ലോകത്തിന് മുൻപിൽ ഇന്ത്യയ്ക്ക് അഭിമാനമായി ഈ 'പെൺകരുത്ത്'; ബിസിനസ് രംഗത്തെ കരുത്തരായ 50 വനിതകളുടെ പട്ടികയിൽ ആലീസ് വൈദ്യനും; ഫോർച്യൂൺ മാസിക പുറത്ത് വിട്ട പട്ടികയിൽ ആലീസ് നേടിയത് 47ാം റാങ്ക്; ഇന്ത്യയിൽ നിന്നും പട്ടികയിൽ ഇടം നേടിയ ഏക വ്യക്തി
September 29, 2018 | 10:12 AM IST | Permalink

മറുനാടൻ ഡെസ്‌ക്
മുംബൈ: ലോകത്തിന് മുൻപിൽ ഇന്ത്യയുടെ അഭിമാനം വാനോളം ഉയർത്തുകയാണ് ഈ പെൺകരുത്ത്. ഫോർച്യൂൺ മാസിക പുറത്ത് വിട്ട ബിസിനസ് രംഗത്തെ കരുത്തരായ 50 വനിതകളുടെ പട്ടികയിൽ ഇടം നേടിയാണ് ആലീസ് വൈദ്യൻ രാജ്യത്തിന്റെ അഭിമാനമായത്. ജനറൽ ഇൻഷുറൻസ് കോർപ്പറേഷൻ (ജിഐസി) ചെയർമാനും മാനേജിങ് ഡയറക്ടർ സ്ഥാനത്ത് തുടരുമ്പോൾ പുതിയതായി തേടി വന്ന നേട്ടം ആലീസിന് ഇരട്ടി തിളക്കം നൽകുന്നു.
ഫോർച്യൂൺ പട്ടികയിൽ 47 ആണ് ആലീസിന്റെ റാങ്ക്.യുഎസ് ഒഴികെയുള്ള രാജ്യങ്ങളിലെ വനിതകളെയാണ് ഈ പട്ടികയിൽ ഉൾപ്പെടുത്തുന്നത്. ഇന്ത്യയിൽ നിന്ന് മറ്റാരും പട്ടികയിൽ ഇടംനേടിയിട്ടില്ല. ഇൻഷുറൻസ് കമ്പനികളുടെ ബിസിനസിന് സുരക്ഷ നൽകുന്ന റീ ഇൻഷുറൻസ് കമ്പനിയായ ജിഐസിയുടെ ആദ്യ വനിതാ സിഎംഡിയാണ് 59കാരിയായ ആലീസ്.മുൻപ് ന്യൂ ഇന്ത്യ അഷുറൻസ് ചീഫ് മാനേജരായിരുന്നു. ചങ്ങനാശേരി എസ്ബി കോളജിൽ നിന്ന് ഇംഗ്ലീഷിൽ എംഎ നേടിയ ശേഷമാണ് ന്യൂ ഇന്ത്യ അഷുറൻസിൽ ഓഫിസറായി ചേർന്നത്.
