Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നാലാം വയസിൽ കാഴ്ച നഷ്ടമായെങ്കിലും സച്ചിൻ ദേവ് പവിത്രൻ ഇന്ന് അമേരിക്കൻ പ്രസിഡന്റിന്റെ ഉപദേഷ്ടാവ്; ശാരീരിക വെല്ലുവിളി ഒന്നിനും തടസമല്ലെന്നു തെളിയിച്ച ഈ കണ്ണൂർക്കാരൻ ചിരിക്കുന്നത് കാഴ്ചയുണ്ടെങ്കിലും ഒന്നും കാണാത്തവരെ നോക്കി

നാലാം വയസിൽ കാഴ്ച നഷ്ടമായെങ്കിലും സച്ചിൻ ദേവ് പവിത്രൻ ഇന്ന് അമേരിക്കൻ പ്രസിഡന്റിന്റെ ഉപദേഷ്ടാവ്; ശാരീരിക വെല്ലുവിളി ഒന്നിനും തടസമല്ലെന്നു തെളിയിച്ച ഈ കണ്ണൂർക്കാരൻ ചിരിക്കുന്നത് കാഴ്ചയുണ്ടെങ്കിലും ഒന്നും കാണാത്തവരെ നോക്കി

മറുനാടൻ മലയാളി ബ്യൂറോ

നാലാം വയസിൽ കാഴ്ച നഷ്ടപ്പെട്ട ഒരു മലയാളി ഇപ്പോൾ എത്തിനിൽക്കുന്നത് വൈറ്റ് ഹൗസിലാണ്. അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയിൽ. സ്വപ്ന തുല്യമായ നേട്ടത്തിന്റെ നെറുകയിൽ സച്ചിൻ ദേവ് പവിത്രൻ എന്ന കണ്ണൂർക്കാരനെ എത്തിച്ചതിനു പിന്നിൽ കഠിനാധ്വാനം തന്നെയാണുള്ളത്.

ശാരീരിക വെല്ലുവിളികൾ നേരിടുന്നവരുടെ ക്ഷേമത്തിനായി വൈറ്റ് ഹൗസിനു കീഴിൽ
പ്രവർത്തിക്കുന്ന ആർക്കിടെക്ചറൽ ആൻഡ് ട്രാൻസ്‌പോർട്ടേഷൻ ബാരിയേഴ്‌സ് കംപ്ലയൻസ് ബോർഡിന്റെ ചെയർമാൻ ആണു സച്ചിൻ. 2012ലാണ് ഈ സ്ഥാനത്തേക്ക് സച്ചിൻ എത്തിയത്. അന്ധതയെ അതിജീവിച്ചാണ് സച്ചിന്റെ നേട്ടമെന്നതാണ് ഏറെ ശ്രദ്ധേയം.

കാഴ്ചയുണ്ടായിട്ടും സ്വന്തംകാര്യം മാത്രം കണ്ടുശീലിച്ചവരെ അക്ഷരാർഥത്തിൽ ലജ്ജിപ്പിക്കുന്നതാണ് സച്ചിന്റെ ഈ നേട്ടം. അഴീക്കോട്ടുകാരനായ ഈ യുവാവ് യു.എസിന്റെ ഉന്നതപദവിയിൽ നിയമിതനാകാൻ കാരണം അദ്ദേഹത്തിന്റെ അസാമാന്യമായ കഴിവു തന്നെയാണ്. യുഎസ് പ്രസിഡന്റ് ബറാക് ഒബാമ നേരിട്ടാണ് സച്ചിൻ ദേവിനെ അംഗപരിമിതർക്കായി പ്രവർത്തിക്കുന്നവരുടെ ഉപദേശകസമിതിയുടെ ചെയർമാനാക്കിയത്. 13 പേരാണ് ഈ സമിതിയിലുള്ളത്. 13 പേരെയും നിയമിക്കുന്നത് യുഎസ് പ്രസിഡന്റ് നേരിട്ടാണ്.

യു.എസിലെ യൂട്ടാ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയിൽ വൈകല്യമുള്ളവർക്ക് സാങ്കേതിക സഹായം നൽകാനുള്ള പ്രോഗ്രാമുകൾ വികസിപ്പിക്കുന്ന പദ്ധതിയുടെ പ്രോഗ്രാം ഡയറക്ടറായി സച്ചിനെ നിയമിച്ചതും ഒബാമയാണ്. അമേരിക്കയിൽ നിരവധി പദ്ധതികളുടെ പ്രോഗ്രാം കോർഡിനേറ്ററായി ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ഇതിൽ അദ്ദേഹം കാണിച്ചിട്ടുള്ള മികവു പരിഗണിച്ചാണ് ഒബാമ പുതിയ ചുമതലകൾ സച്ചിനു നൽകിയത്.

അച്ഛനുമമ്മയും അഴീക്കോട്ടുകാരാണെങ്കിലും സച്ചിൻ ജനിച്ചതും പഠിച്ചതും ചെന്നൈയിലാണ്. ഉപരിപഠനത്തിനായി അമേരിക്കയിലെത്തി. യൂട്ടാ സർവകലാശാലയിൽ അംഗപരിമിതർക്കായി പ്രവർത്തിക്കുന്നവരെക്കുറിച്ച് പഠനം നടത്തി പിഎച്ച്.ഡി. നേടി.

പ്രത്യേക സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ് വൈറ്റ് ഹൗസിൽ സച്ചിൻ ആശയവിനിമയം നടത്തുന്നത്. ഭിന്നശേഷിയുള്ളവരുെട നയരൂപവത്കരണത്തിൽ 15 വർഷത്തോളമുള്ള ഇദ്ദേഹത്തിന്റെ കഴിവ് തിരിച്ചറിഞ്ഞാണ് യു.എ. ആക്‌സസ് ബോർഡിലേക്ക് തിരഞ്ഞെടുത്തത്.

അമേരിക്കയിൽ പ്രായാധിക്യം ബാധിച്ചവരെ ശുശ്രൂഷിക്കുന്ന സ്ഥാപനത്തിൽ നഴ്‌സാണ് സച്ചിന്റെ ഭാര്യ മാർഗരറ്റ്. 2004ലായിരുന്നു വിവാഹം. ഇവർക്ക് രണ്ടുകുട്ടികളുണ്ട്. മായയും ആയിഷയും. അഞ്ചുവർഷം കൂടുമ്പോൾ സച്ചിൻ സ്വദേശമായ കണ്ണൂരിലെത്താറുണ്ട്. വന്നാൽ പുതിയാപ്പറമ്പിലെ തറവാട്ടിലാണ് താമസം.

നാഷണൽ ഫെഡറേഷൻ ഓഫ് ദ ബ്ലൈൻഡിൽ അംഗമാണ് സച്ചിൻ. ബിസിനസ് ഇൻഫർമേഷൻ സിസ്റ്റംസ് ആൻഡ് മാർക്കറ്റിങ്ങിൽ ഡിഗ്രിയും റീഹാബിലിറ്റേഷൻ കൗൺസിലിങ്ങിൽ ബിരുദാനന്തര ബിരുദവും ഇദ്ദേഹത്തിനുണ്ട്. യൂട്ടാ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് എം.എസ് ബിരുദമെടുത്ത ഇദ്ദേഹത്തിന് 2007ൽ യു.എസിലെ നാഷണൽ ഫെഡറേഷൻ ഓഫ് ദ ബ്ലൈൻഡിന്റെ കെന്നെത്ത് സ്‌കോളർഷിപ്പ് ലഭിച്ചിട്ടുണ്ട്.

വൈകല്യങ്ങൾ ജീവിതത്തിൽ ഉയരങ്ങൾ താണ്ടുന്നതിന് ഒരു തടസമേയല്ലെന്നു തെളിയിച്ച വ്യക്തികളിൽ ഒരാളാണു സച്ചിൻ ദേവ് പവിത്രൻ എന്ന കണ്ണൂർക്കാരൻ. കാഴ്ചയുള്ളവർക്കും ഉന്നതങ്ങളിൽ എത്താൻ ഈ മുപ്പത്തിനാലുകാരന്റെ ജീവിതം പ്രചോദനമാകട്ടെ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP