Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ട്രംപ് അധികാരമേറ്റിട്ടും ഡോളറിനോട് പൊരുതി വീണ് രൂപ; ഇന്നലെ താഴ്ന്നത് 49 പൈസ; ഓഹരി വിപണയിൽ നിന്നും ദിവസവും ഒഴുകി പോകുന്നത് കോടികൾ; രൂപ പിൻവലിക്കൽ വിപണിയുടെ അന്തകനാകുമോ?

ട്രംപ് അധികാരമേറ്റിട്ടും ഡോളറിനോട് പൊരുതി വീണ് രൂപ; ഇന്നലെ താഴ്ന്നത് 49 പൈസ; ഓഹരി വിപണയിൽ നിന്നും ദിവസവും ഒഴുകി പോകുന്നത് കോടികൾ; രൂപ പിൻവലിക്കൽ വിപണിയുടെ അന്തകനാകുമോ?

മുംബൈ: ഡൊണാൾഡ് ട്രംപ് അമേരിക്കൻ പ്രസിഡന്റാകുമ്പോൾ യുഎസ് വിപണിയോട് നിക്ഷേപകർക്കുള്ള വിശ്വാസം കുറയുമെന്നായിരുന്നു വിലയിരുത്തൽ. ഇത് ഇന്ത്യക്ക് ഗുണകരമാകുമെന്നും പ്രതീക്ഷിച്ചു. എന്നാൽ നോട്ട് അസാധുവാക്കൽ നടപടിയിലൂടെ പ്രതീക്ഷ തെറ്റുകയാണ്.

രൂപയുടെ വിനിമയ മൂല്യത്തിൽ വൻ ഇടിവാണ് രേഖപ്പെടുത്തുന്നത്. 49 പൈസ കുറഞ്ഞ് ഡോളറിന് 67.74 രൂപ എന്ന അഞ്ചു മാസത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി. യുഎസ് ഡോളർ ശക്തി പ്രാപിക്കുന്നതിനാൽ വിദേശ നിക്ഷേപകർ വൻ തോതിൽ പണം പിൻവലിച്ച് യുഎസിലേക്ക് മാറ്റുന്നതാണ് രൂപയ്ക്കു തിരിച്ചടിയുണ്ടാകാൻ മുഖ്യ കാരണം. ഇതോടെ വിദേശ വിനിമയത്തിലും തിരിച്ചടിയുണ്ടാകുകയാണ്.

ഇന്നലെ മാത്രം ഓഹരി വിപണിയിൽ നിന്ന് 2350 കോടിയിലേറെ രൂപയാണ്. വെള്ളിയാഴ്ച 2500 കോടി രൂപ പിൻവലിക്കപ്പെട്ടു. വിദേശനാണ്യ വിനിമയ വിപണിയിൽ വ്യാപാരം തുടങ്ങിയതു തന്നെ കഴിഞ്ഞ ദിവസത്തെ മൂല്യമായ 67.25 രൂപയിൽ നിന്നു താഴെയാണ്. ഡോളറിന് 67.85 രൂപ വരെ താഴ്ന്ന ശേഷമാണ് അൽപം ഉയർന്ന് 67.74 ൽ വ്യാപാരമവസാനിച്ചത്.

യുഎസിന് ഉത്തേജനമേകാൻ പുതിയ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അടിസ്ഥാന സൗകര്യ പദ്ധതികൾക്കായി കൂടുതൽ തുക ചെലവിടുമെന്നും കേന്ദ്ര ബാങ്ക് പലിശനിരക്കുകൾ ഉയർത്തുമെന്നും സൂചന നൽകിയിരുന്നു. ഈ പ്രതീക്ഷ ശക്തമായതോടെയാണ് ആഗോള വിപണിയിൽ ഡോളർ വില ഉയരാൻ തുടങ്ങിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP