Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പഞ്ചതന്ത്രം പുസ്തകത്തിലെ ആമയെയും മുയലിനെയും ആനിമേഷനിലൂടെ പുനരാവിഷ്‌കരിച്ചപ്പോൾ ദീപക്കിനെ തേടിയെത്തിയത് അന്താരാഷ്ട്ര പുരസ്‌കാരം; കണ്ണൂരിലെ പതിനാലുകാരന് ലോകത്തിന്റെ കൈയടി

പഞ്ചതന്ത്രം പുസ്തകത്തിലെ ആമയെയും മുയലിനെയും ആനിമേഷനിലൂടെ പുനരാവിഷ്‌കരിച്ചപ്പോൾ ദീപക്കിനെ തേടിയെത്തിയത് അന്താരാഷ്ട്ര പുരസ്‌കാരം; കണ്ണൂരിലെ പതിനാലുകാരന് ലോകത്തിന്റെ കൈയടി

രഞ്ജിത് ബാബു

കണ്ണൂർ: ആമയും മുയലും പന്തയം വച്ചാൽ ആമ ജയിക്കുമോ? അദ്ധ്യാപികയായ അമ്മ സ്‌കൂൾ ലൈബ്രറിയിൽ നിന്ന് പഞ്ചതന്ത്രം കഥാപുസ്തകം വായിക്കാൻ

നല്കിയപ്പോൾ കല്യാശ്ശേരിയിലെ ദീപക്കിന് കൗതുകമേറി. മുൻ തലമുറ പ്രാഥമിക വിദ്യാലയങ്ങളിൽ നിന്നും പഠിച്ച പഴങ്കഥ ആനിമേഷൻ രംഗചിത്രത്തിലൂടെ ആവിഷ്‌ക്കരിച്ചപ്പോൾ ദീപക്കിനു ലഭിച്ചത് അന്താരാഷ്ട്ര ബഹുമതി.

മുൻ മുഖ്യമന്ത്രി ഇ.കെ.നായനാരുടെ നാട്ടുകാരനായ ഈ പതിനാലുകാരൻ സ്വിറ്റ്‌സർലാന്റിലെ ചിയാക്കോ ചിൽ ഡ്രൻസ് ആൻഡ് യൂത്ത് ആനിമേഷൻ ഫിലിം ഫെസ്റ്റിവലിലാണ് ഒന്നാം സ്ഥാനം നേടിയത്. ആമ മുയൽ പന്തയക്കഥ ന്യൂ ജനറേഷൻ ടച്ച് നൽകി രൂപപ്പെടുത്തിയാണ് ആമ ജേതാവായതായി ദീപക് സമർത്ഥിക്കുന്നത്.

ഔപചാരികമായി ചിത്രകല അഭ്യസിച്ചിട്ടില്ലാത്ത ഇ.പി. ദീപക് മൈക്കൽ ജാക്‌സന്റെ സ്റ്റിക് ആനിമേഷൻ ചെയ്താണ് ആനിമേഷൻ രംഗത്ത് ഹരിശ്രീ കുറിച്ചത്. 8 ാം ക്ലാസ്സിൽ പഠിക്കുമ്പോൾ ആദ്യമായി ശ്രീകൃഷ്ണനെ വരച്ചതു നാവിക ഉദ്യോഗസ്ഥനായിരുന്ന അച്ഛൻ രമേഷ് കുമാറിന്റെ ശ്രദ്ധയിൽപ്പെട്ടു. അമ്മ സീമയും പ്രോത്സാഹനം നല്കാൻ തുടങ്ങിയതോടെയാണ് ദീപക് ആനിമേഷൻ രചനയിലേക്ക് കടന്നത്. തിരുവനന്തപുരത്തെ ടൃൂൺസ് അക്കാദമിയിൽ ആനിമേഷൻ പഠനത്തിന് ആഗ്രഹമറിയിച്ചപ്പോൾ മേധാവി വിനോദ് നായർ വിദ്യാഭ്യാസം നേടി വരുന്നതാണ് നല്ലതെന്നും അറിയിക്കുകയായിരുന്നു.

ദീപക്കിന്റെ ആനിമേഷൻ രചനക്ക് പിൻതുണ നൽകുകയും നിരന്തര പ്രോത്സാഹനം നൽകുകയും ചെയ്യുന്നുണ്ട് ട്യൂൺസ് അക്കാദമി. ക്രിസ്മസ് അവധിക്കാലത്ത്
പരിശീലനം നേടാൻ അക്കാദമി അധികൃതർ ക്ഷണിച്ചിട്ടുണ്ടെന്ന് ദീപക് പറഞ്ഞു. ആമ മുയൽ പന്തയക്കഥയിൽ മുയൽക്കുട്ടന്മാരെ പറ്റിച്ചാണ് ആമ ജേതാവായതെന്ന് ദീപക് സമർത്ഥിക്കുന്നു. ആമയുടെ കള്ളം തിരിച്ചറിഞ്ഞതോടെ ആമ കൽത്തുറുങ്കിലടക്കപ്പെടുമ്പോൾ കുറുക്കു വഴികൾ ഒന്നിനും പരിഹാരമല്ലെന്നും നേർവഴിയാണ് ഉത്തമമെന്നും ദീപക് ആനിമേഷനിലൂടെ ചൂണ്ടിക്കാട്ടുന്നു.

വിദ്യാഭ്യാസ പരിഷ്‌ക്കാരം തലക്കു പിടിച്ചപ്പോൾ മലയാള പാഠാവലിയിൽ നിന്നും ആമ-മുയൽ കഥയും അപ്രത്യക്ഷമായി. കാലം കാത്തു സൂക്ഷിച്ച ഈ പഴങ്കഥ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെടാനായത് ദീപക്കിന്റെ നൃൂജനറേഷനിൽ പിറന്ന ആനിമേഷനിലൂടെയാണ്. കല്യാശേരി ഗവൺമെന്റ് ഹൈസ്‌കൂളിലെ 9ാം തരം വിദ്യാർത്ഥിയാണ് ദീപക്. 14-18 പ്രായമുള്ളവരുടെ വിഭാഗത്തിൽ ആഗോളതലത്തിലെ ചേട്ടന്മാരെ പിൻതള്ളിയാണ് ദീപക്കിന്റെ പുരസ്‌ക്കാര ലബ്ധി. ആഗോളതലത്തിൽ മികച്ച നിലവാരം പുലർത്തുന്ന എട്ട് പേരിൽ ഒരാളായി ദീപക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

ഇന്റർനെറ്റും മറ്റും ദുരുപയോഗം ചെയ്യുന്ന കുട്ടികൾ വർദ്ധിക്കുന്ന കാലത്ത് വീട്ടിലെ കംപ്യൂട്ടറിൽ സ്വയം ആർജിച്ച അറിവിലൂടെയാണ് ദീപക് ആനിമേഷൻ ചിത്രത്തിലെ താരമായത്. ക്ലാസിലെ സഹപാഠികളെ ഉപയോഗിച്ച് കഥാപാത്രങ്ങൾക്ക് ശബ്ദവും നൽകി. അതിലൂടെ കൂട്ടുകാരേയും ഇതിൽ പങ്കാളികളാക്കി. 18 മിനുട്ട് ദൈർഘ്യമുള്ള ചിത്രം ആറ് മാസമെടുത്താണ് രൂപകല്പന ചെയ്തത്.

മലയാളം മീഡിയത്തിൽ പഠിച്ച ദീപക് നേടിയ നേട്ടത്തിന് നാടിനൊപ്പം സ്‌കൂളധികൃതരും അത്ഭുതപ്പെടുകയാണ് സ്വന്തം ശൈലിയിലും ഭാവനയിലും മറ്റു നിരവധി ആനിമേഷൻ ചിത്രങ്ങൾ ഈ കൊച്ചു മിടുക്കൻ രൂപപ്പെടുത്തിയിരിക്കയാണ്. കമ്പ്യൂട്ടർ സയൻസിൽ ബി.ടെക് ബിരുദം നേടി ആനിമേഷൻ രംഗത്ത് മികവു തെളിയിക്കാനാണ് ദീപക്കിന്റെ ആഗ്രഹം. അച്ഛനും അമ്മയും പ്രോത്സാഹനത്തിന് ഒപ്പത്തിനൊപ്പം നിൽക്കുന്നുമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP