Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ അവിചാരിതമായി മരണം തേടിവന്നു; കടമ്പാട്ടുകോണത്ത് വാഹനാപകടത്തിൽ മരിച്ചത് പിഡബ്ല്യുഡി ഉദ്യോഗസ്ഥൻ രാഹുൽ എസ് നായരും ഭാര്യ സൗമ്യയും; ദമ്പതികളുടെ മരണത്തോടെ ഒറ്റയ്ക്കായത് എട്ടുമാസം പ്രായമായ കുഞ്ഞും

വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ അവിചാരിതമായി മരണം തേടിവന്നു; കടമ്പാട്ടുകോണത്ത് വാഹനാപകടത്തിൽ മരിച്ചത് പിഡബ്ല്യുഡി ഉദ്യോഗസ്ഥൻ രാഹുൽ എസ് നായരും ഭാര്യ സൗമ്യയും; ദമ്പതികളുടെ മരണത്തോടെ ഒറ്റയ്ക്കായത് എട്ടുമാസം പ്രായമായ കുഞ്ഞും

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: ദേശീയപാതയിൽ കടമ്പാട്ടുകോണത്ത് ദമ്പതികൾ വാഹനാപകടത്തിൽ പെട്ടത് വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങും വഴി.തിരുവനന്തപുരം ജില്ലയിലെ കാഞ്ഞിരംകുളം പിഡബ്ല്യൂഡി റോഡ് സെക്ഷൻ ഓഫിസിലെ ഓവർസിയർ നെയ്യാറ്റിൻകര ഊരൂട്ടുകാല തിരുവോണത്തിൽ രാഹുൽ എസ്. നായർ (30), ഭാര്യ തദ്ദേശ സ്വയംഭരണ വകുപ്പ് എൻജിനീയറിങ് വിഭാഗം ഓവർസീയർ സൗമ്യ (25) എന്നിവരാണു മരിച്ചത്.

വോൾവോ ബസും കാറും കൂട്ടിയിടിച്ചാണ് അപകടം. നെയ്യാറ്റിൻകര സ്വദേശിയാണ് രാഹുൽ. സൗമ്യ ആയൂർ അഞ്ചൽ സ്വദേശിനിയും. ദമ്പതികൾക്ക് എട്ടുമാസം പ്രായമായ കുട്ടിയുണ്ട്.

രാഹുലിന്റെയും സൗമ്യയുടെയും വിവാഹം കഴിഞ്ഞിച്ച് രണ്ടുവർഷമായി. വിവാഹസമയത്ത് ഇരുവർക്കും ജോലിയുണ്ടായിരുന്നില്ല. ഒരുവർഷം മുമ്പാണ് രാഹുലിന് പൊതുമരാമത്ത് വകുപ്പിൽ ജോലി കിട്ടുന്നത്. അച്ഛൻ ജനാർദ്ദനൻ നായർ വാട്ടർ അഥോറിറ്റിയിൽ ഓവർസിയറാണ്. സൗമ്യ പഞ്ചായത്ത് ഉദ്യോഗസ്ഥയാണ്. രാഹുലിന് ഒരുസഹോദരി കൂടിയുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP