Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

വിനിതാ കോശിയുമൊത്തുള്ള മൗനം സൊല്ലും വാർത്തകൾ യൂടൂബിൽ കണ്ടത് ഒരു കോടി 32 ലക്ഷം പേർ; ഒറ്റമുറി വെളിച്ചവും ഡാകിനിയും സിനിമാ നടനെന്ന പേരും നൽകി; ഷോർട്ട് ഫിലിമുകളിലൂടെ ഏവരുടേയും കണ്ണിലുണ്ണിയായി; ചലച്ചിത്ര മേളയിൽ നിന്ന് വീട്ടിലേക്കുള്ള രാത്രിയാത്രയ്ക്കിടെ മരണം വില്ലനായെത്തി; നിറഞ്ഞ ചിരിയുമായി എപ്പോഴും കാണുന്ന സുഹൃത്തിന്റെ വേർപാട് ഉൾക്കൊള്ളാനാകാതെ ടെക്‌നോപാർക്ക്; അഭിമന്യൂ രാമാനന്ദന്റെ അപ്രതീക്ഷിത വിയോഗത്തിൽ വിതുമ്പി ടെക്കികൾ

വിനിതാ കോശിയുമൊത്തുള്ള മൗനം സൊല്ലും വാർത്തകൾ യൂടൂബിൽ കണ്ടത് ഒരു കോടി 32 ലക്ഷം പേർ; ഒറ്റമുറി വെളിച്ചവും ഡാകിനിയും സിനിമാ നടനെന്ന പേരും നൽകി; ഷോർട്ട് ഫിലിമുകളിലൂടെ ഏവരുടേയും കണ്ണിലുണ്ണിയായി; ചലച്ചിത്ര മേളയിൽ നിന്ന് വീട്ടിലേക്കുള്ള രാത്രിയാത്രയ്ക്കിടെ മരണം വില്ലനായെത്തി; നിറഞ്ഞ ചിരിയുമായി എപ്പോഴും കാണുന്ന സുഹൃത്തിന്റെ വേർപാട് ഉൾക്കൊള്ളാനാകാതെ ടെക്‌നോപാർക്ക്; അഭിമന്യൂ രാമാനന്ദന്റെ അപ്രതീക്ഷിത വിയോഗത്തിൽ വിതുമ്പി ടെക്കികൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: യുഎസ്‌ടി ഗ്ലോബലിലെ ജീവനക്കാരനും ഷോർട്ട് ഫിലിം - ചലച്ചിത്ര നടനുമായ അഭിമന്യൂ രാമാനന്ദന്റെ അപ്രതീക്ഷിത വേർപാടിന്റെ ദുഃഖത്തിലാണ് ടെക് ലോകം. തിരുവനന്തപുരം ടെക്‌നോപാർക്കിലെ സജീവ ഇടപെടൽ വ്യക്തിത്വമായിരുന്നു അഭിമന്യൂ രാമചന്ദ്രൻ. ഈ മരണവാർത്തയെ ഉൾക്കൊള്ളാൻ ടെക്‌നോപാർക്കിലെ ടെക്കികൾക്ക് ഇനിയും ആയിട്ടില്ല.

ഇന്നലെ രാത്രി ആറ്റിങ്ങലിനടുത്തു പതിനാറാം മൈലിൽ വച്ചുണ്ടായ റോഡ് അപകടത്തിലാണ് അഭിമന്യു മരിച്ചത് ഇൻഫോസിസിലും അതിനു മുൻപ് ക്വസ്റ്റ് ഗ്ലോബൽ, സൺടെക്, സെ മെന്റർ എന്നീ കമ്പനികളിലെയും ജീവനക്കാരനായിരുന്നു. ഐ ടി ജീവനക്കാർ സംവിധാനം ചെയ്ത നിരവധി ഷോർട്ട് ഫിലിമുകളിൽ നായകനായി അഭിനയിച്ചിട്ടിട്ടുണ്ട്. നടനായി മാറുമ്പോഴും ടെക്‌നോപാർക്കിലെ എല്ലാ വിഷയങ്ങളിലും സജീവ ഇടപെടൽ കേന്ദ്രമായിരുന്നു അഭിമന്യൂ.

'ഒറ്റമുറി വെളിച്ചം', 'ഡാകിനി' എന്നീ സിനിമകളിലും ഇപ്പോൾ അഭിനയിച്ചു. പ്രതിധ്വനി ഫിലിം ക്ലബ് അംഗവും ഇതുവരെയുള്ള എല്ലാ ക്വിസ് ഫിലിം ഫെസ്റ്റിവലിന്റെയും നിറ സാന്നിധ്യമായിരുന്നു അഭിമന്യു. ടെക്നോപാർക്കിൽ ഒരുപാടു സുഹൃത്ത് വലയമുണ്ടായിരുന്ന, നിറഞ്ഞ ചിരിയുമായി എല്ലാവരോടും ഇടപെടുന്ന അഭിമന്യുവിന്റെ ആകസ്മിക വേർപാടിൽ പ്രതിധ്വനി അഗാധമായ ദുഃഖം രേഖപ്പെടുത്തി. കേരളത്തിലെ ഐടി ജീവനക്കാരുടെ ക്ഷേമസംഘടനയാണ് പ്രതിധ്വനി.

നടി വിനിത കോശിയുമൊത്തു അഭിനയിച്ച മൗനം സൊല്ലും വാർത്തകൾ എന്ന ആൽബം സൂപ്പർ ഹിറ്റായിരുന്നു. യൂട്യൂബിൽ ഈ വീഡിയോ ഒരു കോടി 32 ലക്ഷം പേരോളമാണ് കണ്ടത്. ഇതിന്റെ ആവേശത്തിലാണ് അഭിമന്യു ഇത്തവണ ഫിലിംഫെസ്റ്റിവലിലും സജീവമായത്. ചലച്ചിത്രോത്സവം കഴിഞ്ഞ് വീട്ടിലേക്കുള്ള യാത്രയ്ക്കിടെയാണ് മരണമെത്തിയത്.

ദേശിയ പാതയിൽ ബൈക്ക് യാത്രക്കിടെ കാർ ഇടിച്ചാണ് അദ്ദേഹം മരിച്ചത്. തോന്നയ്ക്കൽ കുമാരനാശാൻ സ്മാരകത്തിന് അടുത്ത് വച്ചാണ് സംഭവം. അമിത വേഗതയിൽ വന്ന കാർ അഭിമന്യുവിന്റെ ബൈക്കിൽ വന്നിടിക്കുകയായിരുന്നു. രാത്രി പന്ത്രണ്ടു മണിയോടെ ആണ് സംഭവം. സംഭവം നടന്നയുടൻ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ചെയ്തിരിക്കുന്നത്.

മേലാറ്റിങ്ങിൽ രേവതിയിൽ രമാനനന്ദന്റെയും ഷൈലജയുടെ മകനാണ്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനു ശേഷം വീട്ടുവളപ്പിൽ സംസ്‌കരിച്ചു. ഭാര്യ: ആര്യ രാജ്. മക്കൾ: ജാനകി, ജനനി. സഹോദരൻ: അനൂപ് രാമാനന്ദൻ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP