Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബാങ്കിങ് ഓഹരികളുടെ വില്പന സമ്മർദ്ദം; ഓഹരിസൂചികകളിൽ ഇടിവ്‌

ബാങ്കിങ് ഓഹരികളുടെ വില്പന സമ്മർദ്ദം; ഓഹരിസൂചികകളിൽ ഇടിവ്‌

കൊച്ചി: ബാങ്കിങ് ഓഹരികൾ കനത്ത വില്പന സമ്മർദ്ദത്തിന് ഇരയായതിനെ തുടർന്ന് ഇന്ത്യൻ ഓഹരി സൂചികകൾ ഇന്നലെ വൻ നഷ്ടത്തിലേക്ക് കൂപ്പുകുത്തി. സെൻസെക്‌സ് 242 പോയിന്റ് ഇടിഞ്ഞ് 25,665 ലും നിഫ്റ്റി 74 പോയിന്റ് നഷ്ടത്തോടെ 7,642 ലുമാണ് ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്.

കഴിഞ്ഞ ദിവസത്തെ ധന അവലോകന നയത്തിൽ മുഖ്യ പലിശ നിരക്കുകൾ നിലനിറുത്തിയ റിസർവ് ബാങ്കിന്റെ നടപടിയെ തുടർന്ന് കടപ്പത്ര വിലയിലുണ്ടായ ഇടിവാണ് ബാങ്കിങ് ഓഹരികളെ വില്പന സമ്മർദ്ദത്തിലാക്കിയത്. എസ്.ബി.ഐ, ആക്‌സിസ് ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക്, എച്ച്.ഡി.എഫ്.സി ബാങ്ക് എന്നിവയിലാണ് ഇന്നലെ കനത്ത ലാഭമെടുപ്പ് നടന്നത്. ലോഹം, റിയാൽറ്റി, ഓയിൽ ആൻഡ് ഗ്യാസ് ഓഹരികളും ഇന്നലെ ലാഭമെടുപ്പിന്റെ സമ്മർദ്ദത്തിലായിരുന്നു.

അമേരിക്കൻ ഓഹരി വിപണികൾ ലാഭമെടുപ്പിനെ തുടർന്ന് ഇന്നലെ വൻ നഷ്ടത്തിലേക്ക് വീണിരുന്നു. ഇതിന്റണ്ഡ ചുവടു പിടിച്ച് ഏഷ്യൻ ഓഹരികൾ ഒന്നര ശതമാനം വരെ നഷ്ടം നേരിട്ടതോടെ ഇന്ത്യയിലും നിക്ഷേപകർ ലാഭമെടുപ്പിലേക്ക് നീങ്ങുകയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP