Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൊച്ചി - ധനുഷ് കോടി ദേശീയ പാതയിൽ കറുകടത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; കാറ്ററിങ് തൊഴിലാളിയായ യുവാവ് മരിച്ചു

കൊച്ചി - ധനുഷ് കോടി ദേശീയ പാതയിൽ കറുകടത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; കാറ്ററിങ് തൊഴിലാളിയായ യുവാവ് മരിച്ചു

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: കൊച്ചി - ധനുഷ് കോടി ദേശീയ പാതയിൽ കറുകടത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് കാറ്ററിങ്ങ് തൊഴിലാളിയായ യുവാവ് മരിച്ചു.  ത്യക്കാരിയൂർ എച്ചിത്തൊണ്ട് കുറുപ്പംചേരിയിൽ സജിയുടെ മകൻ ജിഷ്ണു (25) ആണ് മരിച്ചത്. ഇന്നലെ രാത്രി 11-ടെയായിരുന്നു അപകടം.

കോതമംഗലത്ത് കാറ്ററിങ് സ്ഥാപനത്തിലെ ഡ്രൈവറായ ജിഷ്ണു ജോലി കഴിഞ്ഞ് ബൈക്കിൽ വീട്ടിലേക്ക് മടങ്ങും വഴി കറുകടം ഷാപ്പുംപടിയിൽ എതിരെ വന്ന ബെൻസ് കാർ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ ബൈക്കിൽ ഇടിക്കുകയായിരുന്നു. റോഡിൽ തെറിച്ച് വീണ ജിഷ്ണുവിനെ ഉടൻ അതുവഴി വാഹനങ്ങളിൽ വന്നവരും നാട്ടുകാരും ചേർന്ന് കോതമംഗലത്ത് സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഇടിയുടെ ആഘാതത്തിൽ ബൈക്കും പാടെതകർന്ന നിലയിലാണ്. ജിഷ്ണുവിന്റെ ബൈക്കിൽ ഇടിച്ചകാർ മറ്റൊരു ബൈക്കിലും ഇടിച്ചാണ് നിന്നത്. ഇയാൾക്കും സാരമായി പരിക്കേറ്റിട്ടുണ്ട്. പോസ്റ്റുമോർട്ടത്തിന് ശേഷം ജിഷ്ണുവിന്റെ സംസ്‌കാരം ഇന്ന് ഉച്ചക്ക് 2 ന് വീട്ടുവളപ്പിൽ നടത്തും. മാതാവ് രാധ. സഹോദരി ജിൽസ. കാറിന്റെ അമിത വേഗതയാണ് അപകടത്തിന് കാരണമെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. കോതമംഗലം പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു വരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP