Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചലച്ചിത്ര താരം ടി പി രാധാമണി അന്തരിച്ചു; ദീർഘനാളായി അർബുദ ബാധയെ തുടർന്ന് ചികിത്സയിലായിരുന്ന നടിയുടെ അന്ത്യം ചെന്നൈയിൽ

ചലച്ചിത്ര താരം ടി പി രാധാമണി അന്തരിച്ചു; ദീർഘനാളായി അർബുദ ബാധയെ തുടർന്ന് ചികിത്സയിലായിരുന്ന നടിയുടെ അന്ത്യം ചെന്നൈയിൽ

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: ചലച്ചിത്രതാരം ടി പി രാധാമണി അന്തരിച്ചു. ചെന്നൈയിലായിരുന്നു അന്ത്യം. അർബുദബാധയെത്തെത്തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു. എഴുപതുകളിൽ സജീവമായി സിനിമാ രംഗത്ത് ഉണ്ടായിരുന്ന രാധാമണി സിന്ദൂരച്ചെപ്പ് എന്ന സിനിമയിലെ 'തമ്പ്രാൻ തൊടുത്തത് മലരമ്പ് ' എന്ന ഗാനരംഗത്തിൽ അഭിനയിച്ചു. തിലകൻ ആദ്യമായി അഭിനയിച്ച പെരിയാറിൽ തിലകന്റെ സഹോദരിയായി വേഷമിട്ടതും രാധാമണിയായിരുന്നു. അരവിന്ദന്റെ ഉത്തരായനം, കൊടിയേറ്റം, ഒരിടത്ത്, ആരണ്യകം,മുദ്ര തുടങ്ങി മുപ്പത്തിയഞ്ചോളം മലയാള ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടി ചിത്രം ഹിറ്റ്‌ലറിലാണ് മലയാളത്തിൽ അവസാനമായി വേഷമിട്ടത്.

അടുക്കള എന്ന സിനിമ നിർമ്മിച്ച് സാമ്പത്തിക ബുദ്ധിമുട്ടിലായി. മലയാളത്തിന് പുറമേ തമിഴിലും ഹിന്ദിയിലും ശ്രദ്ധേയ വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.ഷാരൂഖ് ചിത്രം ചെന്നൈ എക്സ്‌പ്രസ് തമിഴിൽ വിജയ് സേതുപതിക്കൊപ്പം വൺമ്മം എന്നിവയിലാണ് രാധാമണി അവസാനമായി വേഷമിട്ടത്. ഭർത്താവ് കനയ്യലാൽ, മകൻ അഭിനയ്

ടിപി രാധാമണിയുടെ നിര്യാണത്തിൽ മന്ത്രി എ.കെ ബാലൻ അനുശോചിച്ചു. രാധാമണി കാൻസർ ചികിത്സക്ക് പണമില്ലാതെ വിഷമിക്കുന്നുവെന്ന പത്രവാർത്ത കണ്ട ഉടൻ തന്നെ അവർക്ക് ചികിത്സക്കുള്ള സഹായം നൽകാൻ നടപടിയെടുത്തെന്നും സാംസ്‌കാരിക ക്ഷേമനിധിയിൽ നിന്ന് ഒരു ലക്ഷം രൂപയുടെ ധനസഹായം നൽകുകയും ചെയ്‌തെന്നും രാധാമണിയുടെ കലാ സേവനം കേരളം എക്കാലവും ഓർക്കുമെന്നും മന്ത്രി ഫേസ്‌ബുക്കിൽ കുറിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP