കാൽ വർഷം കൊണ്ട് 8105 കോടി ലാഭം ! ഐടി ഭീമന്മാരിലെ ലാഭക്കൊയ്ത്തിൽ റെക്കോർഡ് ഇട്ട് ടാറ്റ കൺസൾട്ടൻസി സർവീസ് ; മുൻവർഷം 65.31 ബില്യൺ നേടിയ സ്ഥാനത്ത് ടിസിഎസ് കൊയ്തത് 81.05 ബില്യണിന്റെ സുവർണ നേട്ടം
January 11, 2019 | 10:43 AM IST | Permalink

മറുനാടൻ ഡെസ്ക്
മുംബൈ: ഐടി ഭീമന്മാരിലെ മുൻനിര സ്ഥാനം ഉറപ്പിച്ച് ടിസിഎസ്. ബാങ്കിങ്ങിലും ധനകാര്യ ഇടപാടിലും ഇൻഷുറൻസ് ബിസിനസിലൂടെയും ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ 81.05 ബില്യൺ ഡോളറിന്റെ ലാഭമാണ് കമ്പനിക്ക് ലഭിച്ചത്. ഇത് ഏകദേശം 8105 കോടി രൂപവരും. മൊത്തവരുമാന കണക്ക് നോക്കിയാൽ കമ്പനിയുടെ ലാഭം വർധിച്ചത് 20.8 ശതമാനമാണ് വർധിച്ചത്. യുകെയിലും യൂറോപ്പിലും കമ്പനിയുടെ വളർച്ച 25.1 ശതമാനമായി വർധിച്ചിരുന്നു.
