Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ജെപിയുടെ അഴിമതി വിരുദ്ധ പ്രസ്ഥാനത്തിലെ ചുറുചുറുക്കുമായി അടിയന്തരാവസ്ഥക്കാലത്തെ ജയിൽ വാസം; തീഹാറിലെ ജയിലറകൾ നൽകിയത് അതിജീവനത്തിന്റെ പാഠങ്ങൾ; രാഷ്ട്രീയ ഭിന്നതകളെ സൗഹൃദത്തിൽ കലർത്താത്ത സൗമ്യത; മാധവ് റാവു സിന്ധ്യയുടെ നിരപരാധിത്വം തെളിയിക്കാൻ കോട്ടിട്ട വക്കീൽ; റെയിൽ-പൊതു ബജറ്റുകൾ പ്രത്യേകമെന്ന ബ്രിട്ടീഷ് രീതിയേയും പൊളിച്ചെഴുതിയ ബജറ്റ് വിപ്ലവം; അഭിഭാഷകൻ..സുഹൃത്ത്..തന്ത്രജ്ഞൻ..ഈ നേതാവിന്റെ മടക്കം തൊട്ടതെല്ലാം പൊന്നാക്കി; അരുൺ ജെയ്റ്റ്‌ലി ഓർമ്മയാകുമ്പോൾ

ജെപിയുടെ അഴിമതി വിരുദ്ധ പ്രസ്ഥാനത്തിലെ ചുറുചുറുക്കുമായി അടിയന്തരാവസ്ഥക്കാലത്തെ ജയിൽ വാസം; തീഹാറിലെ ജയിലറകൾ നൽകിയത് അതിജീവനത്തിന്റെ പാഠങ്ങൾ; രാഷ്ട്രീയ ഭിന്നതകളെ സൗഹൃദത്തിൽ കലർത്താത്ത സൗമ്യത; മാധവ് റാവു സിന്ധ്യയുടെ നിരപരാധിത്വം തെളിയിക്കാൻ കോട്ടിട്ട വക്കീൽ; റെയിൽ-പൊതു ബജറ്റുകൾ പ്രത്യേകമെന്ന ബ്രിട്ടീഷ് രീതിയേയും പൊളിച്ചെഴുതിയ ബജറ്റ് വിപ്ലവം; അഭിഭാഷകൻ..സുഹൃത്ത്..തന്ത്രജ്ഞൻ..ഈ നേതാവിന്റെ മടക്കം തൊട്ടതെല്ലാം പൊന്നാക്കി; അരുൺ ജെയ്റ്റ്‌ലി ഓർമ്മയാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: രാജീവ് വളരെ മികച്ച ഒരു പാർലമെന്റേറിയനാണ്...യെച്ചൂരി താങ്കൾ ഇപ്പോൾ പാർട്ടി സെക്രട്ടറിയല്ലേ അപ്പോൾ തീർച്ചയായും അദ്ദേഹത്തെ തിരികെ ഇവിടെ എത്തിക്കണം. സിപിഎമ്മിന്റെ മുൻ രാജ്യസഭ അംഗം പി രാജവ് കാലാവധി പൂർത്തിയാക്കിയപ്പോൾ സഭയിൽ ജയ്റ്റ്ലി നടത്തിയ പ്രസംഗത്തിലെ ഈ ഒരു ഒറ്റ വാക്ക് മതി അരുൺ ജയ്റ്റ്ലി എന്ന രാഷ്ട്രീയ നേതാവ് സൗഹൃദം സൂക്ഷിച്ചിരുന്നത് രാഷ്ട്രീയത്തിനും അപ്പുറമായിരുന്നു എന്ന് മനസ്സിലാക്കാൻ. എബിവിപി കാലഘട്ടം മുതൽ വളരെ ഊർജ്ജസ്വലനായിരുന്ന ജയ്റ്റ്ലി അഭിഭാഷകനായും കേന്ദ്രമന്ത്രിയായും ഒക്കെ പ്രവര്ത്തിച്ച സമയത്തും ഈ മികവ് കൈവിട്ടിരുന്നില്ല.സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകൻ, ധനകാര്യ -പ്രതിരോധ മന്ത്രാലയങ്ങൾ ഒരുമിച്ച് കൈകാര്യം ചെയ്യുന്ന സ്വതന്ത്ര ഇന്ത്യയിലെ ആദ്യമന്ത്രി എന്നീ വിശേഷണങ്ങൾ കൂടിയുള്ള ജെയ്റ്റ്ലി കടുത്ത ക്രിക്കറ്റ് ആരാധകൻ കൂടിയായിരുന്നു.

ഡൽഹി സർവകലാശാലാ വിദ്യാർത്ഥിയായിരിക്കെ എ.ബി.വി.പി.യിലൂടെ രാഷ്ട്രീയരംഗത്തേക്ക്. അടിയന്തരാവസ്ഥക്കാലത്ത് 19 മാസം കരുതൽ തടവിലായിരുന്നു. 73-ൽ അഴിമതിക്കെതിരെ തുടങ്ങിയ ജെ.പി. പ്രസ്ഥാനത്തിൽ നേതാവായിരുന്നു. അഭിഭാഷകനായി സുപ്രീംകോടതിയിലും വിവിധ ഹൈക്കോടതികളിലും സേവനമനുഷ്ഠിച്ചു. 1989-ൽ വി.പി.സിങ്ങിന്റെ കാലത്ത് അഡീഷണൽ സോളിസിറ്റർ ജനറൽ ആയി. നിയമം, സമകാലിക വിഷയം എന്നിവ സംബന്ധിച്ച് നിരവധി പുസ്തകങ്ങൾ എഴുതി. 1991 മുതൽ ബിജെപി. ദേശീയ നിർവാഹകസമിതിയിലുണ്ട്. വാജ്പേയി മന്ത്രിസഭയിൽ വിവിധ വകുപ്പുകൾ കൈകാര്യം ചെയ്തു.

1974 ൽ അടിയന്തരാവസ്ഥക്കാലത്ത് കരുതൽ തടങ്കലിലായ ജെയ്റ്റ്‌ലി തിഹാർ ജയിലിൽ 19 മാസം തടവ് അനുഭവിച്ചു. ജയിൽ മോചിതനായ ജെയ്റ്റ്‌ലി പിന്നീട് ജനസംഘത്തിൽ ചേർന്നു. 1991ൽ ബിജെപി നിർവാഹക സമിതിയിലെത്തിയ ജെയ്റ്റ്‌ലി എട്ടുവർഷത്തിനു ശേഷം 1999ൽ പാർട്ടി വക്താവായി. അടൽ ബിഹാരി വാജ്‌പേയി മന്ത്രിസഭയിൽ സ്വതന്ത്രചുമതലയുള്ള വാർത്താ വിനിമയ വകുപ്പ് മന്ത്രിയായി. രാംജഠ് മലാനി മന്ത്രിസഭയിൽനിന്ന് രാജിവെച്ചതോടെ നിയമ-നീതി, കമ്പനി കാര്യവകുപ്പുകളുടെ ചുമതലയും വഹിച്ചു. 2009 മുതൽ 2014 വരെ രാജ്യസഭയിലെ പ്രതിപക്ഷ നേതാവായിരുന്നു.

രാഷ്ട്രീയഭിന്നതകളുണ്ടെങ്കിലും സൗഹൃദത്തിൽ അവ കലരാതിരിക്കാൻ ശ്രദ്ധിച്ച നേതാവായിരുന്നു ജെയ്റ്റ്‌ലി. അടിയന്തരാവസ്ഥക്കാലത്തെ സുഹൃത്തും ജയപ്രകാശ് നാരായണന്റെ ശിഷ്യനുമായിരുന്ന നിതീഷ് കുമാറിനെ 2005ൽ ബിജെപിയുമായി സഖ്യംചേരാൻ പ്രരിപ്പിച്ചത് ജെയ്റ്റ്‌ലിയായിരുന്നു. ഒരേയൊരു തവണയാണ് ജെയ്റ്റ്‌ലി ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചത്. 2014ൽ പഞ്ചാബിലെ അമൃത്സറിൽനിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.

92 വർഷം ഇന്ത്യയിൽ റെയിൽ ബജറ്റും പൊതുബജറ്റും വെവ്വേറെയാണ് അവതരിപ്പിച്ചിരുന്നത്. ബ്രിട്ടിഷ് ഭരണകാലത്തെ ഈ രീതി മാറ്റി റെയിൽവേപൊതു ബജറ്റ് ഒരുമിച്ച് ആദ്യമായി അവതരിപ്പിച്ചത് അരുൺ ജയ്റ്റ്ലിയാണ്. 2017ൽ ആയിരുന്നു ഇത്.കോക്ക കോള കമ്പനിക്കെതിരെ 2002ൽ പെപ്സി കമ്പനി സുപ്രീം കോടതിയിൽ കേസ് നടത്തിയപ്പോൾ പെപ്സിക്കു വേണ്ടി ഹാജരായത് ജയ്റ്റ്ലിയായിരുന്നു. എൽ.കെ.അദ്വാനിക്കും മാധവറാവു സിന്ധ്യയ്ക്കുമെല്ലാം വേണ്ടി കോടതിയിൽ ഹാജരായിട്ടുണ്ട് ജയ്റ്റ്ലി.1977 മുതൽ നിയമമേഖലയിൽ സജീവമായിരുന്നെങ്കിലും 2009ൽ അഭിഭാഷകക്കുപ്പായം അഴിച്ചുവച്ച് പൂർണമായും രാഷ്ട്രീയത്തിലേക്കിറങ്ങി.

അഭിഭാഷനായിരുന്ന മഹാരാജ് കിഷൻ ജെയ്റ്റ്‌ലിയുടെയും രത്തൻ പ്രഭ ജെയ്റ്റ്‌ലിയുടെയും മകനായി 1952 ഡിസംബർ 28ന് ഡൽഹിയിലാണ് അരുൺ ജെയ്റ്റ്ലി ജനിച്ചത്. ഡൽഹി സെന്റ് സേവ്യേഴ്‌സ് സ്‌കൂളിൽ പ്രാഥമിക വിദ്യാഭ്യാസം നേടി. ഡൽഹിയിലെ ശ്രീറാം കോളേജ് ഓഫ് കൊമേഴ്‌സിൽനിന്ന് കൊമേഴ്‌സിൽ ബിരുദം നേടിയ ജെയ്റ്റ്‌ലി 1977ൽ ഡൽഹി യൂണിവേഴ്‌സിറ്റിയിൽനിന്നാണ് നിയമബിരുദം നേടിയത്. പഠനകാലത്ത് എ.ബി.വി.പിയുടെ മുൻനിര നേതാവായിരുന്നു ജെയ്റ്റ്ലി. ഡൽഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ് യൂണിയൻ പ്രസിഡന്റായിട്ടുണ്ട്. 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP