Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സിനിമയിലും സീരിയലിലും ലൈറ്റിംഗിൽ തുടക്കം; ജയ്ഹിന്ദ് ടിവിയിൽ താരമായത് ശബരിമലയിലെ ദൃശ്യങ്ങളിലൂടെ; സന്നിധാനത്ത് ദാഹിച്ചെത്തുന്ന അയ്യപ്പന്മാർക്കും കൂട്ടം തെറ്റുന്നവർക്കും വഴികാട്ടിയായി; ശബരിമലയിലെ 'വിഷ്വൽ ലൈബ്രറിയെ' ദേവസം ബോർഡും ആദരിച്ചു; ഫ്രാങ്കോ മുളയ്ക്കലിന് പിന്നാലെ വാർത്ത തേടിയുള്ള ഓട്ടത്തിനിടെ നിശബ്ദമായി മരണമെത്തി; ബിനു ഉള്ളൂരെന്ന 'ബിനു അണ്ണന്റെ' വിയോഗത്തിൽ വിതുമ്പി മാധ്യമ ലോകം

സിനിമയിലും സീരിയലിലും ലൈറ്റിംഗിൽ തുടക്കം; ജയ്ഹിന്ദ് ടിവിയിൽ താരമായത് ശബരിമലയിലെ ദൃശ്യങ്ങളിലൂടെ; സന്നിധാനത്ത് ദാഹിച്ചെത്തുന്ന അയ്യപ്പന്മാർക്കും കൂട്ടം തെറ്റുന്നവർക്കും വഴികാട്ടിയായി; ശബരിമലയിലെ 'വിഷ്വൽ ലൈബ്രറിയെ' ദേവസം ബോർഡും ആദരിച്ചു; ഫ്രാങ്കോ മുളയ്ക്കലിന് പിന്നാലെ വാർത്ത തേടിയുള്ള ഓട്ടത്തിനിടെ നിശബ്ദമായി മരണമെത്തി; ബിനു ഉള്ളൂരെന്ന 'ബിനു അണ്ണന്റെ' വിയോഗത്തിൽ വിതുമ്പി മാധ്യമ ലോകം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: വാർത്തകൾക്ക് പിറകെയായിരുന്നു എന്നും ബിനു ഉള്ളൂരിന്റെ യാത്ര. സീരിയൽ-സിനിമാ മേഖലയിൽ നിന്ന് ടിവി ചാനൽ രംഗത്ത് എത്തിയ ബിനു ഉള്ളൂർ സഹ പ്രവർത്തകർക്കും സുഹൃത്തുക്കൾക്കും ബിനു അണ്ണനായിരുന്നു. കഴിഞ്ഞ പത്ത് വർഷമായി ശബരിമല റിപ്പോർട്ടിംഗിലെ സ്ഥിര സാന്നിധ്യം. അതുകൊണ്ട് തന്നെയാണ് കൊച്ചിയിലെ ബിനുവിന്റെ ആകസ്‌കമിക മരണം മാധ്യമ ലോകത്തിന് തന്നെ താങ്ങാനാവാതെ പോകുന്നതും.

വാർത്തകൾക്കൊപ്പം നടക്കുമ്പോഴാണ് ബിനുവിനെ തേടി മരണവുമെത്തുന്നത്. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റുമായി ബന്ധപ്പെട്ടുള്ള വാർത്തകൾക്കാണ് കൊച്ചിയിൽ ബിനു എത്തിയത്. ജോലി കഴിഞ്ഞ രാത്രി വൈകിയാണ് ഹോട്ടലിൽ എത്തിയത്. രാവിലെയായിട്ടും റൂം തുറന്നില്ല. ഇതോടെ സംശയം തോന്നിയ ഹോട്ടൽ ജീവനക്കാർ ഡ്യൂപ്ലിക്കേറ്റ് തക്കോൽ ഉപയോഗിച്ച് റൂം തുറന്നു. അപ്പോഴാണ് ഹൃദയാഘാതത്തോട് മല്ലിട്ട് കിട്ടിലിൽ കിടക്കുന്ന ബിനുവിനെ കണ്ടത്. ഉടൻ ആംബുലൻസ് വരുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് ഡോക്ടർമാർ പ്രാഥമികമായി വിലയിരുത്തുന്നത്.

ജയ്ഹിന്ദ് ടിവി തുടങ്ങുമ്പോൾ മുതൽ ബിനു ചാനലിനൊപ്പമുണ്ട്. സീരിയൽ-സിനിമാ മേഖലയിലെ ലൈറ്റിങ് മേഖലയിലെ പരിചയവുമായാണ് ബിനു ജയ്ഹിന്ദിൽ തുടങ്ങുന്നത്. അസിസ്റ്റന്റ് ക്യാമറാമാനായി തുടങ്ങിയ ബിനു വളരെ കാലം ജയ്ഹിന്ദിലെ ന്യൂസ് ഫ്‌ളോറിലും പ്രവർത്തിച്ചു. പ്രോഗ്രാമുകൾക്ക് വേണ്ടി ക്യാമറ ചലപ്പിക്കുന്നതിനിടെയിലാണ് ശബരിമലയിലെ ഡ്യൂട്ടിക്കായി നിയോഗിക്കപ്പെടുന്നത്. ശബരിമലയിലെ വാർത്ത സാധ്യതകൾക്കൊപ്പം ന്യൂസുകൾക്ക് വേണ്ടി ദൃശ്യങ്ങൾ പകർത്തിയ ബിനു ശബരിമല റിപ്പോർ്ട്ടിങ് ജീവിത്തിന്റെ ഭാഗമായി. മണ്ഡല-മകര വിളക്ക് കാലത്ത് സ്ഥിരമായി ശബരിമലയിലെത്തി ജയ്ഹിന്ദ് ടിവിക്ക് വേണ്ടി ദൃശ്യങ്ങൾ പകർത്തി.

തിരുവനന്തപുരം ഉള്ളൂർ സ്വദേശിയാണ് ബിനു. അവിവാഹിതനായ ബിനു എന്നും വാർത്തകൾക്ക് പിറകെയായിരുന്നു. സ്‌പെഷ്യൽ അസൈന്മെന്റുകൾ ചോദിച്ച് വാങ്ങുന്ന സ്വഭാവക്കാരൻ. സൗമ്യമായ ഇടപെടലും ബിനുവിന്റെ ശൈലിയായിരുന്നു. അതുകൊണ്ട് ശബരിമല അടക്കം പ്രവർത്തിച്ചിടത്തെല്ലാം എല്ലാവർക്കും ബിനു പ്രിയങ്കരനായി. ഈ ജോലി തിരക്കുകൾ തന്നെയാണ് ബിനുവിനെ എന്നും ആവേശഭരിതനാക്കിയത്. ലൈറ്റും ക്യാമറയും മറന്നൊന്നും ബിനു ഒരിക്കലും ചിന്തിച്ചിട്ടു പോലുമില്ല.

ശബരിമലയിലെ പ്രവർത്തനത്തിന്. കഴിഞ്ഞവർഷം തിരുവിതാംകൂർ ദേവസ്വം ബോർഡ് അദ്ദേഹത്തെ ആദരിച്ചിരുന്നു. ക്യാമറമാൻ എന്നതിൽ ഉപരി ശബരിമലയിൽ എത്തുന്നവർക്കെല്ലാം സഹായിയായിരുന്നു ബിനു. വെള്ളം കൊടുത്തും തിരക്ക് നിയന്ത്രിച്ചും പുണ്യം പൂങ്കാവനത്തിലും സജീവ സാന്നിധ്യമായിരുന്നു. ദാഹിച്ചെത്തുന്ന അയ്യപ്പന്മാർക്കും കൂട്ടം തെറ്റുന്നവർക്കും എല്ലാം വഴികാട്ടിയായി. ശബരിമലയിലെ വിഷ്യൽ ലൈബ്രറി എന്നാണ് ബിനുവിനെ മാധ്യമ പ്രവർത്തകർ വിളിച്ചിരുന്നത്. എല്ലാവരും പുകഴ്‌ത്തുമ്പോഴും സ്വാമിയെ ശരണമയ്യപ്പാ...എന്ന് പറഞ്ഞ് എല്ലാം അയ്യപ്പനിൽ അർപ്പിക്കുന്നതായിരുന്നു ബിനുവിന്റെ പതിവ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP