പൗണ്ടിന്റെ സമ്പത്ത് ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷനിലേക്കാണ് അദ്ദേഹം സംഭാവന ചെയ്തിരിക്കുന്നത്. ലോകമാകമാനമുള്ള ഹെൽത്ത് ആൻഡ് പോവർട്ടി പ്രൊജക്ടുകൾക്ക് വേണ്ടിയാണ് ഈ പണം വിനിയോഗിക്കുന്നത്.

88 കാരനും 65.1 ബില്യൺ പൗണ്ടിന്റ ഉടമയും ബെർക്ക്ഷെയർ ഹാത്ത് വേ ഹോൽഡിങ് കമ്പനിയുടെ ഉടമയുമായ വാറൻ ബഫറ്റാണ് ലോകത്തിലെ മൂന്നാമത്തെ സമ്പന്നൻ. ലോകത്തിലെ ഏറ്റവും വലിയ ലക്ഷ്വറി ഗുഡ് കമ്പനിയായ എൽവി എംഎച്ചിന്റെ ഉടമയായ ബെർണാഡ് ആർനൗൾട്ടിന്റെ സമ്പത്ത് 55.8 ബില്യൺ പൗണ്ടാണ്. ലോകത്തിലെ നാലാമത്തെ സമ്പന്നനാണ് ഈ പാരീസുകാരൻ. അഞ്ചാം സ്ഥാനത്തുള്ളത് ഫേസ്‌ബുക്ക് സ്ഥാപകൻ മാർക്ക് സുക്കർബർഗാണ്. സമ്പത്തിന്റെ കാര്യത്തിൽ ആറാം സ്ഥാനത്തുള്ളത് ഇന്റിടെക്സ് ഫാഷൻ ഗ്രൂപ്പിന്റെ ഉടമ അമാൻസിയോ ഓർടെഗയാണ്. ഇദ്ദേഹത്തിന്റെ സമ്പത്ത് 54.3 ബില്യൺ പൗണ്ടാണ്.

മെക്സിക്കോയിലെ കാർലോസ് സ്ലിം ഹെലുവാണ് ഏഴാം സ്ഥാനത്തുള്ള സമ്പന്നൻ. ലാറ്റിൻ അമേരിക്കയിലെ ഏറ്റവും മൊബൈൽ ടെലികോം കമ്പനിയായ അമേരിക്ക മൊവിലിന്റെ ഉടമയാണ് ഇദ്ദേഹം. സമ്പത്തിൽ എട്ടും ഒമ്പതും സ്ഥാനത്തുള്ളത് സഹോദരന്മാരായ ചാൾസും ഡേവിഡ് കോച്ചുമാണ്. ഇവർക്ക് ഇരുവർക്കും 46.5 ബില്യൺ പൗണ്ടാണ് സമ്പത്തുള്ളത്. കോച്ച് ഇന്റസ്ട്രിയുടെ ഉടമകളാണ് ഈ ന്യൂയോർക്കുകാർ. പത്താം സ്ഥാനത്തുള്ള സമ്പന്നൻ 74കാരനായ ലാറി എല്ലിസനാണ്. 45.3 ബില്യൺ പൗണ്ടാണ് ഇദ്ദേഹത്തിന്റെ ആസ്തി. ഒറാക്കിൾ സോഫ്റ്റ് വെയറിന്റെ ഉടമയാണ് ഇദ്ദേഹം.

ന്യൂയോർക്കിലെ 76കാരനയ മൈക്കൽ ബ്ലൂബർഗാണ് 11ാം സ്ഥാനത്തുള്ളത്. ബ്ലൂംബർഗ് എൽപിയുടെ ഉടമയായ ഇദ്ദേഹത്തിന്റെ സമ്പത്ത് 38.8 ബില്യൺ പൗണ്ടാണ്. 12ാം സ്ഥാനത്തുള്ളത് സെർച്ച് എൻജിനായ ഗൂഗിളിന്റെ സഹ സ്ഥാപകനായ ലാറി പേജാണ്. 45 കാരനായ ഇദ്ദേഹത്തിന്റെ സമ്പത്ത് 37.8 ബില്യൺ പൗണ്ടാണ്. ഗൂഗിളിന്റെ പാർട്ട്ഫേമായ സെർഗെ ബ്രിനിന്റെ പ്രസിഡന്റായ കാലിഫോർണിയയിലെ 45കാരൻ സെർജി ബ്രിനാണ്. ലോകത്തിലെ 13ാമത്തെ സമ്പന്നനായ ഇദ്ദേഹത്തിന്റെ സമ്പത്ത് 36.8 ബില്യൺ പൗണ്ടാണ്.

സമ്പത്തിന്റെ കാര്യത്തിൽ 14ഉം 15ഉം 16ഉം സ്ഥാനങ്ങളിലുള്ളത് ജിം, റോബ്, ആലീസ് വാൾട്ടൻ എന്നിവരാണ്. വാൾമാർട്ടിന്റെ ഉടമകളായ ഇവരുടെ സമ്പത്ത് 36 ബില്യൺ പൗണ്ട് വീതമാണ് ഇവരുടെ സമ്പത്ത്. ടെൻസെന്റ് ഹോൽഡിങ്സ് ഉടമയും 47കാരനുമായ ചൈനയിലെ മാ ഹുവാടെൻഗാണ് 17ാം സ്ഥാനത്തുള്ള സമ്പന്നൻ. 18ാം സ്ഥാനത്ത് ഫ്രാൻസിലെ ഫ്രാൻകോയിസ് ബെറ്റെൻകോർട്ട് മെയേർസാണ്. ഇദ്ദേഹത്തിന്റെ സമ്പത്ത് 32.7 ബില്യൺ പൗണ്ടാണ്. എൽ ഓറിയൽ എന്ന കമ്പനിയുടെ ഉടമയാണിത്.

ലോകത്തിലെ 19ാമത്തെ സമ്പന്നനാണ് ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നനായ മുകേഷ് അംബാനി. റിലയൻസ് ഇന്റസ്ട്രിയുടെ ഉടമയായ ഇദ്ദേഹത്തിന്റെ സമ്പത്ത് 31.1 ബില്യൺ പൗണ്ടാണ്. തന്റെ അച്ഛൻ ധിരുബായ് അംബാനി സ്ഥാപിച്ച കമ്പനിയാണ് അദ്ദേഹം നടത്തുന്നത്. 2016ൽ കമ്പനി 4ജി ഫോൺ സർവീസായ ജിയോ അദ്ദേഹം ആരംഭിച്ചിരുന്നു. 20ാം സ്ഥാനത്തുള്ളത് ചൈനയിലെ ജാക്ക് മായാണ്. ആലിബാബ ഗ്രൂപ്പിന്റെ ഉടമയാണിദ്ദേഹം. 30.2ബില്യൺ പൗണ്ടാണ് ആസ്തി. 21ാം സ്ഥാനത്ത് ലാസ് വേഗസ്സിലെ ഷെൽഡൻ അഡെൽസനാണ്. 29.8 ബില്യൺ പൗണ്ടാണ് ഇദ്ദേഹത്തിന്റെ ആസ്തി.

ലാസ് വേഗസ്സ് സാൻഡ്സിന്റെ ഉടമയാണ്. 22ാം സ്ഥാനത്ത് 29.8 ബില്യൺ പൗണ്ടിന്റെ ആസ്തിയുമായി വാഷിങ്ടണിലെ സ്റ്റീവ് ബാൽമെറും 23ാം സ്ഥാനത്ത് 27.1 മില്യൺ പൗണ്ടിന്റെ ആസ്തിയുമായി ഹോംഗ്കോംഗിലെ 90 കാരൻ ലി കാ ഷിൻഗുമാണ്. 24ാം സ്ഥാനത്ത് 23.5 ബില്യൺ പൗണ്ടുള്ള ചൈനയിലെ ഹുയി കാ യാനും 23.5 ബില്യൺ പൗണ്ടുള്ള ഹോംഗ് കോംഗിലെ ലീ ഷൗ കീയുമാണ്. 25ാം സ്ഥാനത്ത് ചൈനയിലെ 64 കാരനായ വാൻഗ് ജിയാൻലിനുമാണ്. ഇദ്ദേഹത്തിന്റെ സമ്പത്ത് 23.5 ബില്യൺ പൗണ്ടാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP