Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കണ്ണൂർ സ്വദേശി ദുബായിൽ ഹൃദയാഘാതം മൂലം മരിച്ചു; ഖബറടക്കം ശനിയാഴ്ച ഉച്ചക്ക് അൽഖൂസ് ഖബർസ്ഥാനിൽ

കണ്ണൂർ സ്വദേശി ദുബായിൽ ഹൃദയാഘാതം മൂലം മരിച്ചു; ഖബറടക്കം ശനിയാഴ്ച ഉച്ചക്ക് അൽഖൂസ് ഖബർസ്ഥാനിൽ

സ്വന്തം ലേഖകൻ

ദുബായ്: കണ്ണൂർ താണ സ്വദേശി ദുബായിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു. കൊടപറമ്പ് റോഡ് തൂമ്പ വാഴയിൽ അബ്ദുൽ ഗഫൂർ(61) ആണ് മരണപ്പെട്ടത്. കെ. ഹസൻ കുഞ്ഞിയുടേയും നൂർജഹാന്റെയും മകനായ അബ്ദുൽ ഗഫൂർ ദുബായിലെ അഹമ്മദ് സിദ്ദിഖ് ആൻഡ് സൺസ് വാച്ച് കമ്പനിയിലെ സെയിൽസ് വിഭാഗം ഉദ്യോഗസ്ഥനായിരുന്നു.

മുഹമ്മദ് ജാസിം, മുഹമ്മദ് സലീം എന്നിവർ മക്കളാണ്. ഭാര്യ ഉമൈസ. നടപടികൃമങ്ങൾ പൂർത്തിയാക്കി ഖബറടക്കം ശനിയാഴ്ച ഉച്ചക്ക് അൽഖൂസ് ഖബർസ്ഥാനിൽ നടക്കുമെന്ന് സാമൂഹ്യക പ്രവർത്തകനായ നസീർ വാടാനപ്പള്ളി അറിയിച്ചു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP