Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിജയം നൽകിയ ഭൂരിപക്ഷം തന്റെ കാറിന്റെ നമ്പറാക്കിയ എംഎൽഎ; തെരഞ്ഞെടുപ്പ് കേസിന്റെ വിധി വരും മുമ്പേ നമ്പർ പ്ലേറ്റിൽ ഭൂരിപക്ഷം എഴുതിചേർത്തു; ഞങ്ങൾ കള്ളവോട്ട് ചെയ്തെങ്കിൽ തെളിവുണ്ടെന്ന് കോടതി പറയട്ടെയെന്ന് പ്രതികരിച്ച് വിവാദങ്ങളെ നേരിട്ടു; വിടവാങ്ങിയത് 89ലെ ഭാഗ്യം തിരിച്ചറിഞ്ഞ മഞ്ചേശ്വരം എംഎൽഎ അബ്ദുൾ റസാഖ്

വിജയം നൽകിയ ഭൂരിപക്ഷം തന്റെ കാറിന്റെ നമ്പറാക്കിയ എംഎൽഎ; തെരഞ്ഞെടുപ്പ് കേസിന്റെ വിധി വരും മുമ്പേ നമ്പർ പ്ലേറ്റിൽ ഭൂരിപക്ഷം എഴുതിചേർത്തു; ഞങ്ങൾ കള്ളവോട്ട് ചെയ്തെങ്കിൽ തെളിവുണ്ടെന്ന് കോടതി പറയട്ടെയെന്ന് പ്രതികരിച്ച് വിവാദങ്ങളെ നേരിട്ടു; വിടവാങ്ങിയത് 89ലെ ഭാഗ്യം തിരിച്ചറിഞ്ഞ മഞ്ചേശ്വരം എംഎൽഎ അബ്ദുൾ റസാഖ്

രഞ്ജിത്ത് ബാബു

കാസർഗോഡ്: തെരഞ്ഞെടുപ്പ് വിജയം നൽകിയ ഭൂരിപക്ഷം സ്വന്തം കാറിന്റെ നമ്പറാക്കിയ നിയമസമാജികനാണ് പി.ബി.അബ്ദുൾ റസാഖ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി. സ്ഥാനാർത്ഥി കെ.സുരേന്ദ്രനെ 89 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് അബ്ദുൾ റസാഖ് പരാജയപ്പഎടുത്തിയത്.

തന്റെ വിജയ ഭൂരിപക്ഷം കുറഞ്ഞെങ്കിലും 89 എന്ന ഭാഗ്യ നമ്പർ യു.ഡി.എഫിനെ പോലെ അബ്ദുൾ റസാഖിനും പ്രിയപ്പെട്ടതായിരുന്നു. അതുകൊണ്ടു തന്നെ തന്റെ കാറിന് 89 എന്ന നമ്പർ അദ്ദേഹം തിരഞ്ഞെടുത്തു. കെ.എൽ. 14- ടി.-89 എന്ന നമ്പറാണ് അദ്ദേഹം മോട്ടോർ വാഹന വകുപ്പിൽ നിന്നും കരസ്ഥമാക്കി കാറിന് നൽകിയത്. മഞ്ചേശ്വരം മണ്ഡലത്തിലും കാസർഗോട്ടും അബ്ദുൾ റസാഖിന്റെ കാറ് അതോടെ ശ്രദ്ധേയമാവുകയായിരുന്നു. എംഎൽഎ എന്ന് ചുവന്ന ബോർഡ് വെച്ച് അതിന് മുകളിൽ തന്റെ ഭൂരിപക്ഷ നമ്പറും വഹിച്ചാണ് അബ്ദുൾ റസാഖിന്റെ യാത്ര.

തെരഞ്ഞെടുപ്പ് കേസ് നില നിൽക്കേ നടത്തിയ വാർത്താ സമ്മേളനത്തിലും പി.ബി. അബ്ദുൾ റസാഖ് നിലപാടിൽ ഉറച്ച് നിന്നു. തെരഞ്ഞെടുപ്പ് കേസിന്റെ വിധി വരും മുമ്പ് അതേക്കുറിച്ചുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മുന്നിൽ ഇളകാതെ സ്വന്തം നിലപാട് മാറ്റിയില്ല. കോടതിയിൽ നടക്കുന്ന കേസായതിനാൽ ഞാൻ ആ വിഷയം പറയില്ല. വീണ്ടും ചില മാധ്യമ പ്രവർത്തകർ ചോദ്യം ആവർത്തിച്ചപ്പോൾ സാക്ഷി വിസ്താരം നടക്കുന്ന ഒരു കേസിൽ അഭിപ്രായം പറയുന്നത് ശരിയല്ലെന്നാണ് അബ്ദുൾ റസാഖിന്റെ മറുപടി.

എതിരാളികൾ കള്ള വോട്ടെന്ന് പറഞ്ഞല്ലോ എന്ന് ആവർത്തിച്ചപ്പോൾ അവർ ചെയ്യുന്ന രീതി ഞങ്ങൾക്കില്ലെന്നും ഞങ്ങൾ കള്ള വോട്ട് ചെയ്തെങ്കിൽ തെളിവുണ്ടെന്ന് കോടതി പറയട്ടേയെന്നും അബ്ദുൾ റസാഖ് തിരിച്ചടിച്ചു. പ്രകോപനങ്ങളിൽ വീഴാതെ വിവാദങ്ങളിൽ പെടാതെ ശ്രദ്ധയോടെ പൊതു പ്രവർത്തനം കൈകാര്യം ചെയ്ത വ്യക്തിയായിരുന്നു അബ്ദുൾ റസാഖെന്ന് അദ്ദേഹം തെളിയിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP