Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സായിപ്പന്മാരെ തൊഴിൽ പഠിപ്പിക്കണമെങ്കിൽ ഇന്ത്യക്കാർ വേണം; ബ്രിട്ടൻ അടക്കം യൂറോപ്പിലെ ഏറ്റവും മികച്ച തൊഴിലുടമകൾക്കുള്ള പുരസ്‌കാരം വീണ്ടും ടാറ്റ കൺസൾട്ടൻസിക്ക്

സായിപ്പന്മാരെ തൊഴിൽ പഠിപ്പിക്കണമെങ്കിൽ ഇന്ത്യക്കാർ വേണം; ബ്രിട്ടൻ അടക്കം യൂറോപ്പിലെ ഏറ്റവും മികച്ച തൊഴിലുടമകൾക്കുള്ള പുരസ്‌കാരം വീണ്ടും ടാറ്റ കൺസൾട്ടൻസിക്ക്

ബ്രിട്ടനടക്കമുള്ള മിക്ക യൂറോപ്യൻ രാജ്യങ്ങളും വികസിതരാജ്യങ്ങളാണെങ്കിലും അവിടെയുള്ളവർക്ക് ശരിയായ തൊഴിൽ പരിശീലനം ലഭിക്കുന്നില്ലേ? അവരെ തൊഴിൽ പഠിപ്പിക്കാൻ ഇന്ത്യക്കാർ വേണമെന്ന അവസ്ഥയാണുള്ളത്. ബ്രിട്ടൻ അടക്കം യൂറോപ്പിലെ ഏറ്റവും മികച്ച തൊഴിലുടമകൾക്കുള്ള പുരസ്‌കാരം വീണ്ടും ടാറ്റ കൺസൾട്ടൻസിക്ക് ലഭിച്ചതിലൂടെ ആ യാഥാർത്ഥ്യത്തിന് ഒന്നു കൂടി അടിവരയിടുകയാണ്.

യൂറോപ്പിലെ ഏറ്റവും മികച്ച തൊഴിലുടമയായി ടാറ്റ കൺസൾട്ടൻസിയെ തുടർച്ചയായി മൂന്നാം വർഷവും തെരഞ്ഞെടുത്തിരിക്കുകയാണ്. യൂറോപ്പിലെ മുൻപന്തിയിലുള്ള ടോപ് എംപ്ലോയേർസ് എന്ന ഒരു എംപ്ലോയേർസ് സർട്ടിഫിക്കേഷൻ ഏജൻസിയാണ് ഈ തെരഞ്ഞെടുപ്പ് നടത്തിയിരിക്കുന്നത്. ഇന്ത്യൻ ഐടി ഭീമനായ ടാറ്റ കൺസൾട്ടൻസി വേറിട്ട പ്രകടനം കാഴ്ചവച്ചുവെന്നാണ് ഈ സർട്ടിഫിക്കേഷൻ ഏജൻസി അംഗീകാരം നൽകിയിരിക്കുന്നത്. യുകെ, ബെൽജിയം, നെതർലാൻഡ്‌സ്, ജർമനി, സ്വിറ്റ്‌സർലാണ്ട്, സ്വീഡൻ, ഡെന്മാർക്ക്, നോർവെ, എന്നീ എട്ട് യൂറോപ്യൻ രാജ്യങ്ങളിൽ നിന്നാണ് ടിസിഎസിനെ മികച്ച തൊഴിലുടമയായി തെരഞ്ഞെടുത്തിരിക്കുന്നത്. ഐടി സർവിസസ്, കൺസൾട്ടിങ് ആൻഡ് ബിസിനസ് സൊല്യൂഷൻസ് ഓർഗനൈസേഷൻസ് എന്നീ സേവനങ്ങളാണ് ഇവിടങ്ങളിൽ ടിസിഎസ് നിർവഹിക്കുന്നത്.

ഒമ്പത് കോടിയോളം വരുന്ന മനുഷ്യവിഭവ മേഖലയിൽ വേറിട്ട പ്രകടനമാണ് ടാറ്റ കാഴ്ച വച്ചിരിക്കുന്നതെന്നാണ് വിലയിരുത്തപ്പെട്ടിരിക്കുന്നത്. ടാലന്റ് സ്ട്രാറ്റജി, വർക്ക് ഫോഴ്‌സ് പ്ലാനിങ്, ഓൺബോർഡിങ്, ലേണിങ് ആൻഡ് ഡെവലപ് മെന്റ്, പെർഫോമൻസ് മാനേജ്‌മെന്റ്, ലീഡർഷിപ്പ് ഡെവലപ്‌മെന്റ്, കാരീർ ആൻഡ് സക്‌സഷൻ മാനേജ്‌മെന്റ്, കോംപൻസേഷൻ ആൻഡ് ബെനഫിറ്റ്‌സ്, ഓർഗനൈസേഷണൽ കൾച്ചർ എന്നീ മേഖലകളിലുള്ള ടാറ്റ കൺസൾട്ടൻസിയുടെ പ്രകടനമാണ് ഈ അംഗീകാരത്തിന് അർഹമാക്കിയിരിക്കുന്നത്.

യൂറോപ്പിലാകമാനമുള്ള 688 സ്ഥാപനങ്ങളിൽ നിന്നാണ് ടിസിഎസിനെ മികച്ച സ്ഥാപനമായി തെരഞ്ഞെടുത്തിരിക്കുന്നത്. യൂറോപ്പിലെ അഞ്ച് രാജ്യങ്ങളിലെങ്കിലും ടോപ്പ് എംപ്ലോയറായി തെരഞ്ഞെടുക്കപ്പെടുന്ന കമ്പനികൾക്ക് മാത്രമെ ഈ പുരസ്‌കാരം ലഭിക്കുകയുള്ളൂ. യുകെയിൽ ടിസിഎസ് അഞ്ചാം വർഷമാണ് മികച്ച കമ്പനിയായി തെരഞ്ഞെടുക്കപ്പെട്ടത്. ബെൽജിയം, നെതർലാൻഡ്‌സ്, ജർമനി, സ്വിറ്റ്‌സർലാൻഡ് എന്നീ രാജ്യങ്ങളിൽ തുടർച്ചയായി മൂന്നാംവർഷമാണ് ടാറ്റ പ്രഥമസ്ഥാനത്തെത്തിയിരിക്കുന്നത്. എന്നാൽ സ്വീഡനിലും ഡെന്മാർക്കിലും ടാറ്റ കൺസൾട്ടൻസി ഒന്നാം സ്ഥാനത്തെത്തുന്നത് രണ്ടാം തവണയാണ്. ഇതാദ്യമായാണ് നോർവേയിൽ ടിസിഎസ് സർട്ടിഫൈ ചെയ്യപ്പെടുന്നത്. ഈ അംഗീകാരത്തിൽ സന്തോഷമുണ്ടെന്നാണ് ടിസിഎസ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ഗ്ലോബൽ ഹെഡ്, ഹ്യൂമൻ റിസോഴ്‌സുമായ അജോയ് മുഖർജി പറയുന്നത്. ആഗോളവ്യാപകമായുള്ള തങ്ങളുടെ 318,000 പ്രഫഷണലുകളാണ് ഈ നേട്ടത്തിന് വഴിയൊരുക്കിയതെന്നും അദ്ദേഹം പറയുന്നു.

ഒരു സ്വതന്ത്ര ഓർഗനൈസേഷനായ ടോപ്പ് എംപ്ലോയേർസ് ഇൻസ്റ്റിറ്റ്യൂട്ട് ഹ്യൂമൻ റിസോഴ്‌സ് മേഖലയിൽ ആഗോളതലത്തിൽ മുൻപന്തിയിലെത്തുന്നവരെ തെരഞ്ഞെടുക്കുകയാണ് ചെയ്യുന്നത്. തൊഴിലാളിയുടെ പ്രവൃത്തി പരിചയത്തിലും എച്ച്ആർ നയം നല്ല രീതിയിൽ നടപ്പിലാക്കുന്നതിലും ആഗോളതലത്തിൽ കഴിവ് തെളിയിക്കാൻ ടിസിഎസിന് സാധിച്ചിട്ടുണ്ടെന്നാണ് ടോപ്പ് എംപ്ലോയേർസ് ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ ആയ ഡേവിഡ് പ്ലിൻക് പറയുന്നത്. യൂറോപ്പിന് പുറമെ ലാറ്റിൻ അമേരിക്ക, നോർത്ത് അമേരിക്ക എന്നിവിടങ്ങളിലും ടിസിഎസ് ഒന്നാംസ്ഥാനത്തുള്ള തൊഴിലുടമയെന്ന സ്ഥാനത്തിന് അർഹത നേടിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP