തുടർച്ചയായി ഒമ്പതാമത്തെ വ്യാപാരദിനത്തിലും ഓഹരി സൂചികകൾ നേട്ടത്തിൽ ക്ലോസ് ചെയ്തു; നേട്ടം കൊയ്ത് നിഫ്റ്റിയും ബിഎസ്ഇയും: ജൂവലറി ഓഹരികൾക്ക് കരുത്ത് പകർന്ന് അക്ഷയ തൃതീയയും
April 17, 2018 | 05:50 PM IST | Permalink

സ്വന്തം ലേഖകൻ
മുംബൈ: തുടർച്ചയായി ഒമ്പതാമത്തെ വ്യാപാരദിനത്തിലും ഓഹരി സൂചികകൾ നേട്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 89.63 പോയന്റ് നേട്ടത്തിൽ 34,395.06ലും നിഫ്റ്റി 20.30 പോയന്റ് ഉയർന്ന് 10,548.70ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി മിഡ് ക്യാപ് സൂചിക 26 പോയന്റും നേട്ടമുണ്ടാക്കി.
ഭൂരിഭാഗം കമ്പനികളും നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. അക്ഷയ തൃതീയ ജൂവലറികളുടെ ഓഹരി സൂചികകൾക്കും കരുത്ത് പകർന്നു. ഈവർഷവും മികച്ച മൺസൂൺ ലഭ്യമാകുമെന്ന കാലവസ്ഥ വകുപ്പിന്റെ പ്രവചനമാണ് സൂചികകൾക്ക് കരുത്തേകിയത്. അക്ഷയ ത്രിതീയ അടുത്തതോടെ ജൂവലറി ഓഹരികളും നേട്ടമുണ്ടാക്കി.
പവർ ഗ്രിഡ് കോർപ്, ഹിന്ദുസ്ഥാൻ യുണിലിവർ, ഐസിഐസിഐ ബാങ്ക്, ഭാരതി എയർടെൽ, ഐടിസി, എച്ച്സിഎൽ ടെക്, എച്ച്ഡിഎഫ്സി, ബജാജ് ഓട്ടോ, ടാറ്റ സ്റ്റീൽ, എച്ച്ഡിഎഫ്സി ബാങ്ക്, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലായിരുന്നു.
ആക്സിസ് ബാങ്ക്, വിപ്രോ, സൺ ഫാർമ, ഹീറോ മോട്ടോർകോർപ്, സിപ്ല, ടാറ്റ മോട്ടോഴ്സ്, മാരുതി സുസുകി, ഇൻഫോസിസ്, ടിസിഎസ്, വേദാന്ത, ഒഎൻജിസി, എസ്‌ബിഐ, ഏഷ്യൻ പെയിന്റ്സ്, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.
