Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കാശ് കടം തരാൻ ഷവോമി തയാറാണേ ! ചുരുങ്ങിയ പലിശയ്ക്ക് ഒരു ലക്ഷം രൂപ വരെ വായ്പ നൽകാൻ തയാറായി ഷവോമി എംഐ ക്രെഡിറ്റ് സർവീസ്; കെവൈസി വേരിഫിക്കേഷൻ പൂർത്തിയായാൽ നിമിഷ നേരം കൊണ്ട് വായ്പ നൽകുമെന്ന് അധികൃതർ

കാശ് കടം തരാൻ ഷവോമി തയാറാണേ ! ചുരുങ്ങിയ പലിശയ്ക്ക് ഒരു ലക്ഷം രൂപ വരെ വായ്പ നൽകാൻ തയാറായി ഷവോമി എംഐ ക്രെഡിറ്റ് സർവീസ്; കെവൈസി വേരിഫിക്കേഷൻ പൂർത്തിയായാൽ നിമിഷ നേരം കൊണ്ട് വായ്പ നൽകുമെന്ന് അധികൃതർ

മറുനാടൻ ഡെസ്‌ക്‌

മുംബൈ: ഉപഭോക്താക്കളുടെ പ്രിയപ്പെട്ട ഗാഡ്ജറ്റ് ബ്രാൻഡായ ഷവോമി ഇപ്പോൾ പുതിയ സേവനമായി ഏവരേയും ഞെട്ടിക്കാനൊരുങ്ങുകയാണ്. ചൈനീസ് ഗാഡ്ജറ്റ് ഭീമനായ ഷവോമി ഉപഭോക്താക്കൾക്ക് വായ്പ നൽകുമെന്ന റിപ്പോർട്ടാണ് പുറത്ത് വരുന്നത്. ഷവോമിയുടെ എംഐ ക്രെഡിറ്റ് സേവനം വഴി ഇന്ത്യയിലെ ഉപഭോക്താക്കൾക്ക് ഒരു ലക്ഷം രൂപ വരെ വായ്പയായി കൊടുക്കുമെന്നാണ് കമ്പനി വ്യക്തമാക്കുന്നത്. 1.8 ശതമാനം പലിശ നിരക്കിലാകും വായ്പ നൽകുക. രാജ്യത്ത് ധനകാര്യ സേവന മേഖലയിലടക്കം തിരിച്ചടി നേരിടുന്ന വേളയിലാണ് പുത്തൻ പരീക്ഷണത്തിലൂടെ വിപണിയിൽ തരംഗം സൃഷ്ടിക്കാൻ ചൈനീസ് ഗാഡ്ജറ്റ് ഭീമൻ ഒരുങ്ങുന്നത്.

മുൻപ് ചൈനയിൽ പരീക്ഷിച്ച് വിജയിച്ച പദ്ധതി ഇപ്പോഴാണ് ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. അതിവേഗം ലോൺ ലഭ്യമാക്കുന്നതാണ് എംഐ ക്രെഡിറ്റ്. ഇൻസ്റ്റന്റ് പെഴ്സണൽ ലോൺ നൽകുന്ന സർവീസായ ക്രെഡിറ്റ്ബിയുമായി സഹകരിച്ചാണ് എംഐ ക്രെഡിറ്റ് വഴി വായ്പ നൽകുക. ആയിരം മുതൽ ഒരു ലക്ഷം രൂപ വരെയാണ് വായ്പ നൽകുക. കെവൈസി വെരിഫിക്കേഷൻ മിനിറ്റുകൾക്കുള്ളിൽ പൂർത്തിയായാൽ വായ്പ ലഭ്യമാക്കുമെന്നാണ് ഷവോമി അധികൃതർ അവകാശപ്പെടുന്നത്.

ഷവോമിയുടെ എംയുഐഎ അടിസ്ഥാനമാക്കിയുള്ള ഫോണുകൾക്കാണ് വായ്പ നൽകുക. ചൈന കഴിഞ്ഞാൽ ഇന്ത്യയാണ് ഷവോമിയുടെ ഏറ്റവും വലിയ മാർക്കറ്റ് എന്ന് പറയുന്നത്. ഇതിനോടകം തന്നെ രാജ്യത്ത് 70 മില്യൺ ഫോണുകൾ വിറ്റുവെന്ന് കമ്പനി അവകാശപ്പെടുന്നു. കമ്പനിയുടെ ധനകാര്യ സേവന രംഗത്ത് 62.7 ശതമാനം വളർച്ച നേടിയെന്നും ഇത് നടപ്പു സാമ്പത്തിക വർഷം രണ്ടാം പാദത്തിൽ 112 മില്യണിലെത്തിയെന്നും ഷവോമി വ്യക്തമാക്കി. ഇതിനിടെ ഉപയോക്താക്കളുടെ വിവരങ്ങൾ ഷവോമി ചോർത്തുന്നുവെന്ന വാർത്തയും ഇതിനോടകം പുറത്ത് വന്നിരുന്നു.

വായ്പാ സേവനം ചൈനയിലും മികച്ച രീതിയിൽ വളരുന്നുണ്ടെന്ന് ഷവോമി നേരത്തെ വ്യക്തമാക്കിയിരുന്നു. ചൈനയിൽ മാത്രം എട്ട് ബില്യൺ ഡോളറിന്റെ ക്രെഡിറ്റ് സേവനങ്ങൾ നൽകാൻ സാധിച്ചുവെന്ന് കമ്പനി വ്യക്തമാക്കിയിരുന്നു. 2018ലെ കണക്കുകൾ നോക്കിയാൽ ഇതിൽ 2 ബില്യൺ ഡോളർ ഇനി തിരികെ ലഭിക്കാനുണ്ട്. ചൈനീസ് ബാങ്ക് കാർഡ് ദാതാവായ യൂണിയൻ പേയുമായുള്ള സഹകരണത്തിലാണ് എംഐ പേ പ്രവർത്തിക്കുന്നത്. ചൈനയിൽ 20 മില്യൺ ആളുകളാണ് എംഐ പേ സേവനം ഉപയോഗിക്കുന്നതെന്ന് കമ്പനി വ്യക്തമാക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP