Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പാഴ് വസ്തു കൊണ്ട് പൂവും വാൾ ഹാങ്ങിങ്ങും മാസ്‌ക്കും നിർമ്മിക്കുന്ന വീഡിയോയുമായി താരമായി; തുണിയും സഞ്ചിയും പശയും സ്റ്റാപ്ലെറും ടേപ്പും ഉപയോഗിച്ചുള്ള മുഖാവരണം ഉണ്ടാക്കൽ വൈറലുമായി; കോവിഡ് 19 ബോധവത്കരണം ഷൂട്ട് ചെയ്ത് മണിക്കുറുകൾക്കകം തേടി എത്തിയത് മരണം; കഴുത്തിൽ ഷാൾ കരുങ്ങിയുള്ള പന്ത്രണ്ടുകാരന്റെ വിയോഗം കേട്ട് നെഞ്ചു പൊട്ടി മരിച്ച മുത്തച്ഛൻ; പൊട്ടിക്കരഞ്ഞ് കട്ടിപ്പാറയും; ബി4ടെക്കിലൂടെ സോഷ്യൽ മീഡിയയുടെ കണ്ണും കരളുമായ മുഹമ്മദ് ബാസിം എന്ന കൊച്ചു മിടുക്കൻ ഇനി ഓർമ്മകളിൽ

പാഴ് വസ്തു കൊണ്ട് പൂവും വാൾ ഹാങ്ങിങ്ങും മാസ്‌ക്കും നിർമ്മിക്കുന്ന വീഡിയോയുമായി താരമായി; തുണിയും സഞ്ചിയും പശയും സ്റ്റാപ്ലെറും ടേപ്പും ഉപയോഗിച്ചുള്ള മുഖാവരണം ഉണ്ടാക്കൽ വൈറലുമായി; കോവിഡ് 19 ബോധവത്കരണം ഷൂട്ട് ചെയ്ത് മണിക്കുറുകൾക്കകം തേടി എത്തിയത് മരണം; കഴുത്തിൽ ഷാൾ കരുങ്ങിയുള്ള പന്ത്രണ്ടുകാരന്റെ വിയോഗം കേട്ട് നെഞ്ചു പൊട്ടി മരിച്ച മുത്തച്ഛൻ; പൊട്ടിക്കരഞ്ഞ് കട്ടിപ്പാറയും; ബി4ടെക്കിലൂടെ സോഷ്യൽ മീഡിയയുടെ കണ്ണും കരളുമായ മുഹമ്മദ് ബാസിം എന്ന കൊച്ചു മിടുക്കൻ ഇനി ഓർമ്മകളിൽ

ആർ പീയൂഷ്

കോഴിക്കോട്: കഴുത്തിൽ ഷാൾ കുരുങ്ങി മരണപ്പെട്ട മുഹമ്മദ് ബാസിം(12) എന്ന ഏഴാം ക്ലാസ്സുകാരൻ മരണപ്പെടുന്നതിന് മണിക്കൂറുകൾക്ക് മുൻപ് മൊബൈൽ ഫോണിൽ പകർത്തിയ വീഡിയോ ദൃശ്യം കട്ടിപ്പാറ ഗ്രാമത്തെ വീണ്ടും നൊമ്പരപ്പെടുത്തുകയാണ്. കോവിഡ് 19 ബോധവൽക്കരണ വീഡിയോ ആണ് ബാസിം തന്റെ മൊബൈലിൽ പകർത്തിയത്.

പുതുപ്പാടി കൈതപ്പോയിൽ മർക്കസ് പബ്ലിക് സ്‌ക്കൂലിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയായ മുഹമ്മദ് ബാസിം തന്റെ യൂട്യൂബ് ചാനലായ ബി4ടെക്കി (B4 Techy) യിൽ അപ് ലോഡ് ചെയ്യാനായി ചിത്രീകരിച്ചതായിരുന്നു. എന്നാൽ അതിന് മുൻപേ തന്നെ വിധി ബാസിമിനെ മരണത്തിലേക്ക് തള്ളി വിടുകയായിരുന്നു. ബാസിമിന്റെ മരണം അറിഞ്ഞ മുത്തച്ഛൻ അലവി ഹാജിയും കുഴഞ്ഞ് വീണു മരിച്ചിരുന്നു. മരണ ശേഷമാണ് ഈ വീഡിയോ ദൃശ്യം സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത്. ഇരട്ട മരണത്തിന്റെ ആഘാതത്തിലായ നാട്ടുകാർക്കും ബന്ധുക്കൾ ഇത് കണ്ട് ഇരട്ടി നൊമ്പരമായിരിക്കുകയാണ്.

പാഴ് വസ്തുക്കൾ കൊണ്ട് പൂവും വാൾ ഹാങ്ങിങ്ങും മാസ്‌ക്കും വരെ നിർമ്മിക്കുന്ന വീഡിയോകൾ ഏറെ ശ്രദ്ധനേടിയിട്ടുണ്ടായിരുന്നു. അടുത്തിടെയാണ് ഈ ചാനൽ ആരംഭിച്ചത്. മികച്ച അവതരണ ശൈലിയായിരുന്നു ബാസിമിന്റേത്. മാസ്‌ക്ക് നിർമ്മിക്കുന്ന വീഡിയോ അത്യാവശ്യം നല്ല കാഴ്ചകാകരുണ്ടായിരുന്നു. തുണി സഞ്ചിയും പശയും സ്റ്റാപ്ലെർ, ടേപ്പ് എന്നിവയുപയോഗിച്ച് വളരെ എളുപ്പത്തിൽ ചിലവു കുറഞ്ഞ രീതിയിൽ നിർമ്മിക്കുന്ന മാസ്‌ക്ക് ഏവർക്കും ഉപകാര പ്രദമായിരുന്നു. സ്‌ക്കൂളിലും പഠനത്തിൽ മിടുക്കനായിരുന്നതിനാൽ അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഏറെ പ്രിയങ്കരനായിരുന്നു.

ബുധനാഴ്ച രാവിലെ പതിനൊന്നു മണിയോടെയായിരുന്നു നാടിനെ കണ്ണീരിലാഴ്‌ത്തിയ ഇരുമരണങ്ങളും. പത്തരയോടെയാണ് വീട്ടിലെ അടച്ചിട്ട മുറിക്കകത്ത് കഴുത്തിൽ ഷാൾ കുരുങ്ങി അവശനിലയിൽ മുഹമ്മദ് ബാസിമിനെ കണ്ടത്. വീട്ടുകാർ ഉടൻ താമരശ്ശേരി ഗവ. താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പേരമകന്റെ വിയോഗമറിഞ്ഞ മുത്തച്ഛൻ ഹൃദയസ്തംഭനത്തെത്തുടർന്ന് കുഴഞ്ഞുവീണു. മുഹമ്മദ് ബാസിമിനെ എത്തിച്ച അതേ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അവിടെ എത്തുന്നതിനുമുമ്പ് മരണം സംഭവിച്ചു. ഇരുവരുടെയും മൃതദേഹങ്ങൾ കന്നൂട്ടിപ്പാറ ജുമാ മസ്ജിദ് കബർസ്ഥാനിൽ കബറടക്കി. താമരശ്ശേരി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.

അബ്ദുൾ ജലീൽ-നൗഷിദ ദമ്പതിമാരുടെ മകനാണ് മഹമ്മദ് ബാസിം. സഹോദരങ്ങൾ: ഫാത്തിമ നസ്റിൻ, മുഹമ്മദ് റാസിം. നഫീസയാണ് മരിച്ച അലവി ഹാജിയുടെ ഭാര്യ. മക്കൾ: സൽമത്ത്, ഹാജറ, ഇഖ്ബാൽ, അബ്ദുൾ ജലീൽ, ഹഫ്സത്ത്. മരുമക്കൾ: അലിയാർ, റിയാസ്, നൗഷിദ, റൈഹാനത്ത്, മുജീബ്. ഇരട്ട മരണത്തിന്റെ ആഘാതത്തിൽ ഒരു ഗ്രാമം തേങ്ങൽ അടക്കാൻ പാടു പെടുമ്പോൾ അവസാന വീഡിയോയും മുഹമ്മദ് ബാസിം എന്ന പ്രതിഭയുടെ യൂട്യൂബ് ചാനലും നൊമ്പരമായി അവശേഷിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP