Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ വ്യാജ അപ്പീലുകൾ; രണ്ട് പേർ അറസ്റ്റിൽ; അപ്പീലുകൾ നൽകിയത് ബാലാവകാശ കമ്മിഷന്റെ പേരിൽ

സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ വ്യാജ അപ്പീലുകൾ; രണ്ട് പേർ അറസ്റ്റിൽ; അപ്പീലുകൾ നൽകിയത് ബാലാവകാശ കമ്മിഷന്റെ പേരിൽ

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ വ്യാജ അപ്പീലുമായി ബന്ധപ്പെട്ട് രണ്ടു പേർ അറസ്റ്റിൽ. ചേർപ്പ് സ്വദേശി സൂരജ്, കോഴിക്കോട് സ്വദേശി ജോബി എന്നിവരാണ് അറസ്റ്റിലായത്. സൂരജ് നൃത്ത അദ്ധ്യാപകനും ജോബി ഇടനിലക്കാരനുമാണ്. തൃശൂരിൽ നിന്നാണ് ഇവരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ഇവരെ ചോദ്യം ചെയ്തുവരികയാണ്. അപ്പീലുമായി ബന്ധപ്പെട്ട് കൂടുതൽ അറസ്റ്റുണ്ടായേക്കുമെന്നാണു ക്രൈംബ്രാഞ്ച് നൽകുന്ന സൂചന.

ഒരു നൃത്താധ്യാപകനും അപ്പീൽ തയ്യാറാക്കാൻ ഇടനിലക്കാരനായി പ്രവർത്തിച്ച സഹായിയുമാണ് അറസ്റ്റിലായത്. ഇവരെ തൃശ്ശൂർ പൊലീസ് ക്ലബിൽ ഐജിയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്തുവരികയാണ്. ഇവരെ കൂടാതെ നൃത്താധ്യാപകരും ഇടനിലാക്കാരായി പ്രവർത്തിക്കുന്ന അഞ്ചു പേരെയും പൊലീസ് ചോദ്യം ചെയ്യുമെന്നും കരുതുന്നുണ്ട്. അതിനാൽ കേസിൽ കൂടുതൽ അറസ്റ്റുണ്ടായേക്കുമെന്നും കരുതുന്നു.

ബാലാവകാശ കമ്മിഷന്റെ പേരിൽ വ്യാജ അപ്പീലുകൾ ഉണ്ടാക്കിയ സംഭവത്തിൽ ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസമാണ് കേസെടുത്തത്. പൊതുവിദ്യാഭ്യാസ വകുപ്പ് അഡിഷണൽ ഡയറക്ടർ ജസ്സി ജോസഫാണ് തൃശ്ശൂർ ഈസ്റ്റ് പൊലീസിൽ പരാതി നൽകിയത്. ഈസ്റ്റ് പൊലീസ് ഈ കേസ് ക്രൈം ബ്രാഞ്ചിന് കൈമാറി. തൃശ്ശൂർ ക്രൈംബ്രാഞ്ച് എസ്‌പി. പി. എൻ. ഉണ്ണിരാജനാണ് അന്വേഷണച്ചുമതല.

അതേസമയം വ്യാജ അപ്പീലിന് പിന്നിലുള്ളവരെ വലയിലാക്കാനുള്ള ശ്രമങ്ങൾ പൊലീസ് തുടങ്ങി. പലരും നിരീക്ഷണത്തിലാണ്. സംസ്ഥാനവ്യാപകമായി അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. വ്യാജ അപ്പീലുകൾ പത്തെണ്ണമാണ് കലോത്സവത്തിൽ കണ്ടെത്തിയത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP