Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വെയ്റ്റിങ് ലിസ്റ്റ് കൺഫേം ആയില്ലെങ്കിൽ അതേ റൂട്ടിലെ മറ്റൊരു ട്രെയിനിൽ യാത്ര ചെയ്യാം; സാമാന്യ ബോധത്തിന് റെയിൽവേയുടെ അംഗീകാരം; ട്രെയിൻ യാത്രക്കാർ ആഹ്ലാദത്തിൽ; വികൽപ് പദ്ധതി നവംബർ ഒന്നു മുതൽ

വെയ്റ്റിങ് ലിസ്റ്റ് കൺഫേം ആയില്ലെങ്കിൽ അതേ റൂട്ടിലെ മറ്റൊരു ട്രെയിനിൽ യാത്ര ചെയ്യാം; സാമാന്യ ബോധത്തിന് റെയിൽവേയുടെ അംഗീകാരം; ട്രെയിൻ യാത്രക്കാർ ആഹ്ലാദത്തിൽ; വികൽപ് പദ്ധതി നവംബർ ഒന്നു മുതൽ

ചെന്നൈ: തിരക്കുള്ള റൂട്ടുകളിൽ സ്‌പെഷ്യൽ ട്രെയിനുകൾ ഓടിക്കാനുള്ള വിപ്ലവകരമായ തീരുമാനത്തിന് ഇന്ത്യൻ റെയിൽവേ കൈയടി നേടിയിരുന്നു. ഇതിന് പിന്നാലെ മറ്റൊരു സുപ്രധാന നീക്കവും. വെയ്റ്റിങ് ലിസ്റ്റ് ടിക്കറ്റെടുക്കേണ്ടിവരുന്ന യാത്രക്കാർക്ക് അവസാന നിമിഷം വരെ ടിക്കറ്റ് കൺഫേം ആകുമോ എന്ന ആശങ്കയാണ്. കൺഫേം ആയില്ലെങ്കിൽ യാത്ര മുടങ്ങുമല്ലോ എന്ന ആശങ്ക വേറെയും. ഇതിനൊക്കെ പരിഹാരം കണ്ടെത്തുകയാണ് റെയിൽവേ. വെയിറ്റിങ് ലിസ്റ്റിലുള്ള ടിക്കറ്റ് എടുത്തവർക്ക് അത് കൺഫേം ആയില്ലെങ്കിൽ അതേ റൂട്ടിലുള്ള മറ്റൊരു ട്രെയിനിൽ യാത്ര ചെയ്യാനുള്ള സൗകര്യമൊരുക്കുകയാണ് റെയിൽവേ.

അതായത് നാളുകൾ മുൻകൂട്ടി ടിക്കറ്റ് റിസർവ് ചെയ്തിട്ടും കൺഫേം ആയില്ലെങ്കിൽ വിഷമിക്കേണ്ട, ടിക്കറ്റ് കാൻസൽ ചെയ്തു പുതിയ ടിക്കറ്റെടുക്കാതെതന്നെ തൊട്ടടുത്ത സീറ്റോ ബർത്തോ ഉള്ള ട്രെയിനിൽ യാത്ര ചെയ്യാം. റെയിൽവേയുടെ പരിഷ്‌കാരം നവംബർ ഒന്നിനു നിലവിൽ വരും. ഓൾടർനേറ്റ് ട്രെയിൻസ് അക്കോമൊഡേഷൻ സ്‌കീം (വികൽപ്) എന്നു പേരിട്ടിരിക്കുന്ന പദ്ധതി രാജ്യത്തെ ട്രെയിൻ യാത്രാക്ലേശത്തിനു വലിയൊരുപരിധിവരെ പരിഹാരമാകും. തിരക്കുള്ള റൂട്ടുകളിൽ ആവശ്യാനുസരണം സ്‌പെഷ്യൽ ട്രെയിനുകൾ ഓടുന്നത് ഈ നീക്കത്തിന് പുതിയ മാനമുണ്ടാക്കും.

നിലവിലെ സാഹചര്യത്തിൽ വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റുകൊണ്ട് ട്രെയിനിൽ യാത്ര ചെയ്യാനാവില്ല. ഒരേസമയം ഒരു ട്രെയിനിലേക്കു മാത്രമേ ടിക്കറ്റ് റിസർവ് ചെയ്യാനും ആകൂ. വികൽപ് വരുന്നതോടെ ഒരു ട്രെയിനിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനൊപ്പം കൺഫേം ആയില്ലെങ്കിൽ യാത്ര ചെയ്യാൻ മറ്റു ട്രെയിനുകൾ ഓപ്ഷനൽ ആയി രേഖപ്പെടുത്താനുള്ള സംവിധാനമുണ്ടാകും. ഒരേ റൂട്ടിൽ പോകുന്ന ഏതു ട്രെയിനിലോ ഭാഗീകയാത്രയ്‌ക്കോ ഈ സംവിധാനം ഉപയോഗപ്പെടുത്താം.

വെയ്റ്റിങ് ലിസ്റ്റ് ടിക്കറ്റുകൾ ക്യാൻസൽ ചെയ്ത് യാത്ര മാറ്റിവെക്കുകയെന്ന വലിയ തലവേദനയാണ് ഇതോടെ ഒഴിഞ്ഞുപോവുക. വെയ്റ്റിങ് ലിസ്റ്റ് ടിക്കറ്റിലുള്ള യാത്രക്കാർക്ക് അതേ റൂട്ടിലുള്ള മറ്റേതെങ്കിലും ട്രെയിനിൽ യാത്ര തുടരാനുള്ള അവസരമൊരുക്കുകയാണ് റയിൽവേ. കാലിയായ ബർത്തുകളില്ലാതെ എല്ലാ ട്രെയിനുകളും നിറയെ യാത്രക്കാരുമായി യാത്ര പുറപ്പെടുകയെന്ന ആശയത്തിൽനിന്നാണ് വെയ്റ്റിങ് ലിസ്റ്റ് യാത്രക്കാർക്ക് മറ്റു ട്രെയിനുകളിൽ യാത്രാ സൗകര്യമൊരുക്കുന്ന കാര്യം ആലോചിച്ചുതുടങ്ങുന്നത്.

അവധിക്കാലങ്ങളിൽ പല പ്രധാന ട്രെയിനുകളിലും മുന്നൂറു ടിക്കറ്റ് വരെ വെയിറ്റിങ് ലിസ്റ്റിൽ വരാറുണ്ട്. വെയിറ്റിങ് ലിസ്റ്റ് യാത്രക്കാരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ സ്‌പെഷൽ ട്രെയിനുകൾ ഓടിക്കാനും ഒരേ ദിശയിൽവെയിറ്റിങ് ലിസ്റ്റിലുള്ളവർക്കു ബർത്തോ സീറ്റോ അനുവദിക്കുന്നതിനും റെയിൽവേ ആലോചിക്കുന്നുണ്ട്. ഇക്കാര്യം എസ്എംഎസ് മുഖേനയും ഇ മെയിൽ മുഖേനയും യാത്രക്കാരെ അറിയിക്കുകയും ചെയ്യും.

മെയിൽ, എക്സ്‌പ്രസ്, സൂപ്പർഫാസ്റ്റ് ട്രെയിനുകളിലായിരിക്കും സംവിധാനം ആദ്യം നടപ്പാക്കുക. എക്സ്‌പ്രസ് ട്രെയിനുകളിൽ ടിക്കറ്റ് എടുത്തവർക്കു സൂപ്പർഫാസ്റ്റ് ട്രെയിനുകളിലാണ് സീറ്റ് കൺഫേം ആകുന്നതെങ്കിൽ അധികം നിരക്കു നൽകേണ്ടതില്ലെന്നും റെയിൽവേ അറിയിച്ചു. സൂപ്പർഫാസ്റ്റ് ട്രെയിനിൽ ടിക്കറ്റ് എടുത്തവർ എക്സ്‌പ്രസ് ട്രെയിനുകളിലാണ് പോകുന്നതെങ്കിൽ ബാക്കി തുക തിരിച്ചു നൽകില്ല.

പല പുതിയ ട്രെയിനുകളിൽ കഴിഞ്ഞകാലങ്ങളിൽ ആരംഭിച്ചിട്ടുണ്ടെങ്കിലും പോപ്പുലറായ ട്രെയിനുകളിൽ യാത്ര ചെയ്യാനാണ് യാത്രക്കാർക്കു താൽപര്യം. ഒരേ റൂട്ടിൽതന്നെ പ്രതിവാര, ദ്വൈവാര ട്രെയിനുകളും സ്‌പെഷൽ ട്രെയിനുകളും ആളില്ലാതെ യാത്ര ചെയ്യുന്ന സാഹചര്യം ഒഴിവാക്കാനും പുതിയ പരിഷ്‌കാരത്തിലൂടെ സാധിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP