Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

സേവന നിലവാരംത്തിന് കൊച്ചി വിമാനത്താവളത്തിന് അന്താരാഷ്ട്ര അംഗീകാരം; എയർപോർട്ട് കൗൺസിൽ ഇന്റർനാഷണലിന്റെ അവാർഡ് ലഭിക്കുന്നത് തുടർച്ചയായി രണ്ടാം തവണ

സേവന നിലവാരംത്തിന് കൊച്ചി വിമാനത്താവളത്തിന് അന്താരാഷ്ട്ര അംഗീകാരം; എയർപോർട്ട് കൗൺസിൽ ഇന്റർനാഷണലിന്റെ അവാർഡ് ലഭിക്കുന്നത് തുടർച്ചയായി രണ്ടാം തവണ

കൊച്ചി: യാത്രക്കാർക്ക് നൽകുന്ന സേവനത്തിന്റെ അടിസ്ഥാനത്തിൽ കൊച്ചി വിമാനത്താവളത്തിന് അംഗീകാരം. വിമാനത്താവള ഓപ്പറേറ്റർമാരുടെ അന്താരാഷ്ട്ര സംഘടനയായ എയർപോർട്ട്് കൗൺസിൽ ഇന്റർനാഷണലിന്റെ (എ.സിഐ) അംഗീകാരമാണ് കൊച്ചിക്ക് ലഭിച്ചത്. പ്രതിവർഷം അമ്പത് ലക്ഷത്തിനും ഒന്നരക്കോടിക്കും ഇടയിൽ യാത്രക്കാരെ കൈകാര്യം ചെയ്യുന്ന വിമാനത്താവള വിഭാഗത്തിൽ മൂന്നാംസ്ഥാനമാണ് കൊച്ചിക്ക്.

കാനഡയിലെ ഹാലിഫാക്‌സിൽ നടന്ന ചടങ്ങിൽ എ.സിഐ ഡയറക്ടർ ജനറൽ എയ്ഞ്ചല ഗിട്ടെൻസിൽ നിന്ന് സിയാൽ ഓപ്പറേഷൻസ് സീനിയർ മാനേജർ മനു.ജി എ.സിഐ എയർപോർട്ട് സർവീസ് ക്വാളിറ്റി പുരസ്‌ക്കാരം ഏറ്റുവാങ്ങി. തുടർച്ചയായി രണ്ടാം വർഷമാണ് സിയാൽ ഈ അന്താരാഷ്ട്ര പുരസ്‌ക്കാരം നേടുന്നത്.

ആഗോളാടിസ്ഥാനത്തിൽ ആറ് ലക്ഷത്തോളം യാത്രക്കാരെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ സർവെയിൽ നിന്നാണ് ഓരോ വിഭാഗത്തിലും മികച്ച വിമാനത്താവളങ്ങളെ കണ്ടെത്തുന്നത്. വിമാനത്താവളത്തിലേയ്ക്കുള്ള യാത്രാസൗകര്യം, ചെക്ക്-ഇൻ, സുരക്ഷാ, ഭക്ഷണശാല, ശുചിമുറികൾ എിങ്ങനെ 34 സൂചകങ്ങളെ അധികരിച്ച് തയ്യാറാക്കിയ ചോദ്യാവലിയുമായി വിമാനത്താവളങ്ങളിൽ നേരിട്ടെത്തി യാത്രക്കാരെക്കണ്ടാണ് എ.സിഐ സർവെ നടത്തിയത്.

പ്രതിവർഷം അമ്പതുലക്ഷത്തിനും ഒരുകോടിക്കുമിടയിൽ യാത്രക്കാരെ കൈകാര്യം ചെയ്യുന്ന വിമാനത്താവളങ്ങളുടെ ഗുണനിലവാര സർവെയിൽ ആഗോളാടിസ്ഥാനത്തിൽ ഒന്നാമതെത്തിയത് ഹൈദരാബാദ് വിമാനത്താവളമാണ്. ചൈനയിലെ ഹോഹോത്ത്, ഇൻഡോനേഷ്യയിലെ ബലിക്പാപൻ എന്നീ വിമാനത്താവളങ്ങൾ രണ്ടാംസ്ഥാനം പങ്കിട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP