Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജി.എസ്. ടി റിട്ടേണിങ് ലളിതമാക്കാൻ പുതിയ സോഫ്റ്റ് വെയർ; മാസം തോറും ഇനി റിട്ടേൺ ഫയൽ ചെയ്ത് നടുവൊടിക്കേണ്ട; പുതിയ സോഫ്റ്റ് വെയറിന്റെ അണിയറയിൽ ഇൻഫോസിസ്

ജി.എസ്. ടി റിട്ടേണിങ് ലളിതമാക്കാൻ പുതിയ സോഫ്റ്റ് വെയർ; മാസം തോറും ഇനി റിട്ടേൺ ഫയൽ ചെയ്ത് നടുവൊടിക്കേണ്ട; പുതിയ സോഫ്റ്റ് വെയറിന്റെ അണിയറയിൽ ഇൻഫോസിസ്

മറുനാടൻ ഡെസ്‌ക്‌

ബെംഗളൂരു: മാസം തോറും ജി.എസ്.ടി റിട്ടേൺ ഫയൽ ചെയ്ത് ഇനി ബുദ്ധിമുട്ടേണ്ട. ജിഎസ്.ടി റിട്ടേണിങ് ലളിതമാക്കുന്നതിനായി പുതിയ സോഫ്റ്റ് വെയർ വരുന്നു. മന്ത്രിതല സമിതിയുടെ നിർദ്ദേശപ്രകാരം ഇൻഫോസിസ് പുതിയ ഫയലിങ് സംവിധാനം തയ്യാറാക്കുകയാണ്. വരും ദിവസങ്ങളിൽ ഇതിന് ജി.എസ്.ടി. കൗൺസിൽ അംഗീകാരം നൽകുമെന്ന് ജി.എസ്.ടി.എൻ. മന്ത്രിതല സമിതി അധ്യക്ഷനും ബിഹാർ ഉപമുഖ്യമന്ത്രിയുമായ സുശീൽ കുമാർ മോദി അറിയിച്ചു. ബെംഗളൂരുവിൽ മന്ത്രിതല സമിതിയുടെ യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുതിയ രീതി നിലവിൽവന്നാൽ മാസം മൂന്നു റിട്ടേണുകൾ എന്നതിനുപകരം ഒരെണ്ണം മതിയാകും. നിലവിൽ നികുതിദായകർ വർഷം 37 റിട്ടേൺ ഫയൽ ചെയ്യേണ്ട സ്ഥിതിയുണ്ട്. പുതിയരീതിയിൽ ഇത് 13 ആയി ചുരുങ്ങും. ഒറ്റപ്പേജ് മാത്രമുള്ള റിട്ടേൺ ഫോറമായിരിക്കും ഇതെന്നും അദ്ദേഹം വ്യക്തമാക്കി.

നികുതി വെട്ടിക്കുന്നവർക്കെതിരേ സംസ്ഥാന സർക്കാരുകൾ കർശന നടപടിയെടുക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരക്കാരെ കണ്ടെത്താൻ ഇൻഫോസിസ് വികസിപ്പിച്ച ഡേറ്റാ അനലിറ്റിക്‌സ് സംവിധാനം ഉപയോഗപ്പെടുത്താം. ജി.എസ്.ടി.ആർ.3ബി., ജി.എസ്.ടി.ആർ.1 ഫയലിങ്ങുകൾ പരിശോധിച്ചതിൽ ഒട്ടേറെ നികുതി വെട്ടിപ്പുകൾ കണ്ടെത്തിയിരുന്നു. ഇതുസംബന്ധിച്ച് രണ്ടു റിപ്പോർട്ടുകൾ സംസ്ഥാന സർക്കാരുകൾക്ക് കൈമാറിയിട്ടുണ്ട്. ചില സംസ്ഥാനങ്ങൾ ഇത്തരക്കാർക്കെതിരേ നടപടി തുടങ്ങിയതായും മോദി അറിയിച്ചു.

ചരക്ക്-സേവന നികുതി (ജി.എസ്.ടി.)യുമായി ബന്ധപ്പെട്ട സാങ്കേതിക വെല്ലുവിളികൾ സംബന്ധിച്ച് പരിശോധിക്കാനും നടപടിയെടുക്കാനുമുള്ളതാണ് ജി.എസ്.ടി.എൻ. മന്ത്രിതല സമിതി. ജി.എസ്.ടി.എൻ. സാങ്കേതികവിദ്യയുടെ പോരായ്മകളിൽ ഫിനാൻസ് സെക്രട്ടറി ഹസ്മുഖ് അധിയ അതൃപ്തി പ്രകടിപ്പിച്ചതിനെക്കുറിച്ചുള്ള ചോദ്യത്തിന് ഇൻഫോസിസിന്റെ സേവനത്തിൽ മന്ത്രിതലസമിതി പൂർണ സംതൃപ്തരാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. തുടക്കത്തിലുണ്ടായിരുന്ന ഒട്ടേറെ പ്രശ്‌നങ്ങൾ പരിഹരിച്ചതായും അദ്ദേഹം പറഞ്ഞു. ഇൻഫോസിസ് സി.ഒ.ഒ. പ്രവീൺ റാവുവും യോഗത്തിൽ പങ്കെടുത്തു.

ജൂലായ് 21-ന് ചേരുന്ന ജി.എസ്.ടി. കൗൺസിലിൽ നിയമസമിതിയുടെ ശുപാർശപ്രകാരമുള്ള ഒട്ടേറെ മാറ്റങ്ങൾ അംഗീകരിച്ചേക്കും. ഇതുവരെ അറുന്നൂറോളം നിർദ്ദേശങ്ങളാണ് ലഭിച്ചിട്ടുള്ളത്. ഇവ ജി.എസ്.ടി. കൗൺസിലിന്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP