Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഐ.ടി ബാങ്കിങ് മേഖലകളിലെ കുതിച്ചുകയറ്റം; നിഫ്റ്റി 7900 കടന്നു: വിപണിക്ക് ആവേശമായി സെൻസെക്‌സും

ഐ.ടി ബാങ്കിങ് മേഖലകളിലെ കുതിച്ചുകയറ്റം; നിഫ്റ്റി 7900 കടന്നു: വിപണിക്ക് ആവേശമായി സെൻസെക്‌സും

മുംബൈ: ചരിത്രത്തിലാദ്യമായി നിഫ്റ്റി 7900 കടന്നു. ഉയരത്തിൽ നിന്ന് ഉയരത്തിലേക്കു കുതിച്ചു സെൻസെക്‌സും വിപണിക്ക് ആവേശമായി. നിഫ്റ്റി 7919.05ലും സെൻസെക്‌സ് 59 പോയിന്റും ഉയർന്നുമാണ് വ്യാപാരം അവസാനിച്ചത്. ഐ.ടി, ബാങ്കിങ് മേഖലയിലെ കുതിച്ചുചാട്ടമാണ് സെൻസെക്‌സിനു കരുത്തായത്. 

വിപണിക്കു കരുത്തു പകർന്ന ബാങ്കിങ് മേഖലയിൽ എച്ച്.ഡി.എഫ്.സി, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ആക്‌സിസ് ബാങ്ക് എന്നിവർ നേട്ടം കൊയ്തപ്പോൾ ഐ.ടി. രംഗത്ത് ഇൻഫോസിസ്, ടി.സി.എസ്, വിപ്രോ എന്നിവർക്കാണ് മുന്നേറ്റം ഉണ്ടായത്. ഐ.ടി, ബാങ്കിങ് മേഖലയിലെ കുതിച്ചുചാട്ടമാണ് സെൻസെക്‌സിന് കരുത്തായത്. ടെക് മഹീന്ദ്ര, എച്ച്‌സിഎൽ ടെക് എന്നിവയാണ് നിഫ്റ്റി സൂചികയിൽ മികച്ച നേട്ടമുണ്ടാക്കിയത്. ഹിൻഡാൽകോ, എസ്ബിഐ, പിഎൻബി, ഇൻഫോസിസ്, എച്ച്ഡിഎഫ്‌സി, ആക്‌സിസ് ബാങ്ക്, ഐസിഐസി ബാങ്ക് തുടങ്ങിയ ഓഹരികളും നേട്ടത്തിലായിരുന്നു.

അമേരിക്കൻ സാമ്പത്തികരംഗത്തിന്റെ വളർച്ച സംബന്ധിച്ച അവിടുത്തെ കേന്ദ്രബാങ്കിന്റെ പ്രഖ്യാപനമാണ് ഐടി കയറ്റുമതി സ്ഥാപനങ്ങളുടെ ഓഹരികൾ വർദ്ധിക്കാൻ കാരണമായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP