Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

'മറുകരയിൽ നാം കണ്ടീടും, സ്വർണത്തെരുവിൽ വീണ്ടും' ; ഉറക്കത്തിൽ മരണപ്പെട്ട സഹോദരൻ ജിഫിന്റെ മൃതദ്ദേഹത്തിന് മുന്നിൽ നെഞ്ചുപൊട്ടി പാടിയ ജിഫിലിയും യാത്രയായി; സഹോദരൻ മരിച്ച അതേ മുറിയിൽ സമാന രീതിയിൽ മരണം; ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചതെന്ന് നിഗമനം; സഹോദരങ്ങളുടെ അകാല വേർപാടിൽ കരളുരുകുന്ന വേദനയോടെ പ്രവാസി മലയാളി കുടുംബം

'മറുകരയിൽ നാം കണ്ടീടും, സ്വർണത്തെരുവിൽ വീണ്ടും' ; ഉറക്കത്തിൽ മരണപ്പെട്ട സഹോദരൻ ജിഫിന്റെ മൃതദ്ദേഹത്തിന് മുന്നിൽ നെഞ്ചുപൊട്ടി പാടിയ ജിഫിലിയും യാത്രയായി; സഹോദരൻ മരിച്ച അതേ മുറിയിൽ സമാന രീതിയിൽ മരണം; ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചതെന്ന് നിഗമനം; സഹോദരങ്ങളുടെ അകാല വേർപാടിൽ കരളുരുകുന്ന വേദനയോടെ പ്രവാസി മലയാളി കുടുംബം

മറുനാടൻ ഡെസ്‌ക്‌

ചെങ്ങന്നൂർ: ഉറക്കത്തിൽ മരിച്ച ജിഫിന്റെ മൃതദ്ദേഹത്തിന് മുൻപിലിരുന്ന് നിറകണ്ണുകളോടെയാണ് ജിഫിലി (24) ആ പാട്ട് പാടിയത്. 'മറുകരയിൽ നാം കണ്ടീടും സ്വർണതെരുവിൽ വീണ്ടും....'താൻ കരളുരുകി പാടിയത് ഏതാനും നാൾ കഴിഞ്ഞപ്പോൾ അതേപടി സംഭവിക്കുകയായിരുന്നു. ജിഫിൻ മരിച്ച് അൻപതാം നാൾ ജിഫിലിയും സഹോദരന് പിന്നാലെ യാത്രയായി. നവംബർ 26നാണ് സൗദിയിലെ വീട്ടിൽ വച്ച് ഉറക്കത്തിൽ ജിഫിൻ മരിക്കുന്നത്. ജിഫിന്റെ മരണം നടന്ന അൻപതാം നാൾ അതേ മുറിയിൽ വച്ച് ഹൃദയാഘാതം വന്ന് ജിഫിലിയും മരണപ്പെടുകയായിരുന്നു. ഈ മാസം പന്ത്രണ്ടിനാണ് ജിഫിലി മരിക്കുന്നത്.

അടുത്തടുത്ത് സഹോദരങ്ങളുടെ സമാനരീതിയിലുള്ള വേർപാട് ബന്ധുക്കളെയും സുഹൃത്തുക്കളെയും ദുഃഖത്തിലാഴ്‌ത്തി. മക്കൾ നഷ്ടപ്പെട്ട ചെങ്ങന്നൂർ എക്കാലയിൽ ജോർജ്- സോഫി ദമ്പതിമാരെ ആശ്വസിപ്പിക്കാൻ ആർക്കും വാക്കുകളില്ല. സൗദി അൽകോബാറിൽ ഒരു സ്വകാര്യ കമ്പനിയിൽ സേഫ്റ്റി ഓഫീസറായിരുന്നു ജിഫിൻ. ആറുമാസം മുൻപാണ് ജിഫിന്റെ വിവാഹം കഴിഞ്ഞത്. ജിനനാണ് ഭാര്യ. ജിഫിലി ദമാമിൽ സ്വകാര്യ കമ്പനിയിൽ ഉദ്യോഗസ്ഥയാണ്. ഭർത്താവ് ശ്രീയ്ക്കും രണ്ട് വയസ്സുകാരി മകൾ സാന്ദ്രയ്ക്കുമൊപ്പം അവിടെ തന്നെയാണ് താമസിച്ചിരുന്നത്. ശവസംസ്‌കാരം പിന്നീട്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP