Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒറ്റദിവസംകൊണ്ട് വിപണിമൂല്യം ഇടിഞ്ഞത് 19 ശതമാനം; സുക്കർബർഗിന്റെ ആസ്തിയിൽ നിന്നുമാത്രം ഒലിച്ചുപോയത് 1200 കോടി ഡോളർ; സ്ഥാപകനെ ചെയർമാൻ സ്ഥാനത്തുനിന്ന് മാറ്റാൻ വഴി തേടി നിക്ഷേപകർ

ഒറ്റദിവസംകൊണ്ട് വിപണിമൂല്യം ഇടിഞ്ഞത് 19 ശതമാനം; സുക്കർബർഗിന്റെ ആസ്തിയിൽ നിന്നുമാത്രം ഒലിച്ചുപോയത് 1200 കോടി ഡോളർ; സ്ഥാപകനെ ചെയർമാൻ സ്ഥാനത്തുനിന്ന് മാറ്റാൻ വഴി തേടി നിക്ഷേപകർ

മറുനാടൻ ഡെസ്‌ക്‌

ന്യൂയോർക്ക്: ഓഹരിവിപണിയിൽ ഫേസ്‌ബുക്ക് നേരിട്ട ഏറ്റവും വലിയ തകർച്ചയാണ് കടന്നുപോയത്. ഒറ്റദിവസം കൊണ്ട് വിപണിമൂല്യത്തിൽ 19 ശതമാനത്തോളം ഇടിവ് നേരിട്ട ഫേസ്‌ബുക്ക് ചരിത്രത്തിലെ ഏറ്റവും കടുത്ത പ്രതിസന്ധിയിലൂടെയാണ് ഇന്നലെ കടന്നുപോയത്. ഫേസ്‌ബുക്ക് സ്ഥാപനകൻ മാർക്ക് സുക്കർബർഗിനും ഇത് വലിയ തിരിച്ചടിയായി. സ്വന്തം ആസ്തിയിൽനിന്ന് 1200 കോടി ഡോളറോളം നഷ്ടമായ അദ്ദേഹം ലോകസമ്പന്നരുടെ പട്ടികയിൽ മൂന്നാം സ്ഥാനത്തുനിന്ന് മണിക്കൂറുകൾക്കകം ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

ഉപഭോക്താക്കളുടെ വ്യക്തിവിവരം ചോർന്നുവെന്ന വലിയ ഭീഷണി നേരിടുന്ന ഫേസ്‌ബുക്കിന് തൊട്ടുപിന്നാലെയാണ് ഓഹരിവിപണിയിലും വലിയ തിരിച്ചടി നേരിടേണ്ടിവന്നത്. 119 ബില്യൺ ഡോളറാണ് വിപണിമൂല്യത്തിൽ ഫേസ്‌ബുക്കിന് നഷ്ടമായത്. പബ്ലിക് കമ്പനിയായി രജിസ്റ്റർ ചെയ്തശേഷം ഫേസ്‌ബുക്കിനുണ്ടാകുന്ന ഏറ്റവും വലിയ നഷ്ടമായിരുന്നു ഇന്നലത്തേത്. കേംബ്രിഡ്ജ് അനലിറ്റിക്ക വിവാദമുണ്ടായതുമുതൽ പ്രതിസന്ധിയെ നേരിടുന്ന സോഷ്യൽ മീഡിയ ഭീമന്മാർ, വലിയൊരു തകർച്ചയെയാണ് ഇപ്പോൾ നേരിടുന്നത്.

വിവാദമുണ്ടായശേഷം ഇതുവരെ എട്ട് നിക്ഷേപകർ നാല് ബില്യൺ ഡോളറിന്റെ ഓഹരി വിറ്റിരുന്നു. ഇതും മൂല്യമിടിയുന്നതിന് കാരണമായി. വരും ദിവസങ്ങളിലും ഫേസ്‌ബുക്കിന് സമാനമായ തിരിച്ചടികളുണ്ടാകുമെന്നാണ് കരുതുന്നത്. രണ്ടാം പാദത്തിലേകുപോലെ മൂന്നും നാലും പാദങ്ങളിലും ഓഹരി വില കുറയുമെന്ന ആശങ്ക നിക്ഷേപകർക്കിടയിലുണ്ടായിണ്ട്. ഇത് വിപണിയിലെ ഊഹക്കച്ചവടത്തെയും സാരമായി ബാധിച്ചു.

അതിനിടെ, കമ്പനിയുടെ ചെയർമാൻ സ്ഥാനത്തുനിന്ന് സ്ഥാപകനായ മാർക്ക് സുക്കർബർഗിനെ നീക്കാനും ഓഹരി ഉടമകൾ ശ്രമം തുടങ്ങിയിട്ടുണ്ട്. നിക്ഷേപക സ്ഥാപനമായ ട്രിലിയം അസറ്റ് മാനേജ്‌മെന്റ് അത്തരമൊരു നിർദ്ദേശം കഴിഞ്ഞദിവസം മുന്നോട്ടുവെച്ചിരുന്നു. കൂടുതൽ ഓഹരി ഉടമകൾ സുക്കർബർഗിനെ മാറ്റണമെന്ന ആവശ്യവുമായി മുന്നോട്ടുവരുന്നുണ്ട്. കമ്പനിയുടെ ചെയർമാനും സിഇഒയുമായി സുക്കർബർഗ് നിലനിൽക്കുന്നതിനോടാണ് അവരുടെ വിയോജിപ്പ്. രണ്ട് പദവികളും അദ്ദേഹം തന്നെ കൈകാര്യം ചെയ്യുന്നതിനാൽ, കമ്പനിയുടെ ഡയറക്ടർബോർഡിന് തീരുമാനമെടുക്കാനുള്ള ശക്തി കുറയുന്നുണ്ടെന്നും അവർ പറയുന്നു.

കേംബ്രിഡ്ജ് അനലിറ്റിക്ക വിവാദത്തെത്തുടർന്ന് പരസ്യമായി സുക്കർബർഗിന് മാപ്പുപറയേണ്ടിവന്നിരുന്നു. ഇത് കമ്പനിയുടെ വിശ്വാസ്യതയെയും മൂല്യത്തെയും ബാധിച്ചുവെന്ന് മറ്റ് നിക്ഷേപകർ കുറ്റപ്പെടുത്തുന്നു. സ്വകാര്യത ലംഘിക്കപ്പെട്ടുവെന്ന് തുറന്നുപറയേണ്ടിവന്നതോടെ, ഫെയസ്ബുക്ക് വിട്ടുപോകുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്. ഇതൊക്കെ സുക്കർബർഗിനുമേൽ കനത്ത സമ്മർദമുണ്ടാക്കാനുള്ള മാർഗങ്ങളായി മറ്റു നിക്ഷേപകർ പ്രയോഗിക്കുന്നു.

എന്നാൽ, 60 ശ്തമാനത്തോളം വോട്ടിങ് ഷെയറുള്ള സുക്കർബർഗിനെ അത്ര എളുപ്പത്തിൽ മാറ്റാൻ നിക്ഷേപകർക്കാവില്ല. സമീപകാലത്തുണ്ടായ വിവാദങ്ങളിൽ സുക്കർബർഗിന്റെ നിലപാടുകൾ കമ്പനിയെ ക്ഷീണിപ്പിച്ചിട്ടുണ്ടെന്ന തരത്തിലേക്ക് നിക്ഷേപകർക്കിടയിൽ പൊതുധാരണ രൂപപ്പെടുന്നത് സമ്മർദ തന്ത്രമായും വിലയിരുത്തപ്പെടുന്നു. വിവാദങ്ങൾ കൈകാര്യം ചെയ്യുന്നതിൽ അദ്ദേഹം പരാജയപ്പെട്ടുവെന്ന് വരുത്തിത്തീർക്കുകയാണ് അവരുടെ ലക്ഷ്യം. സ്വമേധയാ സുക്കർബർഗ് സ്ഥാനമൊഴിഞ്ഞേക്കുമെന്ന സൂചനയും ചിലർ നൽകുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP