Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പരിശീലനത്തിനിടെ മിന്നലേറ്റ് മരിച്ചത് സന്തോഷ് ട്രോഫി ഫുട്‌ബോൾ മുൻ താരം അഭിജിത് ഗാംഗുലി; പരിക്കേറ്റത് കൂടെ ഉണ്ടായിരുന്ന രണ്ട് കളിക്കാർക്ക്; സംഭവം ബിസ്ര മുണ്ട സ്റ്റേഡിയത്തിൽ

പരിശീലനത്തിനിടെ മിന്നലേറ്റ് മരിച്ചത് സന്തോഷ് ട്രോഫി ഫുട്‌ബോൾ മുൻ താരം അഭിജിത് ഗാംഗുലി; പരിക്കേറ്റത് കൂടെ ഉണ്ടായിരുന്ന രണ്ട് കളിക്കാർക്ക്; സംഭവം ബിസ്ര മുണ്ട സ്റ്റേഡിയത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

ധൻബാദ്: ഗ്രൗണ്ടിൽ പരിശീലനം നടത്തുന്നതിനിടെ സന്തോഷ് ട്രോഫി ഫുട്‌ബോൾ മുൻ താരവും പരിശീലകനുമായ അഭിജിത് ഗാംഗുലി മിന്നലേറ്റ് മരിച്ചു. കൂടെ ഉണ്ടായിരുന്ന രണ്ട് കളിക്കാർക്ക് പരിക്കേൽക്കുകയും ചെയ്തു. ബിസ്ര മുണ്ട സ്റ്റേഡിയത്തിൽ രാവിലെ ഏഴരയോടെയാണ് സംഭവം നടന്നത്. ധൻബാദ് റെയിൽവേ ഡിവിഷനിലെ പരിശീലകനായ ഗാംഗുലി, കുട്ടികൾക്ക് രാവിലെ പതിവു പരിശീലനം നൽകുന്നതിനിടെയാണ് മിന്നലേറ്റത്. ഒപ്പമുണ്ടായിരുന്ന ദേശീയ താരമായ രവി ലാൽ ഹെംബ്രാം, യുവതാരം ചന്ദൻ ടാഡു എന്നിവർക്കാണ് പരിക്കേറ്റത്.

മിന്നലേറ്റ ഉടൻ ബോധരഹിതനായി വീണ ഗാംഗുലിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മോം ഗാംഗുലിയാണ് ഭാര്യ. അഭിഷേക് ഏക മകൻ. 1993 ലെ സന്തോഷ് ട്രോഫിയിൽ ബിഹാർ ടീമിനായി കളിച്ചിട്ടുണ്ട് ഗാംഗുലി. 1990 കളിലെ ഏറ്റവും മികച്ച ഡിഫൻഡർമാരിൽ ഒരാൾ ആയിരുന്നു. റെയിൽവേയിൽ ജോലിയിൽ പ്രവേശിച്ചശേഷം ഇന്റർസോൺ ചാംപ്യൻഷിപ്പിൽ കിഴക്കൻ റെയിൽവേ ടീമിനായി കളത്തിലിറങ്ങി. പിന്നീട് ധൻബാദ് റെയിൽവേ ഡിവിഷന്റെ പരിശീലകനായി മാറി. യുവതാരങ്ങളെ വളർത്തിയെടുക്കാനായി ബിസ്ര മുണ്ട ഫുട്‌ബോൾ ക്ലബ് സ്ഥാപിക്കുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP