Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആദ്യമാസ വരുമാനം 4,62,27,594 രൂപ; 47,646 യാത്രക്കാർ ദിവസ ശരാശരി; ഏറ്റവും തിരക്കുണ്ടായിരുന്ന ദിവസം എത്തിയത് 98,000 ആളുകൾ; വാരാന്ത്യങ്ങളിലും അവധിദിവസങ്ങളിലും തിരക്കോട് തിരക്ക്: കൊച്ചി മെട്രോയുടെ തുടക്കം അതിഗംഭീരം; ഓണത്തോടെ മഹാരാജാസ് കോളേജ് വരെ സർവ്വീസ് നീട്ടിയേക്കും

ആദ്യമാസ വരുമാനം 4,62,27,594 രൂപ; 47,646 യാത്രക്കാർ ദിവസ ശരാശരി; ഏറ്റവും തിരക്കുണ്ടായിരുന്ന ദിവസം എത്തിയത് 98,000 ആളുകൾ; വാരാന്ത്യങ്ങളിലും അവധിദിവസങ്ങളിലും തിരക്കോട് തിരക്ക്: കൊച്ചി മെട്രോയുടെ തുടക്കം അതിഗംഭീരം; ഓണത്തോടെ മഹാരാജാസ് കോളേജ് വരെ സർവ്വീസ് നീട്ടിയേക്കും

കൊച്ചി: കേരളത്തിന്റെ അഭിമാനമായ കൊച്ചി മെട്രോയുടെ ആദ്യമാസത്തെ ഓട്ടം വൻ വിജയം. ആദ്യമാസത്തെ വരുമാനം 4,62,27,594 രൂപയാണ്. യാത്രക്കൂലി ഇനത്തിലാണ് ഇത്രയും തുക മെട്രോ നേടിയത്. ഏറ്റവും തിരക്കുണ്ടായിരുന്ന ദിവസം 98,000 ആളുകൾ വരെ മെട്രോയിൽ യാത്ര ചെയ്തു. വെറും 20,000 പേർ യാത്ര ചെയ്ത ദിവസവും ഉണ്ടായിരുന്നുവെന്ന് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് അറിയിച്ചു.

ഒരു മാസത്തെ കണക്കനുസരിച്ച് ശരാശരി 47,646 പേരാണ് മെട്രോയിൽ ഒരു ദിവസം സഞ്ചരിക്കുന്നത്. വാരാന്ത്യങ്ങളിലും അവധി ദിവസങ്ങളിലും യാത്രക്കാരുടെ എണ്ണത്തിൽ കാര്യമായ കുതിപ്പ് രേഖപ്പെടുത്തി. മെട്രോയെ രണ്ടും കൈയും നീട്ടി യാത്രക്കാരോട് നന്ദി പറയുന്നതായും മെട്രോയും സ്റ്റേഷനുകളും വൃത്തിയായി സൂക്ഷിക്കുന്നതിൽ യാത്രക്കാർ കാണിച്ച ശ്രദ്ധയേയും സൂഷ്മതയേയും അഭിനന്ദിക്കുന്നതായും മെട്രോ അധികൃതർ വാർത്താക്കുറിപ്പിൽ അറിയിച്ചു.

വാരാന്ത്യങ്ങളിലും അവധിദിവസങ്ങളിലും ആയിരുന്നു യാത്രക്കാർ കൂടുതൽ. മറ്റു ദിവസങ്ങളിലെ ശരാശരി യാത്രക്കാരുടെ എണ്ണം 20,000 ആണ്. യാത്രക്കാരുടെ സഹകരണത്തിനും പ്രോത്സാഹനത്തിനും കെഎംആർഎൽ നന്ദി പറഞ്ഞു. മെട്രോ ഒരു ദിവസം 219 ട്രിപ്പുകളാണ് സർവീസ് നടത്തുന്നത്. ഒൻപത് മിനിട്ടിന്റെ ഇടവേളയിലാണ് ഓരോ ട്രെയിനുകളും പുറപ്പെടുന്നത്. മിനിമം യാത്രാനിരക്ക് 10 രൂപ.

നിലവിൽ ആലുവ മുതൽ പാലാരിവട്ടം വരെയാണ് സർവീസ് നടത്തുന്നതെങ്കിലും, ഓണത്തോടെ നഗരഹൃദയമായ എം.ജി റോഡിലെ മഹാരാജാസ് കോളേജ് വരെ മെട്രോയുടെ സർവീസ് ദീർഘിപ്പിക്കാനാവുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP