Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ആക്ടിവിസ്റ്റും ഡോക്യുമെന്ററി സംവിധായകനുമായ കെ സതീഷ് അന്തരിച്ചു; അന്ത്യം അർബുദത്തെ തുടർന്ന് ചികിത്സയിൽ കഴിയവേ; വിടവാങ്ങിയത് കേരളത്തിലെ ജനകീയ സമരങ്ങളിലെ നിറസാന്നിധ്യമായ വ്യക്തിത്വം

ആക്ടിവിസ്റ്റും ഡോക്യുമെന്ററി സംവിധായകനുമായ കെ സതീഷ് അന്തരിച്ചു; അന്ത്യം അർബുദത്തെ തുടർന്ന് ചികിത്സയിൽ കഴിയവേ; വിടവാങ്ങിയത് കേരളത്തിലെ ജനകീയ സമരങ്ങളിലെ നിറസാന്നിധ്യമായ വ്യക്തിത്വം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: പ്രമുഖ ഡോക്യുമെന്ററി സംവിധായകനും ആക്ടിവിസ്റ്റുമായ കെ സതീഷ് അന്തരിച്ചു. അർബുദത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വെച്ച് അൽപനേരം മുമ്പാണ് മരണപ്പെട്ടത്. കേരളത്തിലെ ജനകീയ സമരങ്ങളിലെ നിറസാന്നിദ്ധ്യമായിരുന്നു കെ സതീഷ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരവധി തവണ ബൈക്കിൽ സഞ്ചരിച്ചിട്ടുള്ള സതീഷ് അറിയപ്പെടുന്ന യാത്രികൻ കൂടിയായിരുന്നു. എൻഎപിഎം അടക്കമുള്ള നിരവധി ദേശീയ ജനകീയ പ്രസ്ഥാനങ്ങളുടെ മുൻനിരയിലുണ്ടായിരുന്ന ആളായിരുന്നു സതീഷ്.

കാതിക്കുടം നീറ്റാ ജലാറ്റിൻ കമ്പനിക്കെതിരായി നടത്തിയ സമരത്തിൽ പൊലീസ് നടത്തിയ അതിക്രമങ്ങൾക്കെതിരെ 'കറുത്ത ദൈവത്തെ തേടി കാതിക്കുടം' എന്ന സതീഷിന്റെ ഡോക്യുമെന്ററി ഏറെ ചർച്ചചെയ്യപ്പെട്ടിരുന്നു. സമരക്കാർക്കെതിരെ കമ്പനിയുടെ സഹായത്തോടെ പൊലീസ് നടത്തിയ അതിക്രമങ്ങളുടെ നേർക്കാഴ്ചയായിരുന്നു 'കറുത്ത ദൈവത്തെ തേടി കാതിക്കുടം'. കേരളത്തിലെ സമാന്തര സിനിമാ മേഖലയിൽ നിരവധി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്ന ആളായിരുന്നു കെ സതീഷ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP