Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മുൻ ഈജിപ്ഷ്യൻ പ്രസിഡന്റ് ഹൊസ്നി മുബാറക് അന്തരിച്ചു; വിട പറഞ്ഞത് 30 വർഷം രാജ്യത്തെ ഭരിച്ച ഭരണാധികാരി; 2011ൽ പട്ടാളഭരണത്തെ തുടർന്ന് സ്ഥാനഭ്രഷ്ടനായ ഹൊസ്നി മുബാറക് ജയിൽ മോചിതനായത് രണ്ട് വർഷം മുമ്പ്

മുൻ ഈജിപ്ഷ്യൻ പ്രസിഡന്റ് ഹൊസ്നി മുബാറക് അന്തരിച്ചു; വിട പറഞ്ഞത് 30 വർഷം രാജ്യത്തെ ഭരിച്ച  ഭരണാധികാരി; 2011ൽ പട്ടാളഭരണത്തെ തുടർന്ന് സ്ഥാനഭ്രഷ്ടനായ ഹൊസ്നി മുബാറക് ജയിൽ മോചിതനായത് രണ്ട് വർഷം മുമ്പ്

മറുനാടൻ ഡെസ്‌ക്‌

കെയ്റോ: മുൻ ഈജിപ്ഷ്യൻ പ്രസിഡന്റ് ഹൊസ്നി മുബാറക് അന്തരിച്ചു. 91 വയസ്സായിരുന്നു. ആശുപത്രിയിൽ ചികിത്സയിലിരിക്കേയാണ് അദ്ദേഹത്തിന്റെ അന്ത്യം സംഭവിച്ചത്. 2011ൽ പട്ടാളഭരണത്തെ തുടർന്ന് സ്ഥാനഭ്രഷ്ടനായ ഹൊസ്നി മുബാറക് രണ്ടു വർഷം മുൻപാണ് ജയിൽ മോചിതനായത്. രാജ്യത്ത് ആഭ്യന്തര കലാപം പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെയാണ് മുബാറക് സ്ഥാനഭ്രഷ്ടനായത്. തുടർന്ന് കൂട്ടക്കൊലക്കേസിൽ പ്രതി ചേർത്താണ് ഇദ്ദേഹത്തെ ജയിലിൽ അടച്ചത്.

അധികാരം ഒഴിയണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭം നടത്തിയ നൂറുകണക്കിന് ആളുകളെ കൊന്നൊടുക്കാൻ ഗൂഢാലോചന നടത്തിയെന്ന കുറ്റത്തിനാണ് മുബാറക് വിചരാണ നേരിട്ടത്. തുടർന്ന് ഈജിപ്ത് കോടതി ഇദ്ദേഹത്തെ കുറ്റവിമുക്തനാക്കുകയായിരുന്നു. ആറുവർഷത്തെ ജയിൽ വാസത്തിന് ശേഷം 2017ലാണ് ഇദ്ദേഹം ജയിൽ മോചിതനായത്.

തെളിവ് ഹാജരാക്കാൻ എതിർഭാഗത്തിന് സാധിച്ചില്ലെന്ന് വിലയിരുത്തിയാണ് കോടതി ഇദ്ദേഹത്തെ ജയിലിൽ നിന്ന് മോചിപ്പിച്ചത്. രാജ്യത്ത് തുടർച്ചയായി 30 വർഷം ഭരിച്ച നേതാവാണ് ഹൊസ്നി മുബാറക്.

രോഗബാധിതനായ മുബാറക്ക് സ്ട്രേച്ചറിലാണ് നേരത്തെ വിചാരണയ്ക്കായി കോടതിയിലെത്തിയിരുന്നത്. 2011 വരെ ഈജിപ്തിന്റെ പ്രസിഡന്റായിരുന്നു മുബാറക്ക് 18 ദിവസം നീണ്ടുനിന്ന പ്രക്ഷോഭത്തിനൊടുവിലാണ് സ്ഥാനമൊഴിഞ്ഞത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP