Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലോകത്തിലെ ഏറ്റവും വലിയ സ്‌കൂട്ടർ നിർമ്മാണ പ്‌ളാന്റ് നിർമ്മിക്കാനൊരുങ്ങി ഹോണ്ട; പ്രതിവർഷം 12 ലക്ഷം യൂണിറ്റ് സ്‌കൂട്ടറുകൾ ലക്ഷ്യം

ലോകത്തിലെ ഏറ്റവും വലിയ സ്‌കൂട്ടർ നിർമ്മാണ പ്‌ളാന്റ് നിർമ്മിക്കാനൊരുങ്ങി ഹോണ്ട; പ്രതിവർഷം 12 ലക്ഷം യൂണിറ്റ് സ്‌കൂട്ടറുകൾ ലക്ഷ്യം

അഹമ്മദാബാദ്: ലോകത്തിലെ ഏറ്റവും വലിയ സ്‌കൂട്ടർ നിർമ്മാണപ്ലാന്റ് സ്ഥാപിക്കാനൊരുങ്ങി ഹോണ്ട മോട്ടോഴ്‌സ്. ഗുജറാത്തിലെ അഹമ്മദാബാദിലായിരിക്കും പ്ലാന്റ് സ്ഥാപിക്കുക. പ്രതിവർഷം 12 ലക്ഷം യൂണിറ്റ് സ്‌കൂട്ടറുകൾ ഇവിടെ നിർമ്മിക്കാൻ സാധിക്കും. 1100 കോടി രൂപയാണ് പ്ലാന്റിന്റെ നിർമ്മാണച്ചെലവ് പ്രതീക്ഷിക്കുന്നത്.

സ്‌കൂട്ടറുകളുടെ ആവശ്യം ദിനംപ്രതി വർദ്ധിച്ചുവരുകയാണെന്ന് കമ്പനി വക്താക്കൾ ചൂണ്ടിക്കാട്ടുന്നു. ഉൽപാദനം ഇരട്ടിയായി വർദ്ധിപ്പിച്ചിട്ടും വിപണിയിലെ ആവശ്യം നേരിടാൻ നിലവിൽ കമ്പനിക്ക് സാധിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് പുതിയ പ്ലാന്റ് തുടങ്ങുന്നത്. ഇന്ത്യയിലെ ആഭ്യന്തരസ്‌കൂട്ടർ വിപണിയുടെ 53 ശതമാനവും ഹോണ്ടയുടെ നിയന്ത്രണത്തിലാണ്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP