Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വാർഷിക വിറ്റുവരവ് വർഷം 20 ലക്ഷത്തിൽ താഴെ എങ്കിൽ ജിഎസ്ടി രജിസ്‌ട്രേഷൻ എടുക്കേണ്ട; 20 ലക്ഷം മുതൽ 75 ലക്ഷം വരെ എങ്കിൽ കോംപൗണ്ടിങ് സ്‌കീമിൽ ചേരാം: 75 ലക്ഷത്തിനു മുകളിലാണെങ്കിൽ എസി റസ്റ്ററന്റിന് 18%, എസി ഇല്ലെങ്കിൽ 12%: ജിഎസ്ടി രജിസ്‌ട്രേഷനുള്ള ഹോട്ടലിലെ ബില്ലിൽ രജിസ്‌ട്രേഷൻ നമ്പർ നിർബന്ധമായും ഉണ്ടാവണം: ഹോട്ടലുകളിലെ ജിഎസ്ടിയെ കുറിച്ച് അറിയേണ്ടതെല്ലാം

വാർഷിക വിറ്റുവരവ് വർഷം 20 ലക്ഷത്തിൽ താഴെ എങ്കിൽ ജിഎസ്ടി രജിസ്‌ട്രേഷൻ എടുക്കേണ്ട; 20 ലക്ഷം മുതൽ 75 ലക്ഷം വരെ എങ്കിൽ കോംപൗണ്ടിങ് സ്‌കീമിൽ ചേരാം: 75 ലക്ഷത്തിനു മുകളിലാണെങ്കിൽ എസി റസ്റ്ററന്റിന് 18%, എസി ഇല്ലെങ്കിൽ 12%: ജിഎസ്ടി രജിസ്‌ട്രേഷനുള്ള ഹോട്ടലിലെ ബില്ലിൽ രജിസ്‌ട്രേഷൻ നമ്പർ നിർബന്ധമായും ഉണ്ടാവണം: ഹോട്ടലുകളിലെ ജിഎസ്ടിയെ കുറിച്ച് അറിയേണ്ടതെല്ലാം

കൊച്ചി: ജിഎസ്ടി നടപ്പാക്കി മാസങ്ങൾ പിന്നിട്ടിട്ടും ഹോട്ടലുകളിലെയും റസ്‌റ്റൊറന്റുകളിലേയും ജിഎസ്ടിയെ കുറിച്ച് അവ്യക്തതയാണ് ഇപ്പോഴും. ഭക്ഷണം കഴിക്കുന്നവർക്കും ഹോട്ടൽ നടത്തുന്നവർക്കുമാണ് ജിഎസ്ടിയെ കുറിച്ച് ഏറെ സംശയം. ഈ ആശയക്കുഴപ്പം ഉപഭോക്താക്കളും റസ്‌റ്റൊറന്റ് ഉടമകളും തമ്മിൽ പലപ്പോഴും സംഘർത്തിന് വഴിവെക്കുന്നു.

ജിഎസ്ടിയുടെ മറവിൽ വൻ തട്ടിപ്പുകളാണ് പല സ്ഥലങ്ങളിലും ഹോട്ടലുകളിൽ നടത്തുന്നത്. എന്നാൽ ഉപഭോക്താക്കൾക്ക് തങ്ങളുടെ സംശയങ്ങൾ എങ്ങിനെ ദൂരികരിക്കുമെന്നും അറിയാത്ത അവസ്ഥയായതോടെ ചോദിക്കുന്ന വില കൊടുത്ത് ഭക്ഷണം കഴിക്കേണ്ടുന്ന അവസ്ഥയായി. പിരിക്കാൻ പാടില്ലാത്ത ജിഎസ്ടി നികുതി ഉപഭോക്താക്കളിൽ നിന്നു പിരിച്ചു ഹോട്ടലുകാർ അതൊരു വരുമാന മാർഗമാക്കി മാറ്റുന്നു. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും പരിശോധനകൾ നടത്തി വരികയാണെന്നും സംസ്ഥന വാണിജ്യ നികുതി വകുപ്പു വൃത്തങ്ങൾ അറിയിച്ചു. എന്നാൽ ഇപ്പോഴും ഇതേ കുറിച്ചുള്ള സംശയങ്ങൾക്ക് കൃത്യമായ വിശദീകരണം ലഭിച്ചിട്ടില്ല.

ജിഎസ്ടി പ്രകാരം പ്രധാനമായും ഹോട്ടലുകളെ മൂന്നായിട്ടാണ് തിരിച്ചിരിക്കുന്നത്. വിറ്റുവരവ് 20 ലക്ഷത്തിൽ താഴെ. 20 ലക്ഷത്തിനും 75 ലക്ഷത്തിനും ഇടയ്ക്ക്, 75 ലക്ഷത്തിന് മുകളിൽ എന്നിങ്ങനെ. ഇതിൽ വിറ്റുവരവ് വർഷം 20 ലക്ഷത്തിൽ താഴെ എങ്കിൽ അവർക്ക് ജിഎസ്ടി റജിസ്‌ട്രേഷൻ താത്പര്യമുണ്ടെങ്കിൽ മാത്രം എടുത്താൽ മതി. ഇക്കൂട്ടർ ജിഎസ്ടി രജിസ്‌ട്രേഷൻ എടുക്കാതിരിക്കുന്നതാവും നല്ലത്.

അവിടുത്തെ ഭക്ഷണത്തിനു നികുതി പിരിക്കാൻ ഉടമയ്ക്ക് അധികാരവും ഇല്ല. അവർ റിട്ടേൺ സമർപ്പിക്കേണ്ട കാര്യവുമില്ല. എന്നാൽ, അവർക്കു താൽപര്യമുണ്ടെങ്കിൽ ജിഎസ്ടി റജിസ്‌ട്രേഷൻ എടുക്കാം. പക്ഷേ, റജിസട്രേഷൻ എടുത്താൽ നികുതി പിരിക്കുകയോ, കോംപൗണ്ടിങ് നികുതി അടയ്ക്കുകയോ ചെയ്യേണ്ടി വരും. അതുകൊണ്ട് തന്നെ ഇക്കൂട്ടർ ജിഎസ്ടിയിൽ നിന്നും ഒഴിഞ്ഞു നിൽക്കുന്നതാണ് അവർക്കും ഉപഭോക്താക്കൾക്കും നല്ലത്.

കോംപൗണ്ടിങ് സ്‌കീമാണ് വാർഷിക വിറ്റുവരവ് 20 ലക്ഷം മുതൽ 75 ലക്ഷം വരെ ഉള്ളവർ എടുക്കേണ്ടത്. റസ്റ്ററന്റ് ഉടമ ജിഎസ്ടി റജിസ്‌ട്രേഷൻ എടുത്തിട്ട് കോംപൗണ്ടിങ്ങിൽ ഓപ്റ്റ് ചെയ്യണം. വിറ്റുവരവിന്റെ 5% നികുതി അടയ്ക്കണം. ഈ തുക ഉപഭോക്താക്കളിൽ നിന്നു പിരിക്കാനും പാടില്ല. കോംപൗണ്ട് ചെയ്യുന്നവർ നികുതി പിരിക്കരുത്. റിട്ടേൺ അപ്ലോഡ് ചെയ്യണം. കേരളത്തിലെ ഭൂരിപക്ഷം റസ്റ്ററന്റുകളും ഈ വിഭാഗത്തിലാണ്. ഈ വിഭാഗക്കാർ കോംപൗണ്ട് ചെയ്യുമ്പോൾ തന്നെ നികുതി പിരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ അവർക്കെതിരെ നടപടി ഉണ്ടാകും.

വാർഷിക വിറ്റുവരവ് 75 ലക്ഷത്തിനു മുകളിലാണെങ്കിൽ എസി റസ്റ്ററന്റിന് 18%, എസി ഇല്ലെങ്കിൽ 12%. ഇവിടെ അൽപം അവ്യക്തതയുണ്ട്. നിയമം അനുസരിച്ച് എസി വിഭാഗം ഉള്ള ഹോട്ടലാണെങ്കിൽ നോൺ എസി വിഭാഗത്തിലും പാഴ്‌സലിനും നിരക്ക് 18% തന്നെയാണ്. എസി വിഭാഗം ഇല്ലെങ്കിൽ 12% മാത്രം. അടുത്ത ജിഎസ്ടി കൗൺസിലിൽ ഈ അവ്യക്തത പരാതിയായി ഉയരുന്നുണ്ട്. ചിലപ്പോൾ മാറ്റം വരുത്തിയേക്കാം.

ജിഎസ്ടി റജിസ്‌ട്രേഷനുള്ള ഹോട്ടലിലെ ബില്ലിൽ റജിസ്‌ട്രേഷൻ നമ്പർ നിർബന്ധമായും ഉണ്ടാവണം. കംപ്യൂട്ടർ ബില്ലായാലും കാഷ് ബില്ലായാലും. പിന്നീട് റിട്ടേണിൽ ഹോട്ടലുടമ വിൽപന സംബന്ധിച്ച വിവരങ്ങൾ നൽകുകയും വേണം. ഇൻപുട് ടാക്‌സ് ക്രെഡിറ്റ് കിട്ടാൻ ഇതാവശ്യമാണ്.

ചില ആഡംബര റസ്റ്ററന്റുകൾ സർവീസ് ചാർജ് എന്ന പേരിൽ ഒരു തുക ഈടാക്കുന്നുണ്ട്. അങ്ങനെയെങ്കിൽ ആ തുക കൂടി ഉൾപ്പെട്ട ആകെ തുകയ്ക്കാണ് അവർ ജിഎസ്ടി നൽകേണ്ടത്. കാരണം റസ്റ്ററന്റുകൾ സേവനം (സർവീസ്) എന്ന വിഭാഗത്തിലാണു വരുന്നത്. റസ്റ്ററന്റ് സർവീസ് എന്നാണു പറയുന്നതു തന്നെ. അതിന്റെ പുറത്തു വേറൊരു സർവീസ് ചാർജ് കൂടി ഈടാക്കുന്നെങ്കിൽ അതു കൂടി ഉൾപ്പെട്ട തുകയ്ക്ക് ജിഎസ്ടി അടയ്ക്കാൻ ബാധ്യസ്ഥമാണ്. സർവീസ് ചാർജ് ഈടാക്കുന്ന ഹോട്ടലിൽ ടിപ് വേറേ നൽകാതിരിക്കുന്നതാണ് ഉപഭോക്താക്കൾ സാധാരണ ചെയ്യുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP