Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഇ.എസ്.ഐയും പി.എഫും ഇല്ലാത്തവർക്കും ഇനി സർക്കാർ സംരക്ഷണം ഉറപ്പ് നൽകും; സംസ്ഥാനങ്ങളുമായി സഹകരിച്ച് എല്ലാവർക്കും പെൻഷനും അപകട ഇൻഷുറൻസും ഉറപ്പാക്കുന്ന പദ്ധതിയുമായി കേന്ദ്രം; ഈ വർഷം അവസാനം നടപ്പിലാക്കുന്നത് പാശ്ചാത്യ മോഡലിൽ പൗരന്മാരുടെ ക്ഷേമം ഉറപ്പുവരുത്തുന്ന വൻ പദ്ധതി

ഇ.എസ്.ഐയും പി.എഫും ഇല്ലാത്തവർക്കും ഇനി സർക്കാർ സംരക്ഷണം ഉറപ്പ് നൽകും; സംസ്ഥാനങ്ങളുമായി സഹകരിച്ച് എല്ലാവർക്കും പെൻഷനും അപകട ഇൻഷുറൻസും ഉറപ്പാക്കുന്ന പദ്ധതിയുമായി കേന്ദ്രം; ഈ വർഷം അവസാനം നടപ്പിലാക്കുന്നത് പാശ്ചാത്യ മോഡലിൽ പൗരന്മാരുടെ ക്ഷേമം ഉറപ്പുവരുത്തുന്ന വൻ പദ്ധതി

പാശ്ചാത്യ രാജ്യങ്ങളിൽ പൗരന്മാരുടെ ആരോഗ്യസംരക്ഷണം സർക്കാരിന്റെ ചുമതലയാണ്. എന്നാൽ ഇന്ത്യയിലാകട്ടെ, ചികിത്സ കിട്ടാതെയും ചികിത്സയ്ക്ക് പണം തികയാതെയും മരിച്ചും മരിച്ചതിനൊപ്പം ജീവിച്ചുമിരിക്കുന്നവരേറെയാണ്. സർക്കാർ, സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് ഇ.എസ്.ഐയും സമാന സൗകര്യങ്ങളും ലഭിക്കുമ്പോൾ സാധാരണക്കാരന്റെ ജീവന് സംരക്ഷണമില്ല എന്നതാണ് ഇന്ത്യയിലെ സ്ഥിതി.

ഈ സ്ഥിതിക്ക് സമൂലമാറ്റം വരുത്താനൊരുങ്ങുകയാണ് നരേന്ദ്ര മോദി സർക്കാർ. അസംഘടിത മേഖലയിലെ തൊഴിലാളികളെയും സാധാരണക്കാരെയും കൂടി ഉൾപ്പെടുത്തുന്ന തരത്തിലുള്ള സാമൂഹിക സുരക്ഷാ പദ്ധതിക്കാണ് കേന്ദ്രം രൂപം നൽകുന്നത്. സംസ്ഥാന സർക്കാരുകളുകളുടെ കൂടി പിന്തുണയോടെയാവും ഇത് നടപ്പാക്കുക. ഇക്കൊല്ലമൊടുവിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതി, മോദി സർക്കാരിന്റെ ഭരണത്തിലെ പൊൻതൂവലായി മാറുമെന്നുറപ്പാണ്.

കേന്ദ്ര തൊഴിൽ മന്ത്രാലയമാണ് സാമൂഹിക സുരക്ഷാച്ചട്ടത്തിന്റെ കരട് തയ്യാറാക്കിയിട്ടുള്ളത്. ഇ.പി.എഫും ഇ.എസ്.ഐയും ഇല്ലാത്തവരെക്കൂടി ഉൾപ്പെടുത്തുന്നതാണ് ഈ പദ്ധതി. അപകടമോ മരണമോ സംഭവിച്ചാൽ, പെൻഷനും ഇൻഷുറൻസും ഉറപ്പുനൽകുകയും പ്രസവസംബന്ധമായ ചെലവുകൾ വഹിക്കുകയും ചെയ്യുന്ന പദ്ധതിയാണിത്. എല്ലാത്തരം പൗരന്മാർക്കും മെഡിക്കൽ കവറേജും ഇതിലൂടെ ലഭിക്കും.

സംസ്ഥാനങ്ങളുടെ സാമ്പത്തിക സഹകരണത്തോടെയേ ഈ പദ്ധതി നടപ്പിലാക്കാനാവൂ എന്നതിനാൽ, ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണ്. ഇ.പി.എഫിലും ഇ.എസ്.ഐയിലും ഉള്ളവർക്ക് അവരുടെ വിഹിതവും തൊഴിൽദാതാവിന്റെ വിഹിതവും പദ്ധതിയിലേക്ക് അടയ്ക്കുന്നുണ്ട്. എന്നാൽ, ഇതൊന്നും ലഭിക്കാത്ത ബഹുഭൂരിപക്ഷം അസംഘടിത തൊഴിൽ മേഖലയിലുണ്ട്. ഇതിൽ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർക്ക് ആരോഗ്യപരിചരണത്തിൽ വരുന്ന മുഴുവൻ തുകയും കേന്ദ്രവും സംസ്ഥാനവും ചേർന്ന് വഹിക്കുന്ന തരത്തിലാണ് ആലോചന നടക്കുന്നത്.

നിലവിൽ പദ്ധതി വിവിധ മന്ത്രാലയങ്ങളുടെയും സംസ്ഥാനങ്ങളുടെയും പരിഗണനയിലാണ്. തുക വിനിയോഗിക്കുന്നത് സംബന്ധിച്ചാണ് ചർച്ചകൾ നടക്കുന്നത്. ഫണ്ട് കേന്ദ്രത്തിന് തനിച്ച് വഹിക്കാനാവില്ലെന്ന നിലപാടിലാണ് കേന്ദ്ര തൊഴിൽ മന്ത്രാലയം. വിവിധ സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് വരാനിരിക്കുന്നതും 2019-ൽ ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതും പ്രമാണിച്ച് ഈ പദ്ധതിയുടെ നടപ്പാകൽ വൈകാനും സാധ്യതയുണ്ട്. ഇന്നുവരെ നിലവിലില്ലാത്ത സാമൂഹിക സുരക്ഷാ പദ്ധതി നടപ്പിലാക്കുകയാണെങ്കിൽ അത് മോദി സർക്കാരിന് മുതൽക്കൂട്ടാകുമെന്നത് പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക് പദ്ധതിയുമായി സഹകരിക്കുന്നതിന് വിമുഖത കാട്ടാൻ കാരണമായേക്കും. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP