Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നോട്ടു നിരോധനത്തിനും ജിഎസ്ടിക്കും ശേഷം രാഷ്ട്രം വളർച്ചയുടെ പാതയിൽ; 2018-19ൽ രാജ്യത്തെ സാമ്പത്തിക വളർച്ച 7.5 ശതമാനം ആകുമെന്ന് സാമ്പത്തിക സർവേ റിപ്പോർട്ട്

നോട്ടു നിരോധനത്തിനും ജിഎസ്ടിക്കും ശേഷം രാഷ്ട്രം വളർച്ചയുടെ പാതയിൽ; 2018-19ൽ രാജ്യത്തെ സാമ്പത്തിക വളർച്ച 7.5 ശതമാനം ആകുമെന്ന് സാമ്പത്തിക സർവേ റിപ്പോർട്ട്

ന്യൂഡൽഹി: നോട്ടു നിരോധനത്തിനും ജിഎസ്ടി ഉണ്ടാക്കിയ പ്രതിസന്ധിക്കും ശേഷം രാഷ്ട്രം വളർച്ചയുടെ പാതയിലെന്ന് റിപ്പോർട്ട്. 2018-19 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ സാമ്പത്തിക വളർച്ചാ നിരക്ക് 7.5 ശതമാനമായി ഉയരുമെന്നാണ് സർക്കാരിന്റെ സാമ്പത്തിക സർവേ റിപ്പോർട്ട് സൂചിപ്പിക്കുന്നത്.

നിലവിൽ 6.75 ശതമാനമാണ് വളർച്ചാ നിരക്ക്. ഇതിൽ ഒരു ശതമാനം വർദ്ധന വരുന്ന സാമ്പത്തിക വർഷം ഉണ്ടാവുമെന്നാണ് റിപ്പോർട്ടിൽ വിലയിരുത്തപ്പെടുന്നത്. അതേസമയം എണ്ണവില വർദ്ധന സമ്പദ് വ്യവസ്ഥയെ പ്രതികൂലമായി ബാധിച്ചുവെന്നും ധനമന്ത്രി അരുൺ ജയ്റ്റ്‌ലി പാർലമെന്റിൽ വച്ച റിപ്പോർട്ടിൽ പറയുന്നു.

അതേസമയം ജി.എസ്.ടി വന്നതോടെ നികുതി നൽകുന്നവരുടെ എണ്ണത്തിൽ 50 ശതമാനത്തിന്റെ വർദ്ധനവുണ്ടായി. ഇതോടൊപ്പം നികുതി വരുമാനവും ഉയർന്നു. രാജ്യത്തിന്റെ അടിമുടി വികസനം ലക്ഷ്യമിടുന്ന സർക്കാരിന്റെ അടുത്ത ലക്ഷ്യം ജി.എസ്.ടിയെ ശക്തിപ്പെടുത്തുക, എയർ ഇന്ത്യയുടെ സ്വകാര്യവത്കരണം തുടങ്ങിയവയാണെന്നും സർവേയിൽ പറയുന്നു. ത

സ്വകാര്യ നിക്ഷേപത്തിൽ വർദ്ധനയുണ്ടായിട്ടുണ്ട്. ഉല്പാദന മേഖലയും കയറ്റുമതിയും റെക്കാഡിലാണ്. താൽക്കാലിമായുണ്ടായ മന്ദതയ്ക്ക് ശേഷം വളർച്ച പുനരുജ്ജീവിക്കുകയാണ്. എന്നാൽ, എണ്ണ വില വർദ്ധന ഇപ്പോഴും വെല്ലുവിളിയായി ശേഷിക്കുന്നുണ്ടെന്നും സർവേയിൽ പറയുന്നു.

അതേസമയം, പെട്രോളിയം ഉല്പന്നങ്ങൾക്ക് വില വർദ്ധനവ് ഉണ്ടാവുമെന്നും സർവേയിൽ പറയുന്നു. ആഗോള വിപണിയിൽ എണ്ണവില ഉയരുന്നതാണ് ഇതിന് കാരണം. എങ്കിലും വിലക്കയറ്റം 4.5 ശതമാനത്തിൽ നിന്ന് 3.3 ശതമാനമായി കുറക്കാനാകുമെന്നാണ് കരുതുന്നത്. വ്യാവസായിക വളർച്ച 4.6 ശതമാനത്തിൽ നിന്ന് 3.2 ശതമാനമായും കാർഷിക വളർച്ച 2.1 ശതമാനമായി കുറഞ്ഞുവെന്നും സർവേയിൽ പറയുന്നുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP