Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കൺമണിയെ കാണാൻ നാട്ടിലേക്ക് തിരിക്കും മുൻപ് മലയാളി ജവാനെ മരണം കവർന്നു; ഛത്തീസ്ഖഡിൽ വച്ച് ട്രക്ക് അപകടത്തിൽ മരിച്ചത് വിതുര മലയടി സ്വദേശി അഭിലാഷ്; ഒപ്പമുണ്ടായിരുന്ന ബീഹാർ സ്വദേശി മരിച്ചുവെന്നും സൂചന

കൺമണിയെ കാണാൻ നാട്ടിലേക്ക് തിരിക്കും മുൻപ് മലയാളി ജവാനെ മരണം കവർന്നു; ഛത്തീസ്ഖഡിൽ വച്ച് ട്രക്ക് അപകടത്തിൽ മരിച്ചത് വിതുര മലയടി സ്വദേശി അഭിലാഷ്; ഒപ്പമുണ്ടായിരുന്ന ബീഹാർ സ്വദേശി മരിച്ചുവെന്നും സൂചന

മറുനാടൻ ഡെസ്‌ക്‌

വിതുര: കൺമണിയെ ഒരു നോക്ക് കാണാൻ സാധിക്കുന്നതിന് മുൻപ് മലയാളി ജവാനെ മരണം കവർന്നു. മലയാളി സിഐ.എസ്.എഫ് ജവാൻ ഛത്തീസ്‌ഗഡിൽ ട്രക്കപകടത്തിൽ മരിച്ചുവെന്ന വാർത്ത കേട്ട് മരവിച്ചിരിക്കുകയാണ് മലയാളക്കര. വിതുര മലയടി അഭിലാഷ് ഭവനിൽ കെ.സോമന്റെയും എസ്.ഉഷയുടെയും മകൻ എസ്. അഭിലാഷാണ് (31) വെള്ളിയാഴ്ച അർദ്ധരാത്രി ട്രക്ക് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ് മരിച്ചത്.

ഛത്തീസ്‌ഗഡ് നാഷണൽ ഡിസാസ്റ്റർ റെസ്‌പോൺസ് യൂണിറ്റിൽ ഡ്രൈവറായി ജോലി നോക്കുകയായിരുന്നു. മൂന്ന് ദിവസം മുൻപ് പിറന്ന മകൾ അതിഥിയെ കാണാൻ 22ന് നാട്ടിൽ വരാനിരിക്കെയാണ് ദുരന്തം. അഭിലാഷും ഒപ്പമുണ്ടായിരുന്ന ബീഹാറുകാരനായ യുവാവും തത്ക്ഷണം മരിച്ചു. ഒപ്പമുണ്ടായിരുന്ന മറ്റാരു ജവാൻ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. സംസ്‌കാരം പൂർണ ഔദ്യോഗിക ബഹുമതികളോടുകൂടി വൈകിട്ട് വീട്ടുവളപ്പിൽ നടക്കും. ഭാര്യ: കെ.ശ്രീക്കുട്ടി. മക്കൾ:അതിദേവ്, അതിഥി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP